twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഈ ചന്തു ശരിയ്ക്കും ചതിയനാണോ... മോഹന്‍ലാലിനെയും വേണ്ടി വന്നാല്‍ മമ്മൂട്ടിയെയും തോത്പിക്കുമോ?

    മലയാളത്തിലെ ഏറ്റവും ചെവേറിയ ചിത്രം എന്ന വിശേഷണത്തോടെയാണ് വീരം തിയേറ്ററുകളിലെത്തുന്നത്.

    By Rohini
    |

    മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ജയരാജിന്റെ വീരം എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. 35 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം കുനല്‍ കപൂറാണ് നായകന്‍.

    എന്റെ വാക്കുകള്‍ മോഹന്‍ലാലിനെയോ അദ്ദേഹത്തിന്റെ ആരാധകരെയോ വിഷമിപ്പിച്ചെങ്കില്‍ ഖേദിക്കുന്നു; ജയരാജ്

    മോഹന്‍ലാലിന്റെ പുലിമുരുകന്‍ എന്ന ചിത്രത്തിന്റെ കലക്ഷന്‍ വീരം തകര്‍ക്കും എന്നാണ് ജയരാജ് പറഞ്ഞത്. എന്നാല്‍ ചന്തു ചേകവരായുള്ള കുനാലിന്റെ വരവ് കണ്ടാല്‍ വടക്കന്‍ വീരഗാഥയിലെ മമ്മൂട്ടിയുടെ ചന്തു ചേകവറിനെ തോത്പിക്കുമോ എന്നാണ് സംശയം

    ഷേക്‌സ്പിയറിന്റെ മാക്ബത്ത്

    ഷേക്‌സ്പിയറിന്റെ മാക്ബത്ത്

    വില്യം ഷേക്‌സിപിയറിന്റെ മാക്ബത്തിന്റെ അനുരൂപമാണ് ജയരാജ് സംവിധാനം ചെയ്യുന്നു വീരം

    മൂന്ന് ഭാഷകളില്‍

    മൂന്ന് ഭാഷകളില്‍

    മലയാളത്തിന് പുറമെ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായിട്ടാണ് വീരം തിയേറ്ററുകളിലെത്തുന്നത്.

    അഭിനേതാക്കള്‍

    അഭിനേതാക്കള്‍

    കുനാല്‍ കപൂറിന് പുറമെ ശിവജിത്ത് നമ്പ്യര്‍ (ആരോമല്‍ ചേകവര്‍) , ഹിമര്‍ഷ വെങ്കിടസ്വാമി (ഉണ്ണിയാര്‍ച്ച), ആരന്‍ (അരിങ്ങോടര്‍ ചേകവര്‍) ദിവിന താക്കൂര്‍ (കുട്ടിമണി) എന്നിവരും മറ്റ് പ്രധാന കതാപാത്രങ്ങളായി എത്തുന്നു.

    ഏറ്റവും ചെലവേറിയ ചിത്രം

    ഏറ്റവും ചെലവേറിയ ചിത്രം

    മലയാളത്തിലെ ഏറ്റവും ചെവേറിയ ചിത്രം എന്ന വിശേഷണത്തോടെയാണ് വീരം തിയേറ്ററുകളിലെത്തുന്നത്. 35 കോടി രൂപാ മുതല്‍ മുടക്കില്‍ നിര്‍മിയ്ക്കുന്ന ചിത്രത്തിന് 20 കോടിയോളം ചെലവായത് ഗ്രാഫിക്‌സിന് മാത്രമാണ്. ചന്ദ്രകല ആര്‍ട്‌സിന്റെ ബാനറില്‍ ചന്ദ്രമോഹന്‍ ഡി പിള്ളയും പ്രദീപ് രാജനുമാണ് ചിത്രം നിര്‍മിയ്ക്കുന്നത്

    അണിയറയില്‍

    അണിയറയില്‍

    എസ് കുമാറാണ് വീരത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിയ്ക്കുന്നത്. അപ്പു എന്‍ ഭട്ടതാരി എഡിറ്റിങ് നിര്‍വ്വഹിയ്ക്കുന്നു. ജെഫ് റോണയാണ് സംഗീത സംവിധായകന്‍.

    കാണൂ

    വീരത്തിന്റെ ടീസര്‍ കാണാം

    English summary
    Here is the teaser of Veeram - an upcoming Indian epic historical drama film written and directed by Jayaraj. It is an adaptation of William Shakespeare's play, Macbeth, and is the fifth installment in Jayaraj's Navarasa series
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X