»   » ഇടിക്കുളയും സംഘവും ഒാണത്തിനെത്തും, സന്തോഷ വാര്‍ത്ത പങ്കുവെച്ച് മോഹന്‍ലാല്‍ !!

ഇടിക്കുളയും സംഘവും ഒാണത്തിനെത്തും, സന്തോഷ വാര്‍ത്ത പങ്കുവെച്ച് മോഹന്‍ലാല്‍ !!

Posted By: Nihara
Subscribe to Filmibeat Malayalam

ഓണത്തിന് മാറ്റു കൂട്ടാനായി പ്രൊഫസര്‍ മൈക്കിള്‍ ഇടിക്കുളയും സംഘവും തിയേറ്ററുകളിലെത്തും. ആശങ്കകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടു കൊണ്ട് മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയായെന്ന കാര്യത്തോടൊപ്പം തന്നെ ഓണത്തിന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നും മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്.

ലാല്‍ജോസും മോഹന്‍ലാലും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തെക്കുറിച്ച് പ്രതീക്ഷകളേറെയാണ്. ആരാധകര്‍ അക്ഷമയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ഓണം റിലീസുകളില്‍ ആദ്യ ചിത്രമായി വെളിപാടിന്റെ പുസ്തകം ഉറപ്പിച്ചു കഴിഞ്ഞു. റിലീസിനു മുന്‍പ് തന്നെ വന്‍സ്വീകാര്യത ലഭിച്ച ചിത്രത്തിന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണെന്നറിയാന്‍ കൂടുതല്‍ വായിക്കൂ.

മോഹന്‍ലാലും ലാല്‍ ജോസും ആദ്യമായി ഒരുമിക്കുന്നു

മോഹന്‍ലാലും ലാല്‍ജോസും സിനിമയിലെത്തിയിട്ട് വര്‍ഷങ്ങളായി. മുന്‍നിര നായകന്‍മാര്‍ക്കൊപ്പമെല്ലാം ഈ സംവിധായകന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, തുടങ്ങിയവരുള്‍പ്പടെ ലാല്‍ജോസ് ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനെ വെച്ച് സിനിമ എടുക്കാത്തതെന്താണെന്ന ചോദ്യം നിരന്തരം നേരിടേണ്ടി വന്നിരുന്നുവെന്ന് നേരത്തെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

ഓണത്തിന് തിയേറ്ററുകളിലേക്കെത്തുന്നു

ബെന്നി പി നായരമ്പലമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയ ചിത്രം ഓണത്തിനാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. ഓണം റിലീസുകളില്‍ ആദ്യം തന്നെ ഈ ചിത്രം സ്ഥാനമുറപ്പിച്ചിട്ടുണ്ട്.

കോളേജ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്നു

പ്രൊഫസര്‍ മൈക്കിള്‍ ഇടിക്കുള എന്ന കോളേജ് വൈസ് പ്രിന്‍സിപ്പലായാണ് മോഹന്‍ലാല്‍ വേഷമിടുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മറ്റ് ലൊക്കേഷന്‍ ചിത്രങ്ങളും ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു.

പ്രേക്ഷക പ്രതീക്ഷ വാനോളം ഉയര്‍ത്തുന്നു

19 വര്‍ഷമായി ലാല്‍ജോസ് സിനിമയിലെത്തിയിട്ട്. അന്നു മുതല്‍ താരമായി സിനിമയിലുണ്ട് മോഹന്‍ലാല്‍. വില്ലനില്‍ നിന്നും നായകനിലേക്കുയര്‍ന്ന മോഹന്‍ലാലുമൊത്ത് ലാല്‍ ജോസ് ചിത്രം ഒരുക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആകംക്ഷയിലായിരുന്നു. അങ്കമാലി ഡയറീസ് ഫെയിം ലിച്ചി, അനൂപ് മേനോന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

മോഹന്‍ലാലിന്റെ ഗെറ്റപ്പിനെക്കുറിച്ച് സംവിധായകന്‍ ആശങ്കപ്പെട്ടിരുന്നു

കഥാപാത്രവും പേരുമെല്ലാം തയ്യാറായിരുന്നുവെങ്കിലും ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്കിനെക്കുറിച്ച് സംവിധായകന് കൃത്യമായ ധാരണ ഉണ്ടായിരുന്നില്ല. താരത്തിന്റെ ഗെറ്റപ്പിനെക്കുറിച്ച് ആശങ്കപ്പെട്ടിരുന്ന ലാല്‍ ജോസിനെ സഹായിച്ചത് മോഹന്‍ലാല്‍ തന്നെയായിരുന്നു.

മോഹന്‍ലാല്‍ സ്വന്തമായി കണ്ടെത്തിയ ലുക്ക്

ലാല്‍ജോസിനെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് മോഹന്‍ലാലാണ് തന്റെ കഥാപാത്രത്തിന് പറ്റിയ ഗെറ്റപ്പ് കണ്ടെത്തിയത്. കണ്ടെത്തിയെന്ന് മാത്രമല്ല അതേ വേഷത്തില്‍ സംവിധായകന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.

Unexpectedly Pulimurugan 3D Release Date Changed

English summary
Velipadinte Pusthakam will release on this onam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam