»   » ഇനി ഡ്രാക്കുളയ്ക്ക് ക്ലാസ് എടുക്കാം... ചിരിമേളത്തിന് തിരികൊളുത്തി വെളിപാടിന്റെ പുസ്തകം ടീസര്‍!

ഇനി ഡ്രാക്കുളയ്ക്ക് ക്ലാസ് എടുക്കാം... ചിരിമേളത്തിന് തിരികൊളുത്തി വെളിപാടിന്റെ പുസ്തകം ടീസര്‍!

By: Karthi
Subscribe to Filmibeat Malayalam
മൈക്കിള്‍ ഇടിക്കുളയെപ്പറ്റി കൂടുതലറിയാം! | Filmibeat Malayalam

മോഹന്‍ലാല്‍ നായകനാകുന്ന വെളിപാടിന്റെ പുസ്തകം ഒട്ടേറെ പ്രത്യേകതകളുമായിട്ടാണ് വ്യാഴാഴ്ച തിയറ്ററിലേക്ക് എത്തുന്നത്. ചിരിമേളത്തിന് തിരികൊളുത്തുന്ന ചിത്രമായിരിക്കും വെളിപാടിന്റെ പുസ്തകം എന്ന സൂചന നല്‍കി ആദ്യ ടീസര്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍ രണ്ട് വ്യത്യസ്ത ഗെറ്റപ്പില്‍ പ്രത്യപ്പെടുന്ന ചിത്രമാണിത്. ടീസറിലും രണ്ട് ഗെറ്റപ്പുകളും കാണാം. കട്ടപ്പനിയിലെ ഹൃത്വിക് റോഷനിലൂടെ കോമഡിയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ സലിം കുമാറിന്റെ ശക്തമായ സാന്നിദ്ധ്യവും ചിത്രത്തിലുണ്ട്. 

സേതുരാമയ്യര്‍ അഞ്ചാമതും വരുമ്പോള്‍! ആരാധകര്‍ കാത്തിരിക്കുന്ന ചിത്രത്തിന്റെ പ്രത്യേകതകള്‍ ഇതാ...

തര്‍ക്കം വേണ്ട! മോഹന്‍ലാല്‍ ആകാന്‍ മമ്മൂട്ടിക്കാകില്ല... പക്ഷെ മോഹന്‍ലാല്‍ മമ്മൂട്ടിയായി!!!

Velipadinte Pusthakam

ഡ്രാക്കുള്ള എന്ന വിദ്യാര്‍ത്ഥികള്‍ വിളിക്കുന്ന മൈക്കിള്‍ ഇടിക്കുള എന്ന വൈസ് പ്രിന്‍സിപ്പല്‍ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ലാല്‍ ജോസും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്ന ബെന്നി പി നായരമ്പലമാണ്. അങ്കമാലി ഡയറീസ് നായിക അന്ന രാജനാണ് ചിത്രത്തില്‍ നായിക. അങ്കമാലി ഡയറീസിലെ അപ്പാനി രവിയെ അവതരിപ്പിച്ച ശരത് കുമാറും ചിത്രത്തില്‍ ശക്തമായ കഥാപാത്രമായി എത്തുന്നു. 

നര്‍മ്മത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, ശിവജി ഗുരുവായൂര്‍, പ്രിയങ്ക നായര്‍ തുടങ്ങി ഒരു വന്‍ താര നിര തന്നെ അണിനിരക്കുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

English summary
Velipadinte Pusthakam teaser released.
Please Wait while comments are loading...

Malayalam Photos

Go to : More Photos