»   » വെളിപാടിന്റെ പുസ്തകം, ഒഫീഷ്യല്‍ ടീസര്‍ പുറത്തായി!

വെളിപാടിന്റെ പുസ്തകം, ഒഫീഷ്യല്‍ ടീസര്‍ പുറത്തായി!

By: സാൻവിയ
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെ നായകനാക്കി ലാല്‍ജോസ് ഒരുക്കുന്ന വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. മൈക്കിള്‍ ഇടിക്കുള എന്ന മോഹന്‍ലാല്‍ കഥാപാത്രത്തെ പരിചയപ്പെടുത്തുകയാണ് ടീസറില്‍. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന പ്രൊഫസര്‍ ഇടിക്കുള കോളേജിലേക്ക് സൈക്കിളില്‍ വരുന്ന ഭാഗമാണ് ടീസറില്‍ കാണിക്കുന്നത്.

39 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ മോഹന്‍ലാലിന്റെ വ്യത്യസ്തമായ ഗെറ്റപ്പാണ് ടീസറിന്റെ ഹൈലൈറ്റ്. സംഗീത പശ്ചത്തലത്തിലാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. താടിയും കണ്ണടയുമൊക്കെ വെച്ച് ഒരു പഴയ ലുക്കിലാണ് മോഹന്‍ലാല്‍ എത്തുന്നത്. മോഹന്‍ലാലും ലാല്‍ജോസും ആദ്യമായി ഒന്നിക്കുന്ന ചിത്രം ആരാധകരും പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

lal-jose

അങ്കമാലി ഡയറീസിലെ അന്നാ രേഷ്മ രാജനാണ് ചിത്രത്തിലെ നായിക വേഷം അവതരിപ്പിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് വെളിപാടിന്റെ പുസ്തകം നിര്‍മ്മിക്കുന്നത്. ബെന്നി പി നായരമ്പലമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഷാന്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

വിഷ്ണു ശര്‍മ്മ ഛായാഗ്രാഹണവും രഞ്ജന്‍ എബ്രഹാം എഡിറ്റിങും നിര്‍വ്വഹിക്കും. മാക്‌സ് ലാബ് സിനിമാസ് ആന്റ് എന്റര്‍ടെയിന്‍മെന്റാണ് ചിത്രം വിതരണം ചെയ്യുന്നത്. അതേസമയം വിഎ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് ഓഗസ്റ്റ് ഒന്നിന് തുടങ്ങും.

English summary
Velipadinte Pusthakam official teaser out.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam