»   » ഇടിക്കുള ഇടിച്ച് കയറി... ഒന്നാമനായി മുന്നില്‍ തന്നെ! പക്ഷെ കാലിടറിയേക്കും... കണക്കുകള്‍ ഇങ്ങനെ..!

ഇടിക്കുള ഇടിച്ച് കയറി... ഒന്നാമനായി മുന്നില്‍ തന്നെ! പക്ഷെ കാലിടറിയേക്കും... കണക്കുകള്‍ ഇങ്ങനെ..!

Posted By: Karthi
Subscribe to Filmibeat Malayalam
ഇടിക്കുളയോ രാജകുമാരനോ? | Filmibeat Malayalam

മലയാള സിനിമ പ്രേക്ഷകര്‍ കാത്തിരുന്ന ഒരു കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്നു എന്നതായിരുന്നു റിലീസിന് മുമ്പേ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തെ ശ്രദ്ധേയമാക്കിയത്. ലാല്‍ ജോസ്, മോഹന്‍ലാല്‍ കൂട്ടുകെട്ട് അത്രത്തോളം മലയാളികളില്‍ പ്രതീക്ഷ സമ്മാനിച്ച ഒന്നായിരുന്നു. 

മോഹന്‍ലാലിനോട് ആര്‍ക്കും ഇഷ്ടം തോന്നിപ്പോകുന്ന കാര്യം... 'വന്ദന'ത്തിലെ ഗാഥയ്ക്കറിയാം അത്...

ആരാധകരുടെ കടലാസ് പണികള്‍ ഏറ്റോ? 'തള്ളി' കയറ്റത്തിലും 'പുള്ളിക്കാരന്‍' പിന്നോട്ടടിക്കുന്നു...

മമ്മൂട്ടിക്കും ദിലീപിനും പൃഥ്വിരാജിനും കുഞ്ചാക്കോ ബോബനുമൊപ്പം നിരവധി ഹിറ്റുകളൊരുക്കിയ ലാല്‍ ജോസ് മോഹന്‍ലാലിനായി രണ്ട് ചിത്രങ്ങള്‍ ആലോചിച്ചെങ്കിലും യാഥാര്‍ത്ഥ്യമായി. സ്വപ്‌ന കൂട്ടുകെട്ട് ഒന്നിക്കുന്നു എന്നതിനാല്‍ ചിത്രം ആദ്യ ദിനങ്ങളില്‍ മികച്ച പ്രേക്ഷക പ്രാതിനിധ്യം നേടി. എന്നാല്‍ പ്രേക്ഷക പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ചിത്രത്തിനായില്ല എന്നായിരുന്നു ചിത്രത്തേക്കുറിച്ചുള്ള അഭിപ്രായം.

തുടക്കം കസറി

കേരളത്തില്‍ ഏറ്റവും അധികം ഷോകളുമായി ഗംഭീര തുടക്കമായിരുന്നു ചിത്രത്തിന്റേത്. 200 തിയറ്ററുകള്‍ 902 ഷോകള്‍ അങ്ങനെ കേരളത്തില്‍ നിറഞ്ഞ് നിന്ന വെളിപാടിന്റെ പുസ്തകം ആദ്യ ദിനം കേരളത്തില്‍ നിന്ന് മാത്രം നേടിയത് 3.77 കോടിയാണ്.

ഒറ്റയ്ക്ക് മാത്രമല്ല കൂട്ടത്തിലും

ഓണച്ചിത്രമായി എത്തിയ വെളിപാടിന്റെ പുസ്തകം മറ്റ് ഓണച്ചിത്രങ്ങള്‍ക്കും ഒരു ദിവസം മുന്നേ തിയറ്ററിലെത്തി. അതിന്റെ ഗുണം ഓപ്പണിംഗില്‍ ചിത്രത്തിന് ലഭിക്കുകയും ചെയ്തു. എന്നാല്‍ രണ്ടാം ദിവസവും മറ്റ് ചിത്രങ്ങളുടെ ഒപ്പണിംഗ് കളക്ഷനെ പിന്നിലാക്കാന്‍ ചിത്രത്തിനായി.

തിയറ്റര്‍ കുറഞ്ഞു കളക്ഷന്‍ കേറി

ആദ്യ ദിവസത്തേക്കാള്‍ തിയറ്റര്‍ എണ്ണത്തിലും ഷോകളുടെ എണ്ണത്തിലും കുറവ് നേരിട്ട വെളിപാടിന്റെ പുസ്തകം പക്ഷെ കളക്ഷനില്‍ അധികം പിന്നോട്ട് പോയില്ല. രണ്ട് കോടിക്ക് മുകളില്‍ രണ്ടാം ദിനവും ചിത്രം നേടി.

ഇടറി തുടങ്ങി

രണ്ടാം ദിനം രണ്ട് കോടി നേടി ചിത്രത്തിന് പക്ഷെ വാരാന്ത്യങ്ങളില്‍ അത് ആവര്‍ത്തിക്കാനായില്ല. പിന്നീടുള്ള മൂന്ന് ദിവസം കൊണ്ട് ചിത്രത്തിന് നേടാനായത് 2.5 കോടി മാത്രമാണ്. ചിത്രത്തേക്കുറിച്ച് പ്രേക്ഷകരില്‍ നിന്നും സമ്മിശ്ര പ്രതികരണം ഉണ്ടാകുന്നതാണ് തിരിച്ചടിയായത്. അഞ്ച് ദിവസം കൊണ്ട് 8.32 കോടിയാണ് ചിത്രം നേടിയത്.

താഴെ വീണേക്കാം

ആദ്യ വാരം മികച്ച കളക്ഷന്‍ നേടാനായില്ലെങ്കില്‍ അത് ചിത്രത്തിന് ക്ഷീണമാകും. കേരളത്തിന് പുറത്ത് നിന്നുള്ള കളക്ഷന്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. യുഎഇയില്‍ ചിത്രം ഈ ആഴ്ച റിലീസ് ചെയ്യും. രണ്ടാം വാരത്തിലും തെറ്റില്ലാത്ത കളക്ഷന്‍ നിലനിര്‍ത്തിയാലെ ചിത്രത്തിന് ഗുണകരമാകു.

മൈക്കിള്‍ ഇടിക്കുള്ള

തീര ദേശത്തുള്ള ഫിനിക്‌സ് എന്ന കോളേജില്‍ വൈസ് പ്രിന്‍സിപ്പലായി എത്തുന്ന പ്രൊഫസര്‍ മൈക്കിള്‍ ഇടിക്കുള എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ ആവതരിപ്പിക്കുന്നത്. രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥ

മോഹന്‍ലാലിന് വേണ്ടി ബെന്നി പി നായരമ്പലം എഴുതുന്ന രണ്ടാമത്തെ തിരക്കഥയാണ് വെളിപാടിന്റെ പുസ്തകം. ഛോട്ടാമുംബൈയായിരുന്നു ആദ്യ ചിത്രം. ലാല്‍ ജോസിനൊപ്പം നിരവധി ചിത്രങ്ങളില്‍ തിരക്കഥാകൃത്തിന്റെ സാന്നിദ്ധ്യത്തില്‍ ബെന്നി പി നായരമ്പലം ഉണ്ടായിരുന്നു.

English summary
Velipadinte Pusthakam leading Keraa box office on its fifth day. The movie collects 8.32 crores from five days.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam