»   » തുടക്കം കസറി... ബോക്‌സ് ഓഫീസില്‍ ലാല്‍ മാന്ത്രികത വീണ്ടും!!! വീണ്ടും റെക്കോര്‍ഡ്?

തുടക്കം കസറി... ബോക്‌സ് ഓഫീസില്‍ ലാല്‍ മാന്ത്രികത വീണ്ടും!!! വീണ്ടും റെക്കോര്‍ഡ്?

Posted By: Karthi
Subscribe to Filmibeat Malayalam

പുലിമുരുകന്‍ മലയാളത്തില്‍ സൃഷ്ടിച്ച തരംഗത്തിന് ശേഷം ഒരോ മോഹന്‍ലാല്‍ ചിത്രത്തേയും പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം ആദ്യമായി ലാല്‍ ജോസും ഒന്നിക്കുന്നതോടെ വെളിപാടിന്റെ പുസ്തകത്തേക്കുറിച്ചുള്ള പ്രതീക്ഷകളും വളരെയധികം വര്‍ദ്ധിച്ചു.

ഓവിയക്ക് എല്ലാം നഷ്ടപ്പെടുത്തിയ പ്രണയം, ആരവിനോ? പ്രണയം, വിവാഹം ആരവ് പറയുന്നതിങ്ങനെ...

തെലുങ്കില്‍ കളം നിറയാന്‍ രണ്ടും കല്പിച്ച് അനു ഇമ്മാനുവല്‍... ഗ്ലാമര്‍ ഫോട്ടോ ഷൂട്ടുമായി വീണ്ടും!

ഓണച്ചിത്രമായി വെളിപാടിന്റെ പുസ്തകം വ്യാഴാഴ്ച തിയറ്ററിലെത്തിയപ്പോള്‍ മറ്റ് മൂന്ന് ചിത്രങ്ങളും വെള്ളിയാഴ്ചയാണ് തിയറ്ററിലെത്തിയത്. അതുകൊണ്ട് തന്നെ തിയറ്ററുകളും ഷോകളും പരമാവധി പ്രയോജനപ്പെടുത്താന്‍ ചിത്രത്തിന് സാധിച്ചു. ആദ്യ ദിനം കേരളത്തിലെ തിയറ്ററില്‍ നിന്നും വെളിപാടിന്റെ പുസ്തകത്തിന് ലഭിച്ച കളക്ഷന്‍ നോക്കാം.

ആദ്യ ദിന കളക്ഷന്‍

ഓണച്ചിത്രങ്ങളായി മറ്റ് സിനിമകളൊന്നും വ്യാഴാഴ്ച തിയറ്ററിലെത്താതിരുന്നത് വെളിപാടിന്റെ പുസ്തകത്തിന്റെ കളക്ഷനെ സ്വാധീനിച്ചു. കേരളത്തിലെ തിയറ്ററുകളില്‍ നിന്ന് മാത്രമായി ചിത്രം ആദ്യ ദിനം നേടിയ കളക്ഷന്‍ 3.77 കോടി രൂപയാണ്.

200 തിയറ്ററുകള്‍

ആദ്യ ദിനം 209 തിയറ്ററുകളിലാണ് വെളിപാടിന്റെ പുസ്തകം തിയറ്ററിലെത്തിയത്. 902 ഷോകളാണ് ആദ്യ ദിനം പ്രദര്‍ശിപ്പിച്ചത്. രാജ്യത്താകെ 400 തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് ഗംഭീര വരവേല്‍പായിരുന്നു ആരാധകര്‍ ഒരുക്കിയത്.

പുലമുരുകനും മേലെ

90ല്‍ അധികം ഫാന്‍സ് ഷോകളായിരുന്നു ചിത്രത്തിനായി വിവിധ സെന്ററുകളില്‍ ആരാധകര്‍ ഒരുക്കിയത്. പുലിമുരുനും ദ ഗ്രേറ്റ് ഫാദറും ആദ്യ ദിനം 800ല്‍ അധികം ഷോകളാണ് പ്രദര്‍ശിപ്പിച്ചതെങ്കില്‍ 902 രണ്ട് ഷോകളായിരുന്നു വെളിപാടിന്റെ പുസ്തകം ആദ്യ ദിനം പൂര്‍ത്തിയാക്കിയത്.

ലാല്‍ ജോസും മോഹന്‍ലാലും

മലയാളത്തില്‍ നിരവധി ഹിറ്റുകളൊരുക്കിയ ലാല്‍ ജോസിനൊപ്പം മോഹന്‍ലാല്‍ ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയുമായിട്ടാണ് വെളിപാടിന്റെ പുസ്തകം തിയറ്ററിലേക്ക് എത്തിയത്. ചിത്രത്തേക്കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിച്ചതും ഈ കൂട്ടുകെട്ട് തന്നെ.

ബെന്നി പി നായരമ്പലം

അധികം പരാജയ ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിക്കാത്ത മികച്ച തിരക്കഥാകൃത്തുകളില്‍ ഒരാളാണ് ബെന്നി പി നായരമ്പലം. മോഹന്‍ലാലിനായി ഛോട്ടാമുംബൈ എന്ന ചിത്രം എഴുതിയത് ബെന്നി ആയിരുന്നു. ബെന്നി-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ രണ്ടാം ചിത്രവും പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നതായിരുന്നു.

സലിം കുമാറിന്റെ ചിരി നമ്പറുകള്‍

ഒരിടക്കാലം ഹാസ്യ വേഷങ്ങളില്‍ നിന്ന് അകന്ന് നിന്ന് സലിം കുമാര്‍ വീണ്ടും മലയാളികളെ ചിരിപ്പിച്ചത് കട്ടപ്പനയിലെ ഹൃത്വിക് റോഷനിലൂടെയായിരുന്നു. വെളിപാടിന്റെ പുസ്തകത്തിലും സലിം കുമാറിന്റെ ചിരി നമ്പറുകള്‍ പ്രേക്ഷകരെ രസിപ്പിച്ചു.

സലിം കുമാറിന്റെ ചിരി നമ്പറുകള്‍

ഒരിടക്കാലം ഹാസ്യ വേഷങ്ങളില്‍ നിന്ന് അകന്ന് നിന്ന് സലിം കുമാര്‍ വീണ്ടും മലയാളികളെ ചിരിപ്പിച്ചത് കട്ടപ്പനയിലെ ഹൃത്വിക് റോഷനിലൂടെയായിരുന്നു. വെളിപാടിന്റെ പുസ്തകത്തിലും സലിം കുമാറിന്റെ ചിരി നമ്പറുകള്‍ പ്രേക്ഷകരെ രസിപ്പിച്ചു.

സമ്മിശ്ര പ്രതികരണം

ആദ്യ ദിനം മികച്ച ഓപ്പണിംഗ് സ്വന്തമാക്കാന്‍ ചിത്രത്തിന് സാധിച്ചെങ്കിലും സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിനുള്ളത്. രണ്ടാം ദിനം മറ്റ് ചിത്രങ്ങളും പ്രദര്‍ശനത്തിന് എത്തുന്നതോടെ ചിത്രത്തിന്റെ കളക്ഷനില്‍ ഇടിവുണ്ടാകാനുള്ള സാധ്യതയുമുണ്ട്.

നായികയായി ലിച്ചി

അങ്കമാലി ഡയറീസില്‍ നായികയായി എത്തിയ അന്ന രാജനാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി എത്തിയത്. അങ്കമാലി ഡയറീസ് ഫെയിം ശരത് കുമാറും മറ്റ് യുവതാരങ്ങളും ചിത്രത്തിലെ ശ്രദ്ധേയ സാന്നിദ്ധ്യമായി. അനൂപ് മേനോനും പ്രിയങ്ക നായരും ചിത്രത്തില്‍ ശക്തമായ കഥാപാത്രങ്ങളായി.

English summary
Velipadinte Pusthakam first day Kerala Box Office collecion is 3.77.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam