പട്ടത്താരി വിജയം: ആരാധകര്‍ക്ക് ധനുഷിന്റെ കണ്ണുനീര്‍
തമിഴകത്തിന്റെ യുവസൂപ്പര്‍താരം ധനുഷിന്റെ പുത്തന്‍ ചിത്രം വേലൈ ഇല്ലാ പട്ടത്താരി സൂപ്പര്‍ഹിറ്റിലേയ്ക്ക്. റിലീസ് ദിനത്തില്‍ത്തന്നെ ചിത്രം 5.18 കോടി രൂപ കളക്ഷന്‍ നേടിക്കഴിഞ്ഞു. ധനുഷിന്റെ ഇതുവരെയുള്ള ചിത്രങ്ങളില്‍ ഏറ്റവും വലിയ ഹിറ്റാകും വേലൈ ഇല്ലാ പട്ടത്താരിയെന്നാണ് കണക്കാക്കപ്പെടുന്നത്. വളരെ പിരുമുറുക്കത്തോടെയാണ് ധനുഷ് ചിത്രത്തിന്റെ റിലീസ് ദിവസത്തെ നേരിട്ടത്. ചിത്രം സൂപ്പര്‍ഹിറ്റാണെന്ന റിപ്പോര്‍ട്ട് വന്നതോടെ ധനുഷ് പൊട്ടിക്കരഞ്ഞുപോയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചിത്രത്തെ ഇത്രയും നന്നായി സ്വീകരിച്ച ആരാധകരോട് എങ്ങനെ നന്ദി പ്രകടിപ്പിക്കണമെന്ന് അറിയില്ലെന്നും, തന്റെ ആനന്ദാശ്രുക്കള്‍ ആരാധകര്‍ക്കായി സമര്‍പ്പിക്കുന്നുവെന്നുമാണ് വിജയത്തോട് പ്രതികരിച്ചുകൊണ്ട് ധനുഷ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഏറ്റവും അവസാനം ഇറങ്ങിയ രണ്ട് ധനുഷ് ചിത്രങ്ങളും വലിയ തരംഗമായിരുന്നില്ല. ഇതോടെ ധനുഷിന്റെ പ്രഭ മങ്ങിത്തുടങ്ങിയെന്നുള്ള തരത്തില്‍ തമിഴകത്തില്‍ റിവ്യൂകളും മറ്റും വന്നിരുന്നു. അതുകൊണ്ടുതന്നെ വേലൈ ഇല്ലാ പട്ടത്താരി ഹിറ്റാവുകയെന്നത് ധനുഷിന്റെ ആവശ്യമായിരുന്നു. അമല പോളാണ് ചിത്രത്തില്‍ നായികയായി എത്തിയിരിക്കുന്നത്. അമലയുടെ പ്രകടനത്തിനും പ്രശംസകള്‍ ലഭിയ്ക്കുന്നുണ്ട്. ധനുഷ് സിക്‌സ് പായ്ക്കിലെത്തിയതുള്‍പ്പെടെയുള്ള പുതുമകളുണ്ട് ചിത്രത്തില്‍, കൂടാതെ മനോഹരമായ ഗാനങ്ങളും.


Click it and Unblock the Notifications











