»   » വലിയ പ്രതീക്ഷകളുമായി സിനിമ കാണാന്‍ വരരുത്! ലാലേട്ടന്റെ സിനിമയെക്കുറിച്ച് ലാല്‍ ജോസ് പറയുന്നു!!

വലിയ പ്രതീക്ഷകളുമായി സിനിമ കാണാന്‍ വരരുത്! ലാലേട്ടന്റെ സിനിമയെക്കുറിച്ച് ലാല്‍ ജോസ് പറയുന്നു!!

By: Teresa John
Subscribe to Filmibeat Malayalam

ഈ വര്‍ഷം മാസ് എന്റര്‍ടെയിന്‍മെന്റുകളുമായി ലാലേട്ടന്റെ നിരവധി സിനിമകളാണ് പുറത്തിറങ്ങാനുള്ളത്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 'വില്ലന്‍' അടുത്ത മാസം റിലീസിങ്ങിന് ഒരുങ്ങുകയാണ്. അതിനൊപ്പം ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന വെളിപാടിന്റെ പുസ്തകം എന്ന സിനിമയുടെ ചിത്രീകരണവും നടക്കുകയാണ്.

വെളിപാടിന്റെ പുസ്തകം പൂര്‍ണമായും എന്റര്‍ടെയിന്‍മെന്റായിരിക്കുമെന്നാണ് ലാല്‍ ജോസ് പറയുന്നത്. അടുത്തിടെ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ ജോസ് സിനിമയെക്കുറിച്ച് സംസാരിച്ചത്.

വെളിപാടിന്റെ പുസ്തകം

ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന എന്റര്‍ടെയിന്‍മെന്റ് ചിത്രമാണ് വെളിപാടിന്റെ പുസ്തകം. തിരുവനന്തപുരത്ത് ചിത്രീകരണം നടക്കുന്ന സിനിമയെക്കുറിച്ച് സംവിധായകന്‍ തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്.

ക്യാളിറ്റി എന്റര്‍ടെയിന്‍മെന്റ

സിനിമ ക്യാളിറ്റി എന്റര്‍ടെയിന്‍മെന്റായിരിക്കുമെന്നാണ് ലാല്‍ ജോസ് പറയുന്നത്. സാധാരണ സിനിമകള്‍ക്ക് വേണ്ടി കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തിലായിരിക്കും സിനിമ നിര്‍മ്മിക്കുന്നതെന്നാണ് ലാല്‍ ജോസ് പറയുന്നത്.

വലിയ പ്രതീക്ഷകളൊന്നും വേണ്ട

സിനിമയെക്കുറിച്ച് വലിയ പ്രതീക്ഷകളൊന്നും വേണ്ടെന്നാണ് സംവിധായകന്‍ പറയുന്നത്. സിനിമ കാണാനെത്തുന്നവര്‍ അങ്ങനെയായിരിക്കണമെന്നും അദ്ദേഹം പറയുന്നു.

സിനിമയുടെ പേരിന്റെ പ്രത്യേകത

വെളിപാടിന്റെ പുസ്തകം എന്ന പേര് സിനിമയ്ക്ക് നല്‍കിയതോടെ കാണികള്‍ക്ക് സിനിമയെക്കുറിച്ച് മുന്‍കൂട്ടി കാണാന്‍ കഴിയില്ലെന്ന് അറിയാമെന്നും താന്‍ അനാവശ്യ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മാറി നില്‍ക്കാന്‍ ആഗ്രഹിക്കുന്നതായും സംവിധായകന്‍ പറയുന്നു.

English summary
Velipadinte Pusthakam Is A Quality Entertainer: Lal Jos
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam