twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വേദികയെ മലയാള സിനിമാലോകത്തിനു നഷ്ടമാകുമോ..

    By Sruthi K M
    |

    തെന്നിന്ത്യന്‍ താര സുന്ദരി വേദിക കന്നഡ സിനിമാ ലോകത്തേയ്ക്ക് ചേക്കേറുന്നു. മലയാളത്തില്‍ കസിന്‍സ് എന്ന ചിത്രം പൂര്‍ത്തിയാക്കിയതിനു ശേഷമാണ് വേദിക കന്നഡത്തിലേയ്ക്ക് ഒരു അങ്കത്തിനായി പുറപ്പെടുന്നത്. കന്നഡയില്‍ വേദിക അഭിനയിക്കാന്‍ പോകുന്ന ചിത്രം ആണ് ശിവലിംഗ. ശിവരാജ് കുമാറിന്റെ നായിക ആയിട്ടാണ് വേദിക ചിത്രത്തില്‍ അഭിനയിക്കുക.

    പി.വാസു ആണു ശിവലിംഗ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു സി.ഐ.ഡി ഉദ്യോഗസ്ഥന്റെ വേഷത്തില്‍ ആണ് ശിവരാജ് കുമാര്‍ ചിത്രത്തില്‍ എത്തുന്നത്.
    2008ല്‍ സംഗമ എന്ന കന്നഡ ചിത്രത്തിനുശേഷം ആണ് വേദിക വീണ്ടും കന്നഡ സിനിമയില്‍ വേഷം ഇടാന്‍ ഒരുങ്ങുന്നത്. ശിവലിംഗയില്‍ അഭിനയിക്കാനുള്ള കരാറില്‍ താരം ഒപ്പിട്ടു കഴിഞ്ഞു.

    vedika

    ദിലീപ് നായകനായ ശ്യംഗാരവേലന്‍ എന്ന ചിത്രത്തിലൂടെ ആണ് വേദിക മലയാളികള്‍ക്ക് സുപരിചിതയാകുന്നത്. മലയാളത്തില്‍ വേദിക ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അടുത്ത ചിത്രം ആണ് കസിന്‍സ്. വേദിക അഭിനയിച്ച കാവ്യതലൈവന്‍ എന്ന തമിഴ് ചിത്രവും പ്രേക്ഷകര്‍ ഇതിനോടകം രണ്ടും കൈയ്യും നീട്ടി ഏറ്റെടുത്തു കഴിഞ്ഞു.

    കന്നഡ സിനിമയിലേയ്ക്ക് വീണ്ടും തിരിച്ചു പോകാന്‍ ഒരുങ്ങിയ വേദിക എന്ന താര സുന്ദരിയെ മലയാള സിനിമാ ലോകത്തിനു നഷ്ടമാകുമോ എന്ന സംശയവും നിലനില്‍ക്കുന്നു.

    English summary
    actress vedika next movie in Kannada shivalinga directed by p.vasu
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X