Just In
- 2 hrs ago
ചുള്ളൽ ലുക്കിൽ ബാലു, ബിജു സോപാനത്തിന്റെ ചിത്രം വൈറലാകുന്നു
- 3 hrs ago
ബിജു മേനോന്-പാര്‍വതി ചിത്രം ആര്‍ക്കറിയാം ടീസറും ഫസ്റ്റ്ലുക്കും പുറത്ത്, പങ്കുവെച്ച് കമല്‍ഹാസനും ഫഹദും
- 3 hrs ago
ഭാവനയ്ക്കും നവീനും ആശംസയുമായി മഞ്ജു വാര്യർ, മൂന്നാം വിവാഹ വാർഷികം ആഘോഷിച്ച് താരങ്ങൾ
- 3 hrs ago
മാസങ്ങള്‍ക്ക് ശേഷം സെറ്റില്‍ മമ്മൂട്ടിയുടെ മാസ് എന്‍ട്രി, വൈറല്‍ വീഡിയോ
Don't Miss!
- Finance
ഇ- കാറ്ററിംഗ് സർവീസ് അടുത്ത മാസം മുതൽ: സുപ്രധാന പ്രഖ്യാപനവുമായി ഐആർസിടിസി
- Sports
ISL 2020-21: മുംബൈ മുന്നോട്ടു തന്നെ, ഫോളിന്റെ ഗോളില്‍ ബംഗാളിനെ കീഴടക്കി
- News
ആനയ്ക്കെതിരെ മസനഗുഡിയില്‍ കൊടുംക്രൂരത, ടയര്‍ കത്തിച്ചെറിഞ്ഞു, പൊള്ളലേറ്റ ആന ചെരിഞ്ഞു!!
- Automobiles
ഒന്നാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങി നെക്സണ്‍ ഇലക്ട്രിക്; ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ
- Travel
സഞ്ചാരികളുടെ കണ്ണ് ഇനിയും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ചമ്പാ
- Lifestyle
ഭാഗ്യസംഖ്യയില്‍ മഹാഭാഗ്യമൊളിച്ചിരിക്കും രാശിക്കാര്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഒറ്റയ്ക്ക് മാത്രമല്ല, കൂട്ടത്തിലും ഒന്നാമന് ഇടിക്കുള തന്നെ! സാറ് അല്ല പ്രഫസര്‍ തന്നെ സ്റ്റാര്‍...
ഓണച്ചിത്രങ്ങള്‍ തിയറ്ററുകളെ ഉത്സവമേളത്തില്‍ എത്തിച്ചിരിക്കുകയാണ്. നാല് ചിത്രങ്ങളാണ് ഇക്കുറി ഓണം ആഘോഷിക്കാന്‍ തിയറ്ററിലേക്ക് എത്തിയത്. ആദ്യ എത്തിയത് മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസ്തകം ആയിരുന്നു. തൊട്ടടുത്ത ദിവസം നിവിന്‍ പോളി, മമ്മൂട്ടി, പൃഥ്വിരാജ് ചിത്രങ്ങളും തിയറ്ററിലെത്തി.
ത്രില്ലറുകള്‍ മലയാളികള്‍ക്ക് ഇത്ര പ്രിയമോ? ബോക്സ് ഓഫീസിനെ ത്രില്ലടിപ്പിച്ച് ആദം! ടിയാനല്ലത്രേ ആദം..
പിടിച്ച് നില്ക്കാന് ഇനി ആഞ്ഞ് 'തള്ളണം'! 'പുള്ളിക്കാരന്' ബോക്സ് ഓഫീസില്‍ കാലിടറിയോ? ദയനീയം...
കൂട്ടത്തില്‍ ഏറ്റവും അധികം പ്രേക്ഷക പ്രതീക്ഷ ഉയര്‍ത്തിയ ചിത്രമായിരുന്നു വെളിപാടിന്റെ പുസ്തകം. ആദ്യമായി ലാല്‍ ജോസും മോഹന്‍ലാലും ഒന്നിക്കുന്നു എന്നത് തന്നെയായിരുന്നു ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ചിത്രത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളിലെ കേരള ബോക്സ് ഓഫീസ് കളക്ഷന്‍ പുറത്ത് വന്നു.

മാസ് ഓപ്പണിംഗ്
ഓണത്തിന് തിയറ്ററിലെത്തിയ നാല് ചിത്രങ്ങളില്‍ ഏറ്റവും മികച്ച തുടക്കം ലഭിച്ച ചിത്രം വെളിപാടിന്റെ പുസ്തകമായിരുന്നു. ആദ്യ ദിനം ചിത്രം നേടിയത്് 3.77 കോടി രൂപയാണ്. 200 തിയറ്ററുകളിലായി 902 ഷോകളായിരുന്നു ആദ്യ ദിനം ചിത്രത്തിനുണ്ടായിരുന്നത്.

ഒറ്റയ്ക്ക് നേടിയ കളക്ഷന്‍
മറ്റ് മൂന്ന് ഓണച്ചിത്രങ്ങളും ഒന്നിച്ച് തിയറ്ററിലെത്തിയതിനാല് വെളിപാടിന്റെ പുസ്തകത്തിന്റെ അത്രയും തിയറ്ററുകളും പ്രദര്‍ശനങ്ങളും അവയ്ക്ക് ലഭിക്കാത്തതാണ് ഓപ്പണിംഗ് കളക്ഷന്‍ കുറഞ്ഞ് പോയതെന്ന് അഭിപ്രായമുണ്ട്. എന്നാല്‍ നാല് ചിത്രങ്ങളും പ്രദര്‍ശിപ്പിച്ച രണ്ടാം ദിനവും നേട്ടം വെളിപാടിന്റെ പുസ്തകത്തിനായിരുന്നു.

വെള്ളിയാഴ്ചയും മുന്നില്‍ വെളിപാടിന്റെ പുസ്തകം
നാല് ചിത്രങ്ങളും പ്രദര്‍ശനത്തിന് എത്തിയ വെള്ളിയാഴ്ച മാത്രം വെളിപാടിന്റെ പുസ്തകം കേരളത്തില്‍ നിന്ന് മാത്രം നേടിയ കളക്ഷന്‍ 2.05 കോടിയാണ്. രണ്ടാം സ്ഥാനത്തുള്ള ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള നേടിയത് 1.58 കോടിയാണ്. മമ്മൂട്ടി ചിത്രം കോടി കടന്നതുമില്ല.

സമ്മിശ്ര പ്രതികരണം
നിരവധി നെഗറ്റീവ് അഭിപ്രായങ്ങളും ചിത്രത്തേക്കുറിച്ച് പ്രചരിക്കുമ്പോഴാണ് മോഹന്‍ലാല്‍ ലാല്‍ ജോസ് ചിത്രം ബോക്സ് ഓഫീസില്‍ മികച്ച കളക്ഷന്‍ നേടുന്നത്. അഭിപ്രായത്തില്‍ മുന്നിലുള്ള ചിത്രങ്ങള്‍ക്ക് ഇതിനൊപ്പം എത്താനും സാധിക്കുന്നില്ല.

പുള്ളിക്കാരന് സ്റ്റാറല്ലേ?
വെളിപാടിന്റെ പുസ്തകം രണ്ടാം ദിനം നേടിയ കളക്ഷന്‍ നേടാന്‍ മമ്മൂട്ടി-ശ്യാംധര്‍ ചിത്രത്തിന് സാധിച്ചില്ല. രണ്ട് ദിവസം കൊണ്ട് പുള്ളിക്കാരന് സ്റ്റാറാ കേരളത്തില്‍ നിന്ന് മാത്രം നേടിയത് 1.75 കോടി മാത്രമാണ്. പ്രേക്ഷക പ്രാതിനിധ്യത്തിലും ചിത്രം പിന്നിലാണ്.

ലാല്‍ ജോസും മോഹന്‍ലാലും
ഏറെ പ്രതീക്ഷകളായിരുന്നു മോഹന്‍ലാലും ലാല്‍ ജോസും ഒന്നിച്ച വെളിപാടിന്റെ പുസ്തകത്തേക്കുറിച്ച്. എന്നാല്‍ പ്രതീക്ഷകളെ അതുപോലെ കാക്കുന്നതില്‍ ചിത്രത്തിന് അത്ര വിജയിക്കാനായില്ല എന്നാണ് ചിത്രത്തേക്കുറിച്ചുള്ള പ്രതികരണങ്ങള്‍ തെളിയിക്കുന്നത്. ഇത് ചിത്രത്തിന്റെ ലോംഗ് റണ്ണിനെ ബാധിക്കും.

രണ്ട് ഗെറ്റപ്പില്‍
മൈക്കിള്‍ ഇടിക്കുള്ള എന്ന് കോളേജ് വൈസ് പ്രിന്‍സിപ്പലിന്റെ വേഷത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്ന് ചിത്രത്തില്‍ രണ്ട് വ്യത്യസ്തമായ ഗെറ്റപ്പുകളാണ് മോഹന്‍ലാലിന് ഉള്ളത്. രണ്ടാമത്തെ മാസ് ലുക്ക് പ്രേക്ഷകര്‍ക്ക് ചിത്രത്തേക്കുറിച്ച് അമിത പ്രതീക്ഷകളാണ് നല്‍കിയത്.

ജിമിക്കി കമ്മലും സലിംകുമാറും
ചിത്രത്തില്‍ ഏറ്റവും അധികം പ്രേക്ഷകാഭാപ്രായം നേടിയത് എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്ന ഗാന രംഗവും സലിംകുമാറിന്റെ കോമഡികളുമായിരുന്നു. സലിംകുമാര്‍ വീണ്ടും കോമഡി വേഷങ്ങളില്‍ സജീവമാകുന്നതിന് പ്രേംരാജ് എന്ന ഈ കഥാപാത്രത്തിന് ലഭിക്കുന്ന പ്രേക്ഷക സ്വീകാര്യത കാരണമായേക്കാം.