Don't Miss!
- News
കേന്ദ്രബജറ്റ് 2023: 157 പുതിയ നഴ്സിംഗ് കോളേജുകള്‍, ആരോഗ്യമേഖലയില്‍ ഗവേഷണം വിപുലമാക്കും
- Automobiles
ഇനി സിഎൻജിയുടെ കാലമല്ലേ; കെഎസ്ആർടിസിയിൽ അടിമുടി മാറ്റങ്ങൾ
- Lifestyle
ദാമ്പത്യഭദ്രത, ജീവിത സമൃദ്ധി, അനേകമടങ്ങ് പുണ്യം നല്‍കും പ്രദോഷവ്രതം; ശുഭമുഹൂര്‍ത്തവും ആരാധനാ രീതിയും
- Technology
കുറഞ്ഞ ചെലവിൽ അൺലിമിറ്റഡ് കോളിങ്, അത്യാവശ്യം ഡാറ്റ; 84 ദിവസത്തേക്കുള്ള പുത്തൻ പ്ലാനുമായി ജിയോ
- Sports
ധോണിയുടെ നിയന്ത്രണം വിട്ടു! കളിക്കാരെ ശകാരിച്ചു- മുന്‍ കോച്ചിന്റെ വെളിപ്പെടുത്തല്‍
- Travel
ത്രിമൂർത്തികളുടെ തേജസ്സോടെ സുബ്രഹ്മണ്യൻ വാഴുന്ന ഹരിപ്പാട്- ഈ ജന്മനക്ഷത്രക്കാർ നിർബന്ധമായും പോകണം
- Finance
ബജറ്റ് 2023; പെട്ടി തുറക്കുമ്പോൾ സാധാരണക്കാരന് സന്തോഷമോ? ഓരോ മേഖലയുടെയും പ്രതീക്ഷയെന്ത്
ജഗതിയുടെ നാക്ക് ഫലിച്ചു, അന്ന് അത് ശോഭനയോടാണെങ്കില് ഇപ്പോഴിത് നടി ശ്രവ്യയോട്!!
റിലീസിന് തയ്യാറെടുക്കുന്ന വേലക്കാരിയായിരുന്നാലും നീ എന്‍ മോഹവല്ലി എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഗോവിന്ദ് വരഹ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ രാഹുല്‍ മാധവും ശ്രവ്യയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കേന്ദ്ര കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്.
ജയറാമിനെ നായകനാക്കി രാജസേനന് ഒരുക്കിയ മേലേ പറമ്പില്‍ ആണ്‍വീട് എന്ന ചിത്രത്തില്‍ ജഗതി പറയുന്ന ഡയലോഗാണ് വേക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലി. വേലക്കാരിയായി വീട്ടില്‍ വരുന്ന ശോഭനയോട് പ്രണയം അറിയിക്കാനായി ജഗതി തമിഴ് പഠിക്കുമ്പോള്‍ പറയുന്ന ഈ ഡയലോഗ് മലയാളി പ്രേക്ഷകരെ ഏറെ ചിരിപ്പിച്ചിട്ടുണ്ട്.

അടുത്തിടെ പുതിയ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്ത് വിട്ടിരുന്നു. സഖിയേ... എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്ത് വിട്ടത്. വീഡിയോയ്ക്ക് മികച്ച പ്രതികരണമായിരുന്നു. വിജയ് യേശുദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് വിശ്വജിത്താണ് സംഗീതം നല്‍കിയിരിക്കുന്നത്.
മധു, റിസബാബ, നീന കുറുപ്പ്, പ്രശാന്ത് അലക്സാണ്ടര്‍, അസീസ്, ഗായത്രി മയൂര, ദിലീപ്, ദിശിനി, അര്ജുന് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിവിആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജി രാജു ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രണയം പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തില്‍ കുടുംബ ബന്ധങ്ങളെ കുറിച്ചും ചേര്‍ത്താണ് കഥ പറയുന്നത്. മുരളികൃഷ്ണ, പ്രശാന്ത് അലക്സാണ്ടര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണം ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ ടീസര്‍ കാണാം...
തമ്മിലടിയൊക്കെ പഴങ്കഥ, യുവതാരങ്ങള്‍ തുറന്ന പുസ്തകമാണ്, ചാക്കോച്ചനെ അഭിനന്ദിച്ച് ദുല്‍ഖര്‍, കാണൂ!
സണ്ണി ലിയോണിന്റെ ഇരട്ടകുട്ടികള്‍ സ്വന്തം രക്തത്തില്‍ പിറന്നത് തന്നെ! സത്യം തുറന്ന് പറഞ്ഞ് സണ്ണി!!
-
കൊച്ചുമകൻ എന്നെ ഇടയ്ക്ക് അച്ഛാ എന്ന് വിളിക്കും; ഞാൻ ഷോക്ക് ആവും, അവനറിയില്ലല്ലോ; മേഘ്നയുടെ പിതാവ്
-
തോളിലിട്ട കൈ പിന്നിലേക്ക് ഇറക്കി, രാത്രി മൂന്നരയ്ക്ക് വാതിലില്‍ മുട്ടി; ദുരനുഭവം വെളിപ്പെടുത്തി ആര്യ
-
'പത്ത് വർഷത്തെ പ്രണയം, ഞങ്ങളുടേത് സൂഫിയോ ശാകുന്തളം പോലെയോ അല്ല; പക്ഷേ രസകരമായ ഒരു കാര്യമുണ്ട്!': ദേവ് മോഹൻ