അമര്‍ അക്ബര്‍ ആന്റണിയില്‍ വേദിക നായിക

By Nirmal Balakrishnan

അമര്‍, അക്ബര്‍, ആന്റണി. നാദിര്‍ഷാ സംവിധായകനാകുന്ന ചിത്രം തുടങ്ങുകയാണ്. പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രത്തില്‍ വേദികയാണ് നായിക. കസിന്‍സ് എന്ന ചിത്രത്തിനു ശേഷം വേദിക മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണിത്. ദിലീപിന്റെ ശൃംഗാരവേലനിലാണ് വേദിക ആദ്യം അഭിനയിച്ചത്.

മലയാളത്തില്‍ യങ് മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ക്കാണു ഇനി സാധ്യതയെന്ന് തെളിയിക്കുന്ന രീതിയിലാണ് പുതിയ ചിത്രങ്ങളെല്ലാം ഒരുങ്ങുന്നത്. യുവതാരങ്ങള്‍ ഒറ്റയ്ക്കുള്ള ചിത്രങ്ങള്‍ വിജയിക്കുന്നതു കുറയുകയാണ്. നിവിന്‍പോളി-പൃഥ്വിരാജ് എന്നിവര്‍ ഒന്നിച്ചാണ് ശ്യാമപ്രസാദിന്റെ ഇവിടെയില്‍ അഭിനയിക്കുന്നത്. അതുപോലെ തന്നെയാണ് ഈ വര്‍ഷത്തെ മിക്ക ചിത്രങ്ങളും ഒരുങ്ങുന്നത്. ഫഹദ് ഫാസിലും ദിലീപും വരെ ഒന്നിക്കുകകയാണ്. പൃഥ്വിരാജും ആര്യയുമാണ് ഡബിള്‍ ബാരലില്‍ അഭിനയിക്കുന്നത്. കുഞ്ചാക്കോബോബനും ബിജുമേനോനും മധുരനാരങ്ങയില്‍ വീണ്ടും ഒന്നിക്കുകയാണ്.

vedika

ഏറെക്കാലത്തിനു ശേഷമാണ് പൃഥ്വിരാജും ജയസൂര്യയും ഒന്നിക്കുന്നത്. രണ്ടുപേരും സ്വന്തം ചിത്രമായി നിറഞ്ഞുനില്‍ക്കുമ്പോള്‍ തന്നെയാണ് ഒന്നിച്ചഭിനയിക്കുന്നത്. ദിലീപിനൊപ്പം സിനിമയിലെത്തിയ നാദിര്‍ഷ അഭിനയത്തില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പാരഡിയും ടിവി ഷോയുമായി തിളങ്ങിനില്‍ക്കുകയാണ്. ദിലീപിനേക്കാള്‍ മുന്‍പേ ശ്രദ്ധേയനാകേണ്ട ആളായിരുന്നു നാദിര്‍ഷ. പക്ഷേ, ഭാഗ്യമുണ്ടായില്ല. സംവിധാനത്തിലൂടെ രക്ഷപ്പെടാനുള്ള ഒരുക്കത്തിലാണിപ്പോള്‍.

ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലാണ് പൃഥ്വിയും ജയനും ഇന്ദ്രജിത്തും ഒന്നിച്ചഭിനയിച്ചത്. അക്കാലത്തെ ഹിറ്റ് ചിത്രമായിരുന്നു ഇത്. കോമഡിയുടെ ട്രാക്കിലാണ് അമര്‍,അക്ബര്‍, ആന്റണിയൊരുക്കുന്നത്. അമിതാബ് ബച്ചന്‍ നായകനായ ഹിന്ദി ചിത്രത്തിന്റെ പേരായിരുന്നു അമര്‍, അക്ബര്‍, ആന്റണി.

വേദിക ഈ ചിത്രത്തില്‍ ആരുടെ നായികയാണെന്നു വ്യക്തമല്ല. അടുത്ത ഓണംനാളില്‍ റിലീസ്‌ചെയ്യുന്ന രീതിയിലാണു സംവിധായകന്‍ കാര്യങ്ങള്‍ നീക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X