»   » സംവിധായകന്‍ കട്ട് പറഞ്ഞിട്ടും മോഹന്‍ലാല്‍ കരച്ചില്‍ നിര്‍ത്തിയില്ല, വീഡിയോ വൈറലാവുന്നു

സംവിധായകന്‍ കട്ട് പറഞ്ഞിട്ടും മോഹന്‍ലാല്‍ കരച്ചില്‍ നിര്‍ത്തിയില്ല, വീഡിയോ വൈറലാവുന്നു

By: Nihara
Subscribe to Filmibeat Malayalam

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായ മോഹന്‍ലാല്‍ പലപ്പോഴും സംവിധായകരെ അമ്പരപ്പെടുത്താറുണ്ട്. സംവിധായകരുടെ ആശങ്ക മനസ്സിലാക്കി പരിഹാരം കണ്ടെത്തുന്ന കാര്യത്തില്‍ അഗ്രഗണ്യനാണ് മോഹന്‍ലാല്‍. അത്തരത്തിലുള്ള കാര്യത്തെക്കുറിച്ചാണ് ലാല്‍ജോസ് അടുത്തിടെ വെളിപ്പെടുത്തിയിട്ടുള്ളത്. സംവിധായകന്‍ കട്ട് പറഞ്ഞിട്ടും താരം കരച്ചില്‍ നിര്‍ത്തിയില്ല. വെളിപാടിന്‍റെ പുസത്കം ലൊക്കേഷനിലെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

സിനിമയില്‍ വന്നിട്ട് പതിറ്റാണ്ടുകളായെങ്കിലും മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യാന്‍ ലാല്‍ ജോസിന് കഴിഞ്ഞിരുന്നില്ല. ആരാധകര്‍ പലപ്പോഴും ചോദിച്ചിട്ടുള്ളൊരു കാര്യം കൂടിയാണിത്. ലാല്‍ജോസും മോഹന്‍ലാലും ഒരുമിക്കുകയാണ് പുതിയ ചിത്രമായ വെളിപാടിന്റെ പുസ്തകത്തിലൂടെ. മുന്‍പും സംവിധായകരെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട് മോഹന്‍ലാല്‍. അദ്ദേഹത്തിന്‍റെ അഭിനയത്തിനു മുന്നില്‍ പ്രേക്ഷകര്‍ മാത്രമല്ല സംവിധാകരടക്കം വിസ്മയഭരിതരായി നിന്നിട്ടുണ്ട്. അത്തരത്തിലുള്ള നിരവധി അനുഭവങ്ങള്‍ സംവിധായകര്‍ തന്നെ പങ്കുവെച്ചിരുന്നു.

മോഹന്‍ലാലിന് കരച്ചില്‍ നിര്‍ത്താനാവുന്നില്ല

ഒരു പെണ്‍കുട്ടിയുടെ മൃതദേഹവും കൈയ്യിലെടുത്ത മോഹന്‍ലാല്‍ നടന്നുവരുന്ന രംഗമായിരുന്നു ചിത്രീകരിച്ചിരുന്നത്. ശവശരീരം തന്റെ മടിയില്‍ വെച്ച് ഉച്ചത്തില്‍ കരയുകയാണ് മോഹന്‍ലാല്‍. ഇതിനിടയില്‍ സംവിധായകന്‍ കട്ട് പറഞ്ഞതൊന്നും താരം കേട്ടില്ല.

സങ്കടം അടക്കാന്‍ കഴിയാതെ പൊട്ടിക്കരഞ്ഞു

സെറ്റിലുണ്ടായിരുന്നവരെല്ലാം മോഹന്‍ലാലിന്റെ അഭിനയം കണ്ട് താരത്തെ അഭിനന്ദിച്ച് കൈയ്യടിച്ചിരുന്നു. എന്നാല്‍ ആ സീന്‍ കഴിഞ്ഞിട്ടും സങ്കടം സഹിക്ക വയ്യാതെ കരച്ചില്‍ തുരുകയായിരുന്നു താരം. പിന്നീട് സഹപ്രവര്‍ത്തകര്‍ ഓടിച്ചെന്നാണ് അദ്ദേഹത്തെ എഴുന്നേല്‍പ്പിച്ചത്.

അഭിനയിക്കുകയല്ല ശരിക്കും ജീവിക്കുകയാണ്

കേവലം അഭിനയത്തിനും അപ്പുറത്ത് ആ കഥാപാത്രമായി മോഹന്‍ലാല്‍ ശരിക്കും ജീവിക്കുകയായിരുന്നു. മുന്‍പും ഇത്തരത്തില്‍ സംവിധായകന്‍ കട്ട് പറഞ്ഞിട്ടും മോഹന്‍ലാല്‍ അഭിനയം തുടര്‍ന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഥാപാത്രത്തില്‍ നിന്നും പെട്ടെന്ന് തിരികെപ്പോരാന്‍ കഴിയാത്തതാണ് ഇതിനു കാരണം.

പ്രതീക്ഷയോടെ ആരാധകര്‍

19 വര്‍ഷമായി ലാല്‍ജോസ് സിനിമയിലെത്തിയിട്ട്. അന്നു മുതല്‍ താരമായി സിനിമയിലുണ്ട് മോഹന്‍ലാല്‍. വില്ലനില്‍ നിന്നും നായകനിലേക്കുയര്‍ന്ന മോഹന്‍ലാലുമൊത്ത് ലാല്‍ ജോസ് ചിത്രം ഒരുക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍പ്രേക്ഷകര്‍ ആകംക്ഷയിലായിരുന്നു.

പ്രൊഫസര്‍ മൈക്കിള്‍ ഇടിക്കുളയായി മോഹന്‍ലാല്‍

ബെന്നി പി നായരമ്പലമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. വെളിപാടിന്റെ പുസ്തകമെന്നാണ് ചി ത്രത്തിന് പേരിട്ടിരിക്കുന്നത്. പ്രൊഫസര്‍ മൈക്കിള്‍ ഇടിക്കുളയായാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു.

സ്വന്തമായി കണ്ടെത്തിയ ഗെറ്റപ്പ്

കഥാപാത്രവും പേരുമെല്ലാം തയ്യാറായിരുന്നുവെങ്കിലും ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്കിനെക്കുറിച്ച് സംവിധായകന് കൃത്യമായ ധാരണ ഉണ്ടായിരുന്നില്ല. താരത്തിന്റെ ഗെറ്റപ്പിനെക്കുറിച്ച് ആശങ്കപ്പെട്ടിരുന്ന ലാല്‍ ജോസിനെ സഹായിച്ചത് മോഹന്‍ലാല്‍ തന്നെയായിരുന്നു.

സംവിധായകനെ സഹായിച്ചു

ലാല്‍ജോസിനെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് മോഹന്‍ലാലാണ് തന്റെ കഥാപാത്രത്തിന് പറ്റിയ ഗെറ്റപ്പ് കണ്ടെത്തിയത്. കണ്ടെത്തിയെന്ന് മാത്രമല്ല അതേ വേഷത്തില്‍ സംവിധായകന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.

English summary
Velipadinte Pusthakam location video getting viral in social media.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam