അനിരുദ്ധിന്റെ പാട്ടുകൾ ഇഷ്ടമല്ല, പക്ഷെ വേടൻ അത്ഭുതപ്പെടുത്തുന്നു; റാപ്പറിന് തമിഴ്നാട്ടിൽ നിന്നും വലിയ പിന്തുണ

വിവാദങ്ങൾക്കിടയിലും റാപ്പർ വേടന്റെ ജനപ്രീതി നാൾക്ക് നാൾ കൂടി വരികയാണ്. വേടന്റെ പാട്ടുകളും വരികളും രാഷ്ട്രീയ വിവാദമായിരിക്കെ നിരവധി പ്രമുഖർ റാപ്പറിന് പിന്തുണയറിയിച്ചു. സംവിധായകൻ പാ രഞ്ജിത്ത് ഉൾപ്പെടെ വേടന് രാഷ്ട്രീയ പിന്തുണ അറിയിച്ചിട്ടുണ്ട്. വേടന് തമിഴ് ജനതയിൽ നിന്നും ലഭിക്കുന്ന സ്വീകാര്യതയാണിപ്പോൾ ശ്രദ്ധ നേടുന്നത്. തമിഴ് ഫിലിം ജേർണലിസ്റ്റ് അന്തനൻ വേടനെ പ്രശംസിച്ച് കൊണ്ട് പറഞ്ഞ വാക്കുകളും ഇതിനിടെ ശ്രദ്ധ നേടുന്നു.

വേടന് വരുന്ന ആരാധക വൃന്ദം, അവരുടെ പ്രായം എന്നിവയെല്ലാം നോക്കുമ്പോൾ ഈ തലമുറയിൽ ഒരു വിശ്വാസം വരുന്നു. വേടന്റെ പാട്ടുകളും വരികളും പുതുതലമുറയ്ക്ക് ഇഷ്ടപ്പെടുന്നു. ഇതേ കേരളത്തിൽ അനിരുദ്ധിന്റെ മ്യൂസിക് ഇവന്റ് നടന്നി‍രുന്നു. അവിടെ ആയിരക്കണക്കിന് ആരാധകർ കൂടി. വീഡിയോ കണ്ട് എനിക്ക് വിഷമം തോന്നി. കാരണം മെലഡി ​ഗാനങ്ങളെ കൊന്നയാളാണ് അനിരുദ്ധ്. ഇന്നത്തെ തലുമുറയ്ക്ക് അനിരുദ്ധിന്റെ പാട്ടുകൾ ഇഷ്ടമാകുമായിരിക്കും.

Vedan

എന്നാൽ അനിരുദ്ധ് മോശം പാട്ടുകാരനാണെന്നല്ല പറയുന്നത്. ഇന്നത്തെ തലമുറയുടെ പൾസ് പിടിച്ച് പാട്ട് ഉണ്ടാക്കുന്നു. എന്നാൽ വേടന് ലഭിക്കുന്ന ആരാധക പിന്തുണ എടുത്ത് പറയേണ്ടതാണെന്ന് അന്തനൻ അഭിപ്രായപ്പെട്ടു. ഈ പ്രായത്തിൽ ഒരു പയ്യൻ ഇത്രയും ആശയങ്ങൾ പറയുന്നല്ലോ എന്ന് തോന്നി. ഭാരതിയാർ വീണ്ടും പിറന്ന് വന്നതാണോ എന്ന് പോലും എനിക്ക് തോന്നിപ്പോയി. ഒരു കാലത്ത് ഭാരതിയാർക്കുണ്ടായിരുന്ന സ്ഥാനത്തേക്ക് ഇന്ന് വേടൻ വരുന്നു.

ഇപ്പോൾ തന്നെ വേടൻ വിവാദങ്ങളിലാണ്. എന്നാൽ അവിടെയുള്ള സർക്കാരിന് അദ്ദേഹത്തോട് ബഹുമാനമുണ്ട്. കേസുകളിൽ നിന്ന് പുറത്ത് വരുമെന്ന് കരുതുന്നു. നാളെ ഒരുപക്ഷെ ബിജെപിയുടെ സർക്കാർ അവിടെ വന്നാൽ വേടൻ ജയിലിടയ്ക്കപ്പെടുമായിരിക്കും.

Vedan

രാഷ്ട്രീയമുള്ള പാട്ടുകൾ പാടിയ കോവൻ എന്നൊരാൾ തമിഴ്നാട്ടിലുണ്ടായിരുന്നു. എന്നാൽ ഒരു ഘട്ടത്തിൽ കോവൻ ജീവനോടെയുണ്ടോ എന്ന് പോലും ആളുകൾ ചോദിക്കാൻ തുടങ്ങി. ഞാൻ സെർച്ച് ചെയ്ത് നോക്കിയപ്പോൾ കോവൻ ഇപ്പോൾ സെെലന്റാണ്. ഇപ്പോൾ വിജയിയെ വിമർശിക്കുന്നുണ്ട്. കോവൻ ജീവിക്കുന്ന അതേ കാലഘട്ടത്തിൽ വേടൻ എന്ന പൊടി പയ്യൻ വന്നിരിക്കുന്നു. കേരളം വേടന്റെ വരികൾക്ക് അടിമപ്പെടുന്നു. ഇതേ കരുത്തോടെ വേടൻ നിലനിൽക്കും.

എതിർപ്പുകൾ വരുമ്പോഴാണ് ഒരാൾ മുന്നേറുക. അതിനാൽ കേരളത്തിലെ ബിജെപി നേതാക്കൾ ഇനിയും വേടനെതിരെ വരണം. അപ്പോഴാണ് വേടൻ ഇനിയും ശക്തനാകുകയെന്നും അന്തനൻ പറഞ്ഞു. അന്തനന്റെ വീഡിയോക്ക് താഴെ വേടന്റെ നിരവധി തമിഴ് ആരാധകർ കമന്റുമായെത്തുന്നുണ്ട്. എല്ലാവരും വേടന്റെ വരികളെ പ്രശംസിക്കുന്നു. വേടൻ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ ആശയങ്ങളെ ഇവർ അനുകൂലിക്കുന്നുണ്ട്.

സംഘപരിവാറിന്റെ ആക്രമണത്തെ ഭയമില്ലെന്നും പാട്ടിലൂടെ രാഷ്ട്രീയം പറയുന്നത് തുടരുമെന്നും കഴിഞ്ഞ ദിവസം വേടൻ വ്യക്തമാക്കിയിരുന്നു. വേടന്റെ പാട്ടിനെതിരെ ബിജെപി നേതാവ് എൻഐഎയ്ക്ക് പരാതി നൽകിയതിന് പിന്നാലെയായിരുന്നു പ്രതികരണം. നാല് വർഷം മുമ്പിറങ്ങിയ വോയ്സ് ഓഫ് വോയ്സ് ലെസ് എന്ന വേടന്റെ ​ഗാനത്തിൽ പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന പരാമർശം ഉണ്ടെന്നാണ് പരാതിയിൽ പറയുന്നത്. കേരളത്തിൽ വേടന് വലിയ ജനപ്രീതി ലഭിക്കവെയാണ് റാപ്പർ തമിഴകത്തും ചർച്ചാ വിഷയമാകുന്നത്. വേടനെക്കുറിച്ചുള്ള പോസ്റ്റ് ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച് കൊണ്ടാണ് ഫിലിം മേക്കർ പാ രഞ്ജിത്ത് പിന്തുണയറിയിച്ചത്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X