»   » ബിക്കിനി ധരിയ്ക്കാന്‍ വീണ മാലിക്കിന് നാണം?

ബിക്കിനി ധരിയ്ക്കാന്‍ വീണ മാലിക്കിന് നാണം?

Posted By:
Subscribe to Filmibeat Malayalam

മുംബൈ: നടി വീണ മാലിക് താല്‍ക്കാലിക മായി ബിക്കിനിയോട് വിട പറഞ്ഞിരിക്കുകയാണ്. റംസാന്‍ മാസമായതിനാലാണ് താന്‍ ബിക്കിനിയണിഞ്ഞ് നില്‍ക്കുന്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്യാത്തതെന്നും വീണ. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ സ്ഥിരമായി തന്റെ ഗ്ളാമര്‍ പ്രദര്‍ശനം നടത്തിയിരുന്ന വീണ പെട്ടന്ന് ഇത് അവസാനിപ്പിച്ചത് ആരാധകരെ നിരാശരാക്കുന്നുണ്ട്.

പാകിസ്താനിയും ഇസ്ലാം മത വിശാസിയുമാണ് വീണ മാലിക്. അതിനാല്‍ മറ്റ് മുസ്ലിങ്ങളെപ്പോലെ റംസാന്‍ നോന്പ് എടുക്കുന്നുണ്ട് താരം. മാത്രമല്ല എല്ലാ ദിവസവും ഖുറാന്‍ വായിക്കാറുണ്ടെന്നും വീണ ട്വീറ്റ് ചെയ്തു. റംസാന്‍ മാസത്തില്‍ പാകിസ്താനിലുള്ള തന്റെ കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ പറ്റാത്തതില്‍ വീണയ്ക്ക് ദുഖമുണ്ട്.

2000 ല്‍ ആണ് വീണ അഭിനയത്തിലേക്ക് എത്തുന്നത്. തേരാ പ്യാര്‍ മെം ആയിരുന്നു ആദ്യ ചിത്രം. തെന്നിന്ത്യന്‍ നടി സില്‍ക്ക് സ്മിതയുടെ ജീവിത കഥ പറയുന്ന ഡേര്‍ട്ടി പിക്ച്ചര്‍; സില്‍ക്ക് സാക്കാത് മഗാ എന്ന കന്നട ചിത്രത്തില്‍ സില്‍ക്ക് സ്മിതയായിട്ടാണ് വീണ അഭിനയിക്കുന്നത്. പൊതുവേ ഗ്ളാമര്‍ വേഷങ്ങളിലാണ് വീണ മാലിക്ക് പ്രത്യക്ഷപ്പെടാറ്. റംസാന്‍ അവസാനിയ്ക്കുന്നതോട് കൂടി സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ വീണ്ടും വീണയുടെ ബിക്കിനി ദൃശ്യങ്ങള്‍ സജീവമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍

English summary
Pakistani actress Veena Malik is popularly known as bikini babe, as she is often seen in bikini-clad pictures on social networking sites. Of late, to great surprise to her fans, Veena has reportedly not posting any of her bikini pictures on internet

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam