»   » ചതിയന്‍ ചന്തു സൂപ്പറാ!!! ട്രെയിലര്‍ പുറത്തിറക്കിയത് ബോളിവുഡ് സൂപ്പര്‍ താരം!!! വീരം വൈറലായി!!!

ചതിയന്‍ ചന്തു സൂപ്പറാ!!! ട്രെയിലര്‍ പുറത്തിറക്കിയത് ബോളിവുഡ് സൂപ്പര്‍ താരം!!! വീരം വൈറലായി!!!

Posted By:
Subscribe to Filmibeat Malayalam

കൊച്ചി: അണിയറയില്‍ നിന്നേ പ്രേക്ഷകരെ ഞെട്ടിക്കാന്‍ തുടങ്ങിയതാണ് ജയരാജിന്റെ വീരം. വെറും വീരസ്യം പറച്ചിലായി അതിനെ എഴുതി തള്ളിയവരെ ഞെട്ടിച്ചുകൊണ്ട് വീരം വീര്യം കാട്ടി. ആദ്യം പുറത്തിറങ്ങിയ ടീസര്‍ ഒരു സാമ്പളായിരുന്നു. ഗോവന്‍ ചലച്ചിത്ര മേളയില്‍ ചിത്രം പ്രക്ഷക പ്രീതി നേടിയപ്പോള്‍ വീരത്തിന്റെ വീര്യം പ്രേക്ഷകര്‍ തിരിച്ചറിഞ്ഞു. ഓസ്‌കറിന് നോമിനേറ്റ് ചെയ്യപ്പെട്ടതോടെ വീരം തിയറ്ററിലെത്തുന്ന ദിവസത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കാന്‍ തുടങ്ങി.

ഇതുകൊണ്ടൊന്നും വീരം അടങ്ങിയില്ല. ട്രെയിലര്‍ ഇറക്കിയാണ് അടുത്തതായി ഞെട്ടിച്ചത്. വാലന്റൈന്‍സ് ദിനത്തില്‍ ബോളീവുഡ് താരം ഹൃതിക്് റോഷനാണ് ട്രെയിലര്‍ പുറത്തിറക്കിയത്. അതും സ്വന്തം ഫേസ്ബുക്ക് പോസ്റ്റില്‍. നിമിഷങ്ങള്‍ക്കകം സംഭവം വൈറലായി.

ബോളിവുഡ് താരം ഹൃതിക് റോഷനാണ് ഈ മലയാള ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കിയത്. ഒരു ബോളിവുഡ് താരം മലയാള സിനിമയുടെ ട്രെയിലര്‍ പുറത്തിറക്കുന്നത് ആദ്യമായാണ്. പ്രണയ ദിനത്തില്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഹൃതിക് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വിട്ടത്.

ട്രെയിലര്‍ റിലീസ് ചെയ്ത് ഒരു മണിക്കൂറിനുള്ളില്‍ 16 ലക്ഷത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു. മലയാളത്തിലെ പ്രമുഖ സംവിധായകരടക്കം നിരവധിയാളുകള്‍ ട്രെയിലര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ 10നായിരുന്നു ലോഞ്ചിംഗ്.

ആക്ഷന്‍ രംഗങ്ങളും അളന്ന് തൂക്കി കുറിക്ക് കൊള്ളുന്ന സംഭാഷണ രംഗങ്ങളും ഉള്‍പ്പെടുന്ന ട്രെയിലര്‍ ചിത്രത്തോടുള്ള പ്രേക്ഷകരുടെ ആകാംഷ വര്‍ദ്ധിപ്പക്കുന്നു. ചിത്രത്തിന്റെ കളര്‍ ടോണും സിനിമയേക്കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളം വര്‍ദ്ധിപ്പിക്കുന്നു. ഷേക്‌സ്പിയറിന്റെ മാക്ബത്തിനേയും വടക്കന്‍ പാട്ടിലെ ചന്തുവിനേയും സമന്വയിപ്പിച്ചെടുത്തതാണ് ജയരാജിന്റെ വീരം.

35 കോടി മുതല്‍ മുടക്കില്‍ പുറത്തിറക്കുന്ന വീരം മലയാളത്തിലെ ഏറ്റവുമധികം മുതല്‍ മുടക്കുള്ള ചിത്രമാണ്. മികച്ച സാങ്കേതികതയോടെ ചെയ്ത ചിത്രത്തിന്റെ ഗ്രാഫിക്‌സിനായി മാത്രം ചെലവിട്ടത് 20 കോടിരൂപയാണ്. മലയാളം , ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ബോളിവുഡ് താരം കുനാല്‍ കപൂറാണ് ചിത്രത്തിലെ നായകന്‍.

നൂറ് കോട് ക്ലബിലെത്തുന്ന ആദ്യ മലയാള ചിത്രമാകും വീരം, എന്നായിരുന്നു ചിത്രത്തേക്കുറിച്ച് സംവിധായകന്‍ ജയരാജ് പറഞ്ഞത്. എന്നാല്‍ വീരം ഇറങ്ങുന്നതിന് മുന്നേ മോഹന്‍ലാലിന്റെ പുലിമുരുകന്‍ ആ നേട്ടം സ്വന്തമാക്കി. എങ്കിലും നൂറ് കോടി ക്ലബ് വീരത്തിന് ഒരു വലിയ കടമ്പയല്ലെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നുണ്ട്.

ഒരു മലയാള ചിത്രം ആദ്യമായി ഒരു ബോളിവുഡ് താരം തന്റെ ഫേസ്ബുക്ക് പേജിലൂടെ ലോഞ്ച് ചെയ്തിരിക്കുകയാണ്. ഹൃതികിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

English summary
Veeram trailer released by Hrithik Roshan on this valentains day. Its the first time a Bollywood hero launce a malayalam movie trailer in his facebook page.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam