ജയിംസിന്റെ് ആലീസ് ആവുന്നത് ആരാണെന്നോ
പ്രശസ്ത ഛായാഗ്രാഹകനായ സുജിത് വാസുദേവ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ വേദിക പൃഥ്വിരാജിന്റെ നായികയാകുന്നു. ജയിംസ് ആന്‍ഡ് ആലീസ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
നേരത്തെ കാവ്യത്തലൈവന്‍ എന്ന തമിഴ് ചിത്രത്തില്‍ വേദിക പൃഥ്വിരാജിനൊപ്പം അഭിനയിച്ചിട്ടുണ്ട്.മലയാളത്തില്‍ നിരവധി ചിത്രങ്ങളില്‍ നായികയാകാനുള്ള അവസരങ്ങള്‍ വന്നിരുന്നെങ്കിലും പല കാരണങ്ങളാല്‍ വേദികയ്ക്ക് അതൊക്കെ ഉപേക്ഷിക്കേണ്ടി വന്നു.

ധര്‍മ്മിക് ഫിലിംസിന്റെ ബാനറില്‍ ഡോ. എസ് സജികുമാറും കൃഷ്ണന്‍ സേതു കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഡോ.എസ്. ജനാര്‍ദ്ദനനാണ് ജയിംസ് ആന്‍ഡ് ആലീസിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.
പൃഥ്വിരാജ് നായകനായ സിറ്റി ഒഫ് ഗോഡ്, മെമ്മറീസ്, സെവന്ത് ഡേ, അമര്‍ അക്ബര്‍ അന്തോണി, അനാര്‍ക്കലി എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്നു സുജിത് വാസുദേവ്
malayalam film news actor prithviraj cinematographer director sujith vasudev പൃഥ്വിരാജ് വേദിക മലയാളം സിനിമ സംവിധാനം സുജിത്ത് വാസുദേവ് അനാര്‍ക്കലി


Click it and Unblock the Notifications