തിയേറ്ററുകളിലും ഓണമെത്തി.. തുടക്കമിട്ട് മോഹന്‍ലാല്‍, വെളിപാടിന്റെ പുസ്തകം തിയേറ്ററുകളിലേക്ക്

By Nihara

ഐശ്വര്യത്തിന്റെയും സമ്പല്‍ സമൃദ്ധിയുടെയും കാലമാണ് ഓണം. പൂക്കളവും സദ്യയും പുതുവസ്ത്രവും മാത്രമല്ല ഓണച്ചിത്രങ്ങളും മലയാളികള്‍ക്ക് ഏറെ പ്രധാനപ്പെട്ടതാണ്. കുടുംബസമേതം തിയേറ്ററുകളിലേക്കെത്തി പുത്തന്‍ ചിത്രവും കണ്ടാലേ മലയാളിക്ക് തൃപ്തിയാകൂ. ഓണച്ചിത്രങ്ങള്‍ തിയേറ്ററുകളിലേക്ക് എത്താനുള്ള തയ്യാറെടുപ്പിലാണ്. മോഹന്‍ലാല്‍ ലാല്‍ജോസ് കൂട്ടുകെട്ട് ആദ്യമായി ഒന്നിച്ച ചിത്രമായ വെളിപാടിന്റെ പുസ്തകമാണ് ആദ്യം തിയേറ്ററുകളിലേക്കെത്തുന്നത്.

ഒപ്പത്തിന് ശേഷം ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം വ്യാഴാഴ്ചയാണ് തിയേറ്ററുകളിലേക്കെത്തുന്നത്. പ്രൊഫസര്‍ മൈക്കിള്‍ ഇടിക്കുള എന്ന കോളേജ് വൈസ് പ്രിന്‍സിപ്പലായാണ് മോഹന്‍ലാല്‍ ഈ ചിത്രത്തിലെത്തുന്നത്.

കാത്തിരിക്കുന്നു

പ്രതീക്ഷയോടെ ആരാധകര്‍

19 വര്‍ഷമായി ലാല്‍ജോസ് സിനിമയിലെത്തിയിട്ട്. അന്നു മുതല്‍ താരമായി സിനിമയിലുണ്ട് മോഹന്‍ലാല്‍. വില്ലനില്‍ നിന്നും നായകനിലേക്കുയര്‍ന്ന മോഹന്‍ലാലുമൊത്ത് ലാല്‍ ജോസ് ചിത്രം ഒരുക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആകംക്ഷയിലായിരുന്നു.

പ്രൊഫസര്‍ മൈക്കിള്‍ ഇടിക്കുളയായി  മോഹന്‍ലാല്‍

പ്രൊഫസര്‍ മൈക്കിള്‍ ഇടിക്കുളയായി മോഹന്‍ലാല്‍

ബെന്നി പി നായരമ്പലമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. വെളിപാടിന്റെ പുസ്തകമെന്നാണ് ചി ത്രത്തിന് പേരിട്ടിരിക്കുന്നത്. പ്രൊഫസര്‍ മൈക്കിള്‍ ഇടിക്കുളയായാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു.

സ്വന്തമായി കണ്ടെത്തിയ ഗെറ്റപ്പ്

സ്വന്തമായി കണ്ടെത്തിയ ഗെറ്റപ്പ്

കഥാപാത്രവും പേരുമെല്ലാം തയ്യാറായിരുന്നുവെങ്കിലും ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്കിനെക്കുറിച്ച് സംവിധായകന് കൃത്യമായ ധാരണ ഉണ്ടായിരുന്നില്ല. താരത്തിന്റെ ഗെറ്റപ്പിനെക്കുറിച്ച് ആശങ്കപ്പെട്ടിരുന്ന ലാല്‍ ജോസിനെ സഹായിച്ചത് മോഹന്‍ലാല്‍ തന്നെയായിരുന്നു.

സംവിധായകനെ  സഹായിച്ചു

സംവിധായകനെ സഹായിച്ചു

ലാല്‍ജോസിനെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് മോഹന്‍ലാലാണ് തന്റെ കഥാപാത്രത്തിന് പറ്റിയ ഗെറ്റപ്പ് കണ്ടെത്തിയത്. കണ്ടെത്തിയെന്ന് മാത്രമല്ല അതേ വേഷത്തില്‍ സംവിധായകന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.

ആനന്ദം ഫെയിം അരുണും അപ്പാനി രവിയും

ആനന്ദം ഫെയിം അരുണും അപ്പാനി രവിയും

പ്രൊഫസര്‍ മൈക്കിള്‍ ഇടിക്കുളയായി മോഹന്‍ലാല്‍ വേഷമിടുന്ന ചിത്രത്തില്‍ യുവതാരങ്ങളായ അരുണും ശരതും വേഷമിടുന്നുണ്ട്. ആനന്ദത്തിലൂടെ ശ്രദ്ധേയനായ അരുണും അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ ശരതുമാണ് വെളിപാടിന്റെ പുസ്തകത്തില്‍ മോഹന്‍ലാലിനോടൊപ്പം വേഷമിടുന്നത്. വിദ്യാര്‍ത്ഥികളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന അധ്യാപകനായാണ് മോഹന്‍ലാല്‍ എത്തുന്നത്.

നായികയായി ലിച്ചി

നായികയായി ലിച്ചി

അങ്കമാലി ഡയറീസ്' ഫെയിം അന്ന രേഷ്മ രാജന്‍ നായികയാവുന്ന ചിത്രത്തില്‍ 'അപ്പാനി രവി'യെ അവതരിപ്പിച്ച ശരത്കുമാറും കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അനൂപ് മേനോന്‍, പ്രിയങ്ക നായര്‍, സിദ്ദിഖ്, സലിംകുമാര്‍, കലാഭവന്‍ ഷാജോണ്‍, ശിവജി ഗുരുവായൂര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍.

നീനയ്ക്ക് ശേഷമുള്ള ചിത്രം

നീനയ്ക്ക് ശേഷമുള്ള ചിത്രം

നീനയ്ക്ക് ശേഷം രണ്ടു വര്‍ഷം ഇടവേളയെടുത്തതിനു ശേഷമാണ് പുതിയ ചിത്രവുമായി ലാല്‍ജോസ് എത്തുന്നത്. മോഹന്‍ലാലും ലാല്‍ജോസും ഒരുമിക്കുന്നുവെന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

രണ്ടു പ്രൊജക്ടുകള്‍ നടക്കാതെ പോയി

രണ്ടു പ്രൊജക്ടുകള്‍ നടക്കാതെ പോയി

മോഹന്‍ലാലും ലാല്‍ജോസും സിനിമയിലെത്തിയിട്ട് വര്‍ഷം കുറേയായി. പക്ഷേ ഇരുവരും ഇതാദ്യമായാണ് ഒരുമിക്കുന്നത്. നേരത്തെ മോഹന്‍ലാലിനെ നായകനാക്കി രണ്ടു പ്രൊജക്ടുകളെക്കുറിച്ച് പ്ലാന്‍ ചെയ്തിരുന്നുവെങ്കിലും അതു നടക്കാതെ പോവുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X