എനിക്ക് ക്ലാരിറ്റി വന്ന ചിത്രമാണ്!വെള്ളിമൂങ്ങ അനുഭവങ്ങളെക്കുറിച്ച് വീണ നായര്‍! കുറിപ്പ് വൈറല്‍!

സീരിയലുകളിലും സിനിമയിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് വീണ നായര്‍. മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസ് സീസണ്‍ 2ലും താരം മത്സരിച്ചിരുന്നു. ബിഗ് ബോസിലേക്കെത്തിയതോടെയാണ് പ്രേക്ഷകര്‍ക്ക് വീണയെ അടുത്തറിയാന്‍ കഴിഞ്ഞത്. സുഹൃത്തുക്കളായ ആര്യയും പാഷാണം ഷാജിയുമൊക്കെ ഇത്തവണ മത്സരിക്കാനുണ്ടായിരുന്നു. ടാസ്‌ക്കുകളും ട്വിസ്റ്റുകളുമൊക്കെയായി മുന്നേറുന്നതിനിടയിലായിരുന്നു വീണ പുറത്തേക്ക് പോന്നത്. വെള്ളിമൂങ്ങ സിനിമയിലെ അനുഭവത്തെക്കുറിച്ച് വാചാലയായി എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

വെള്ളിമൂങ്ങ എന്റെ ഭാഗ്യം മൂങ്ങയെന്ന് പറഞ്ഞായിരുന്നു വീണ നായരുടെ കുറിപ്പ് തുടങ്ങുന്നത്. ഇത്രയും പ്രിയപ്പെട്ട മറ്റൊരു ഫോട്ടോ എന്റെ കയ്യിൽ ഇല്ല. ഈ ഫോട്ടോയ്ക്ക് ക്ലാരിറ്റി ഇല്ലെങ്കിലും ഈ സിനിമ ഞാൻ ചെയ്തതോടെയാണ് എനിക്ക് ക്ലാരിറ്റി വന്നത്, എന്റെ പ്രൊഫഷൻ ഇതാണെന്ന് ഞാൻ തീരുമാനിച്ചതെന്ന് താരം പറയുന്നു.

എന്റെ ആദ്യ സിനിമ വെള്ളിമൂങ്ങ ഈ സിനിമയിലേക്ക് എന്നെ ക്ഷണിച്ച സിനിമയിലെ എന്റെ ഗുരുവായ സംവിധായകൻ ജിബു ജേക്കബ്, ജിബുചേട്ടനോടും അദ്ദേഹത്തിന്റെ ഭാര്യ ബോബി ചേച്ചിയോടും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല... സിനിമയെ സ്നേഹിക്കാൻ പഠിപ്പിച്ച, അഭിനയത്തോടുള്ള ഇഷ്ടം, പ്രണയം ഇതെല്ലാം മനസ്സിലാക്കി തന്ന സിനിമ.. ഫേസ്ബുക്കിൽ ഇടാൻ ഫോട്ടോ തിരഞ്ഞു ഫോണിൽ നോക്കിയപ്പോൾ കിട്ടിയതാണ്. എന്നും എനിക്കേറ്റവും പ്രിയപ്പെട്ട കഥാപാത്രം വെള്ളിമൂങ്ങയിലെ പഞ്ചായത്ത് പ്രസിഡന്റ് ഷോളി, ഇതായിരുന്നു വീണയുടെ കുറിപ്പ്.

Veena Nair

ഇതിനകം തന്നെ വീണയുടെ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ആരാധകരെല്ലാം പോസ്റ്റിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്. ആ സിനിമയില്‍ വീണയെ കാണാന്‍ എന്തോ ഇത്തി ഭംഗിക്കുറവ് പോലെയെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. ഇതിലെ അഭിനയം മികച്ചതായിരുന്നുവെന്നായിരുന്നു മറ്റൊരാള്‍ പറഞ്ഞത്. കമന്റിന് കീഴില്‍ മറുപടികളുമായി താരവും എത്തിയിരുന്നു.

ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയ വീണ ദുബായിലേക്കാണ് പോയത്. ഭര്‍ത്താവിനും മോനുമൊപ്പം സുരക്ഷിതയായി കഴിയുകയാണെന്ന് വ്യക്തമാക്കി താരമെത്തിയിരുന്നു. ലൈവ് വീഡിയോയിലൂടെയായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. കണ്ണേട്ടന്റേയും അമ്പൂച്ചന്റേയും വിശേഷങ്ങളെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു. ക്ലബ് എഫ്എമ്മിലെ ആര്‍ജെയാണ് വീണയുടെ ഭര്‍ത്താവ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ വീണ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം ക്ഷണനേരം കൊണ്ടാണ് ശ്രദ്ധിക്കപ്പെടാറുള്ളത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X