»   » മൈക്കിള്‍ ഇടിക്കുളയും സംഘവും ആലപ്പുഴയിലേക്ക്, വെളിപാടിന്റെ പുസ്തകം അവസാനഘട്ടത്തിലേക്ക് !!

മൈക്കിള്‍ ഇടിക്കുളയും സംഘവും ആലപ്പുഴയിലേക്ക്, വെളിപാടിന്റെ പുസ്തകം അവസാനഘട്ടത്തിലേക്ക് !!

By: Nihara
Subscribe to Filmibeat Malayalam

മോഹന്‍ലാലും ലാല്‍ജോസും ആദ്യമായി ഒരുമിക്കുന്ന ചിത്രമായ വെളിപാടിന്റെ പുസ്തകം അവസാനഘട്ട ഷെഡ്യൂളിലേക്ക് കടക്കുന്നു. തിരുവനന്തപുരത്ത് വെച്ചായിരുന്നു ചിത്രത്തിന്റെ ആദ്യഘട്ട ഷെഡ്യൂള്‍ ആരംഭിച്ചത്. രണ്ടാം ഘട്ടത്തിനായി മോഹന്‍ലാലും സംഘവും ആലപ്പുഴയിലേക്ക് ചേക്കേറുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.ബി ഉണ്ണികൃഷ്ണന്‍ ചിത്രം വില്ലന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയ ശേഷമാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ ജോയിന്‍ ചെയ്തത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബെന്നി പി നായരമ്പലം തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ അങ്കമാലി ഡയറീസ് ഫെയിം ലിച്ചിയാണ് നായികയായി എത്തുന്നത്.

രണ്ടാഴ്ചത്തെ ഷെഡ്യൂളാണ് ആലപ്പുഴയില്‍ പ്ലാന്‍ ചെയ്തിട്ടുള്ളത്. കോളേജ് വൈസ് പ്രിന്‍സിപ്പലായ മൈക്കിള്‍ ഇടിക്കുളയായാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിലെ മോഹന്‍ലാലിന്റെ ഗെറ്റപ്പുകള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ചിത്രത്തില്‍ രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്.

Velipadinte pusthakam

അനൂപ് മേനോന്‍, അങ്കമാലി ഡയറീസ് ഫെയിം ശരത് കുമാര്‍, ആനന്ദം ഫെയിം അരുണ്‍ കുര്യന്‍, ശിവജി ഗുരുവായൂര്‍, വിജയ് ബാബു, പ്രിയങ്ക നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഷാന്‍ റഹ്മാനാണ് ചിത്രത്തിന് ഈണമൊരുക്കുന്നത്. ഓണത്തിനാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.

English summary
Velipadinte Pusthakam moving to Alappuzha.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam