»   » ലാലേട്ടന്‍ പൊളിച്ചടുക്കി ലാല്‍ ജോസും മോഹന്‍ലാലും വെറുപ്പിച്ചില്ല പക്ഷേ മറ്റു ചിലര്‍?

ലാലേട്ടന്‍ പൊളിച്ചടുക്കി ലാല്‍ ജോസും മോഹന്‍ലാലും വെറുപ്പിച്ചില്ല പക്ഷേ മറ്റു ചിലര്‍?

By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ അതുല്യ പ്രതിഭ പത്മശ്രീ ഭരത് മോഹന്‍ലാലും സംവിധായകന്‍ ലാല്‍ ജോസും ആദ്യമായി ഒരുമിച്ച ചിത്രമാണ് വെളിപാടിന്റെ പുസ്തകം. രണ്ടു പേരും സിനിമയിലെത്തിയിട്ട് വര്‍ഷം കുറേയായെങ്കിലും ഇതാദ്യമായാണ് ഒരുമിച്ച് സിനിമ ചെയ്യുന്നത്.

നിവിന്‍ പോളിയെ അറിയാത്ത ശാന്തി കൃഷ്ണയ്ക്ക് താരപത്‌നി റിന്ന നല്‍കിയ മറുപടി

ഹൃത്വിക് എന്നെ മനോരോഗിയാക്കി, ഉറക്കം പോലും നഷ്ടപ്പെട്ടു.. പൊട്ടിക്കരഞ്ഞ് കങ്കണ .. വീഡിയോ കാണൂ

കുടുംബ പ്രേക്ഷകരുടെ സ്വന്തം സംവിധായകനാണ് ലാല്‍ ജോസ്. ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മോഹന്‍ലാല്‍. ഇവര്‍ രണ്ടു പേരും ഒരുമിക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ പ്രേക്ഷകരും ആവേശത്തിലായിരുന്നു. നിരാശപ്പെടുത്തിയില്ല എന്ന പ്രതികരണമാണ് മിക്കയിടങ്ങളില്‍ നിന്നും ലഭിച്ചത്. ഫേസ്ബുക്ക് ഗ്രൂപ്പുകളിലൊക്കെ ചര്‍ച്ചാ വിഷയവും വെളിപാടിന്റെ പുസ്തകമാണ്.

അമിത പ്രതീക്ഷയുമായി സമീപിക്കരുത്

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച താരവും കുടുംബ പ്രേക്ഷകരുടെ പ്രിയ സംവിധായകനും ഒരുമിക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. പക്ഷേ ചിത്രം പോരെന്ന തരത്തിലുള്ള പ്രതികരണവും ചിലര്‍ നടത്തുന്നുണ്ട്.

മോഹന്‍ലാല്‍ തകര്‍ത്തു

മോഹന്‍ലാല്‍ ആരാധകര്‍ക്ക് ചിത്രം ഏറെ ഇഷ്ടപ്പട്ടുവെന്ന തരത്തിലുള്ള പ്രതികരണമാണ് ആദ്യ പ്രദര്‍ശനത്തിന് ശേഷം പുറത്തുവന്നിട്ടുള്ളത്. സിമ്പിള്‍ പക്ഷേ പവര്‍ഫുളെന്നാണ് ആരാധകര്‍ പറയുന്നത്.

വ്യത്യസ്തമായ ശൈലി

പതിവു ശൈലിയില്‍ നിന്നും മാറി വ്യത്യസ്ത രീതിയിലാണ് ലാല്‍ ജോസ് ഈ ചിത്രത്തെ സമീപിച്ചിട്ടുള്ളതെന്ന് പ്രേക്ഷകര്‍ പറയുന്നു. ഫ്‌ളാഷ് ബാക്ക് അവതരിപ്പിക്കുന്നതില്‍ അസാമാന്യ മികവാണ് സംവിധായകന്‍ പുലര്‍ത്തിയതെന്ന് ഇവര്‍ പറയുന്നു.

ബോറടിക്കാതെ കണ്ടിരിക്കാവുന്ന ചിത്രം

അല്‍പ്പം പോലും ബോറടിക്കാതെ കണ്ടിരിക്കാവുന്ന ചിത്രമാണിതെന്ന് പ്രേക്ഷകര്‍ പറയുന്നു. മോഹന്‍ലാലിന്റെ മികച്ച പ്രകടനം തന്നെയാണ് വെളിപാടിന്റെ പുസ്തകത്തിന്റെ പ്രധാന ഹൈലൈറ്റ് എന്ന് ചിത്രം കണ്ടവര്‍ പറയുന്നു.

ഓളമുണ്ടാക്കിയ ഗാനം

ജിമിക്കി കമ്മല്‍ എന്ന ഗാനം തുടക്കത്തില്‍ ഇഷ്ടപ്പെടാതിരുന്ന പലര്‍ക്കും തിയേറ്ററില്‍ വെച്ച് അത് ഇഷ്ടമായെന്നും പറയുന്നു. വെറുപ്പിക്കലാകുമെന്ന് കരുതിയിരുന്നുവെങ്കിലും മികച്ച അനുഭവമായിരുന്നു അതെന്ന് പ്രേക്ഷകര്‍ പറയുന്നു.

തിരക്കഥയില്‍ എവിടെയൊക്കെയോ ചില പാളിച്ചകള്‍

മോഹന്‍ലാല്‍ ലാല്‍ ജോസ് കൂട്ടുകെട്ട് ഒരുമിക്കുമ്പോള്‍ പ്രതീക്ഷയും കൂടുതലായിരുന്നു. തിരക്കഥയിലെ ചില പാളിച്ചകള്‍ ഒഴിവാക്കിയാല്‍ മികച്ച ചിത്രമാണ് ഇതെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.

English summary
Velipadinte Pusthakam viewres response.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam