ആരാധകര്‍ക്ക് വേണ്ടി വ്യത്യസ്തമായ വഴിയിലൂടെ വേദിക
ആരാധകര്‍ തല്ലി, ആരാധകര്‍ തോണ്ടി തുടങ്ങിയ സ്ഥിരം കമന്റുകളാണ് പൊതുവെ നായികമാരില്‍ നിന്നും കേള്‍ക്കാറുള്ളത്. എന്നാല്‍ നടി വേദിക തന്റെ ആരാധകര്‍ക്ക് വേണ്ടി വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നയാളാണ്.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
വേദിക തന്റെ ആരാധകര്‍ക്ക് വേണ്ടി ഒരു പേജ് ക്രിയേറ്റ് ചെയ്യുന്നു. നടിയുമായി സംവദിക്കാന്‍ വേണ്ടില്ല ഈ പേജ്, മറിച്ച് ആരാധകരുടെ കഴിവുകള്‍ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയാണ്.

തന്റെ ഒദ്യോഗിക സോഷ്യല്‍ മീഡിയ പേജിലെ മസേജ് ബോക്‌സിലൂടെയും മറ്റും വേദികയ്ക്ക് നല്ല ധാരാളം പെയിന്റിങ്‌സുകളും വീഡിയോകളും ലഭിക്കാറുണ്ട്. നല്ലതെന്ന് തോന്നുന്നത് താരം തന്റെ പേജിലൂടെ പ്രമോട്ട് ചെയ്തു. അപ്പോഴാണ് ആരാധകര്‍ക്ക് വേണ്ടി എന്തുകൊണ്ട് ഒരു പേജ് തുടങ്ങിക്കൂട എന്ന ചിന്തയില്‍ താരം എത്തിയത്.
ഒരുപാട് ക്രിയേറ്റീവായ ആള്‍ക്കാരുണ്ട്്. പക്ഷെ അവര്‍ക്കൊന്നും ആവശ്യത്തിനുള്ള പ്രമോഷന്‍ ലഭിയ്ക്കുന്നില്ല. ആരാധകരുടെ പേജിലൂടെയുള്ള ഇത്തരം കലാസൃഷ്ടികള്‍ ജനങ്ങളില്‍ എത്തിപ്പെടുന്നതിന് പരിമിധിയുണ്ടെന്നും, അത് തന്നെ തന്റെ പേജിലൂടെ പ്രമോട്ട് ചെയ്യുകയാണെങ്കില്‍ കൂടുതല്‍ ആളുകളുടെ ശ്രദ്ധയില്‍ പെടുത്താം എന്ന ചിന്തയുമാണ് വേദികയെ ഇത്തരമൊരു ഉദ്യമത്തിന് പ്രേരിപ്പിച്ചത്.
30 ലക്ഷത്തിനധികം ലൈക്കുകള്‍ വേദികയുടെ പേജിന് ഇതുവരെയുണ്ട്. മൂവ്വായിരത്തിലധികം ലൈക്കുകള്‍ പുതിയ പേജിനും ലഭിച്ചു കഴിഞ്ഞു. മ്യൂസിക്, മിമിക്രി, ഡാന്‍സ് വീഡിയോകള്‍, പെയിന്റിങ്‌സുകള്‍ അത്തരം കലാസൃഷ്ടികള്‍ ഇതുവഴി ഈ പേജില്‍ പോസ്റ്റ് ചെയ്യാവുന്നതാണ്. വേദികയുടെ ആ ഫേസ്ബുക്ക് പേജിലെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Click it and Unblock the Notifications