ഇന്ദ്രന്‍സേട്ടന്‍,സുരാജേട്ടന്‍, ഇപ്പോള്‍ അജു! നമ്മള്‍ കരുതുന്നതൊന്നുമല്ല ഇവരുടെ റേഞ്ച്! വിസി അഭിലാഷ്

By Midhun Raj

കോമഡി വേഷങ്ങളില്‍ നിന്നും അജു വര്‍ഗീസ് നെഗറ്റീവ് റോളില്‍ എത്തിയ ചിത്രമാണ് ഹെലന്‍. അന്ന ബെന്‍ കേന്ദ്രകഥാപാത്രമായി എത്തിയ സിനിമ നവംബര്‍ 15നാണ് റിലീസ് ചെയ്തിരുന്നത്. സര്‍വൈവല്‍ ത്രില്ലര്‍ ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യതയോടെയാണ് തിയ്യേറ്ററുകളില്‍ മുന്നേറികൊണ്ടിരിക്കുന്നത്. മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം വിനീത് ശ്രീനിവാസനാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഹെലനില്‍ അജു വര്‍ഗീസും ഞെട്ടിച്ചുവെന്ന് സിനിമ കണ്ടവര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടിരുന്നു. സിനിമയില്‍ പോലീസുദ്യോഗസ്ഥനായ രതീഷ് കുമാറായാണ് നടന്‍ എത്തുന്നത്.

ഹെലനിലെ അജുവിന്റെ പ്രകടനത്തെ പ്രശംസിച്ച് നിരവധി പേര്‍ സമൂഹ മാധ്യമങ്ങളില്‍ എത്തുന്നുണ്ട്. അജുവിന്റെ അഭിനയത്തെ പ്രശംസിച്ചുകൊണ്ടുളള സംവിധായകന്‍ വിസി അഭിലാഷിന്റെ ഫേസ്ബുക്ക് പോസ്റ്റും ശ്രദ്ധേയമായി മാറിയിരുന്നു. കോമഡി റോളുകള്‍ക്കൊപ്പം തന്നെ ഇത്തരം വ്യത്യസ്ത വേഷങ്ങളും സ്വീകരിക്കുന്നത് തുടര്‍ന്നാല്‍ അജുവിന് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടാന്‍ കഴിയുന്ന തലത്തില്‍ ഉയരാന്‍ കഴിയുമെന്ന് വിസി അഭിലാഷ് പറയുന്നു.

ഹെലനിലെ

ഹെലനിലെ അജു വര്‍ഗീസിന്റെ കഥാപാത്രം കണ്ടിട്ട് ഇന്നലെ അജുവുമായി സംസാരിക്കുമ്പോള്‍ ഫുള്‍ ക്രെഡിറ്റും അദ്ദേഹം സംവിധായകന് നല്‍കുകയാണ്. ഓരോ വാചകങ്ങള്‍ക്കിടയിലും ''ഞാനൊന്നും ചെയ്തില്ല. മാത്തുക്കുട്ടി പറയുന്നത് ഫോളോ ചെയ്യുകയായിരുന്നു'' എന്ന് അദ്ദേഹം ആവര്‍ത്തിച്ച് കൊണ്ടേയിരുന്നു. തീര്‍ച്ചയായും ഹെലെനെന്ന മികച്ച സിനിമയ്ക്കും അതിലെ ഓരോ നല്ലതിനും ഒന്നാം നമ്പര്‍ കയ്യടി അതിന്റെ സംവിധായകന് തന്നെയാണ് കിട്ടേണ്ടത്.

എന്നാല്‍ അജുവിനെ കുറിച്ചും പറയേണ്ടതുണ്ട്

എന്നാല്‍ അജുവിനെ കുറിച്ചും പറയേണ്ടതുണ്ട്. ഞാന്‍ ആളൊരുക്കം ചെയ്യുമ്പോള്‍ ഒരു മാധ്യമ സുഹൃത്ത് സെറ്റില്‍ വന്നു. ഇന്ദ്രന്‍സേട്ടനെ പറ്റി എന്നോട് ചോദിച്ചപ്പോള്‍, ''ചിലയിടങ്ങളില്‍ തിലകന്‍ ചേട്ടന് സബ്സ്റ്റിറ്റ്യൂട്ട് ചെയ്യാന്‍ പറ്റുന്ന പ്രതിഭയാണ് ഇന്ദ്രന്‍സേട്ടന്‍'' എന്ന് ഞാന്‍ മറുപടി നല്‍കി. അദ്ദേഹത്തിന് അത് ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല.

ആളൊരുക്കം

ആളൊരുക്കം റിലീസ് ചെയ്തപ്പോള്‍ ആദ്യദിവസം തന്നെ കണ്ടിട്ട് അദ്ദേഹം എന്നെ വിളിച്ച് പറഞ്ഞു.
''നിങ്ങള്‍ പറഞ്ഞത് വലിയ സത്യമാണ്. ദുര്‍ബല ശരീര പ്രകൃതിയുള്ള ഒരാളായി എനിക്ക് തോന്നിയതേയില്ല. ഈ മനുഷ്യന്‍ എത്ര മനോഹരമായാണ് ആ കഥാപാത്രത്തിന്റെ ഉള്ളുലച്ചിലുകളെ അവതരിപ്പിച്ചത് എനിക്ക് വിശ്വസിക്കാനാവുന്നില്ല..!''ആളൊരുക്കത്തിലെ ഇന്ദ്രന്‍സേട്ടന്‍, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ സുരാജേട്ടന്‍, ഇപ്പോള്‍ അജു.. മലയാള സിനിമയിലെ വലിയ മാറ്റം ഇതൊക്കെയാണ്.

നമ്മള്‍ കരുതുന്നതൊന്നുമല്ല

നമ്മള്‍ കരുതുന്നതൊന്നുമല്ല ഇവരുടെ റെയ്ഞ്ച്. നല്ല വേഷങ്ങള്‍ കിട്ടിയാല്‍ നാട്യ ശാസ്ത്ര ചട്ടങ്ങളുടെ ചതുരക്കള്ളിയില്‍ നിന്ന് ഇവര്‍ പുറത്ത് ചാടും. എന്നിട്ട് അഭിനയ നിയമങ്ങള്‍ക്ക് വ്യാഖ്യാനിക്കാന്‍ പറ്റാത്ത ഉയരങ്ങളിലേക്ക് പറക്കും. ഒപ്പ' ത്തിലെ ഓട്ടോഡ്രൈവറെ കാണുമ്പോള്‍ അജു വളരെ നിയന്ത്രണമുള്ള അഭിനേതാവാണെന്ന് തോന്നിയിട്ടുണ്ട്.

സ്ഥിരം

സ്ഥിരം ഹാസ്യ കഥാപാത്രങ്ങള്‍ക്കപ്പുറത്തേക്ക് തന്നിലെ ആക്ടറെ കൊണ്ടെത്തിക്കാവുന്ന റേഞ്ചും അതിനായുള്ള അദ്ധ്വാനവും അജുവിനുണ്ടെന്ന് ഹെലനിലെ പോലീസുകാരന്‍ സാക്ഷ്യപ്പെടുത്തുന്നു. ഈ നടന്റെ ശരീരം പോലും മിതത്വഭാഷ പഠിച്ചിരിക്കുന്നു. ഹ്യൂമര്‍ കഥാ-പാത്രങ്ങള്‍ക്കൊപ്പം ഇത്തരം വ്യത്യസ്ത വേഷങ്ങളെയും സ്വീകരിക്കുന്നത് തുടര്‍ന്നാല്‍ അജുവിന് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടാന്‍ കഴിയുന്ന തലത്തില്‍ ഉയരാന്‍ കഴിയും. അതിന്റെ തെളിവ് ഹെലന്‍ തരുന്നു. അഭിനന്ദനങ്ങള്‍ അജു വര്‍ഗീസ്. വിസി അഭിലാഷ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

VC Abhilash fb

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X