»   » 'എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്റപ്പന്‍ കട്ടോട്ടുണ്ട് പോയി' വൈറലായ പാട്ടിന്റെ വീഡിയോ പുറത്ത്!

'എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്റപ്പന്‍ കട്ടോട്ടുണ്ട് പോയി' വൈറലായ പാട്ടിന്റെ വീഡിയോ പുറത്ത്!

Posted By: Teresa John
Subscribe to Filmibeat Malayalam

കഴിഞ്ഞ ദിവസങ്ങളില്‍ ഓണത്തിന് റിലീസിനെത്തുന്ന പല സിനിമകളുടെയും ഓഡിയോ സോംഗ് പുറത്ത് വന്നിരുന്നു. 'എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്റപ്പന്‍ കട്ടോണ്ട് പോയി' എന്ന് തുടങ്ങുന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. മോഹന്‍ലാല്‍ ലാല്‍ ജോസ് കൂട്ടുകെട്ടില്‍ ഓണത്തിന് തിയറ്ററുകളിലെത്തുന്ന വെളിപാടിന്റെ പുസ്തകത്തിലെ പാട്ടിന്റെ വീഡിയോ രംഗമാണ് പുറത്ത് വിട്ടിരിക്കുന്നത്.

ടൈറ്റാനിക്കിലിലെ ജാക്കും റോസും ഒരുപാട് മാറി പോയി! ഈ ചിത്രങ്ങള്‍ കണ്ടാല്‍ ആരെങ്കിലും വിശ്വസിക്കുമോ?

ഇന്നലെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഒന്നിച്ചായിരുന്നു വീഡിയോ സോംഗ് പുറത്ത് വിട്ടത്. മോഹന്‍ലാല്‍ ഫേസ്ബുക്ക് ലൈവിലൂടെ ഇക്കാര്യം പറയുകയും പാട്ടിന്റെ ലിങ്ക് ആരാധകര്‍ക്കായി പങ്കുവെക്കുകയും ചെയ്തിരിക്കുകയാണ്. അനില്‍ പനച്ചൂരാന്‍ വരികളെഴുതിയ ഗാനത്തിന് ഷാന്‍ റഹ്മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്. വിനീത് ശ്രിനീവാസനും രഞ്ജിത് ഉണ്ണിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

കോളേജ് പശ്ചാതലത്തില്‍

പുറത്ത് വന്ന പാട്ടില്‍ കോളേജില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ അങ്ങേട്ടും ഇങ്ങോട്ടും മത്സരിച്ച് പാടുന്ന പാട്ടാണ്. കോളേജിന്റെ അന്തരീക്ഷം എന്താണെന്ന് വ്യക്തമായിരിക്കുകയാണ്.

വ്യത്യസ്ത പാട്ട്

'എന്റെ അമ്മേടേ ജിമ്മിക്കി കമ്മല്‍ എന്റെ അപ്പന്‍ കട്ടോണ്ട് പോയി' എന്ന് തുടങ്ങുന്ന വ്യത്യസ്ത രീതിയില്‍ തയ്യാറാക്കിയിരിക്കുന്ന ഓഡിയോ ഗാനമാണ് പുറത്തിറക്കിയിരിക്കുന്നത്.

ഹിറ്റായ പാട്ട്

ഓഡിയോ പുറത്ത് വന്നതിന് പിന്നാലെ പാട്ട് സൂപ്പര്‍ ഹിറ്റായി മ്ാറിയിരുന്നു. അതിന്റെ വരികളും ആലാപനത്തിലെ ലാളിത്യവും പാട്ടിനെ സൂപ്പര്‍ ഹിറ്റായി മാറ്റിയിരിക്കുകയാണ്.

അനില്‍ പനച്ചൂരാന്റെ വരികള്‍

അനില്‍ പനച്ചൂരാന്‍ വരികളെഴുതിയ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. ഒപ്പം വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

മൈക്കിള്‍ ഇടിക്കുളയുടെ വരവ്


പാട്ടിന്റെ അവസാനം സൈക്കിളില്‍ കോളേജിലേക്കെത്തുന്ന മൈക്കിള്‍ ഇടിക്കുളയെയും കാണിച്ചിരിക്കുകയാണ്. ചിത്രത്തില്‍ മൈക്കിള്‍ ഇടിക്കുള എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. കോളേജില്‍ സ്ഥലം മാറി വരുന്ന ഫ്രൊഫസറാണ് മൈക്കിള്‍ ഇടിക്കുള.

വീഡിയോ സോംഗ് പുറത്ത്


ഇന്നലെ മോഹന്‍ലാല്‍ ഫേസ്ബുക്ക് പേജിലൂടെ ലൈവില്‍ വന്നിട്ടാണ് വീഡിയോ സോംഗ് പുറത്ത് വിട്ട കാര്യം വ്യക്തമാക്കിയിരിക്കന്നത്. ഒപ്പം പരിപാടിയില്‍ പങ്കെടുക്കാന്‍ കുഞ്ചാക്കോ ബോബനും എത്തിയിരുന്നു.

റിലീസിന് മുമ്പ് ഒരു പാട്ട കൂടി വരുന്നു


സിനിമ റിലീസിനെത്തുന്നതിന് മുമ്പ് ഒരു പാട്ട് കൂടി പുറത്ത് വരുമെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. മറ്റുള്ള പാട്ടുകള്‍ സിനിമയുമായി ബന്ധമുള്ളതിനാലാണ് പുറത്ത് വിടാത്തതെന്നും താരം വ്യക്തമാക്കിയിരുന്നു.

Mohanlal's Velipadinte Pusthakam: 'Jimikki Kammal' Song Video Goes Viral

ഓണച്ചിത്രം

വെളിപാടിന്റെ പുസ്തകം ഓണത്തിന് തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ്. ആഗസ്റ്റ് 31 നാണ് നിലവില്‍ റിലീസ് തീരുമാനിച്ചിരിക്കുന്നത്.

English summary
Mohanlal's upcoming Velipadinte Pusthakam released official video song

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam