»   » വെളിപാടിന്റെ പുസ്തകം ഔട്ട്, രാമലീല ഇന്‍! കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ 'ഏട്ടന്‍' ചിത്രമില്ല...

വെളിപാടിന്റെ പുസ്തകം ഔട്ട്, രാമലീല ഇന്‍! കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ 'ഏട്ടന്‍' ചിത്രമില്ല...

Posted By: Karthi
Subscribe to Filmibeat Malayalam

താര രാജക്കന്മാര്‍ ഒരുമിച്ച് തിയറ്ററിലെത്തിയ ഓണക്കാലത്തിന്റെ തരംഗം അവസാനിക്കുകയാണ്. പൂജ ചിത്രങ്ങളുടെ വരവോടെ ഓണചിത്രങ്ങള്‍ തിയറ്റര്‍ വിട്ട് തുടങ്ങുകയാണ്. മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് ഓണക്കാലത്ത് മികച്ച പ്രേക്ഷകാഭിപ്രായം നേടാന്‍ സാധിക്കാതെ പോയത് ചിത്രങ്ങള്‍ക്ക് തിരിച്ചടിയായിരുന്നു.

മഹേഷ് ബാബുവിന്റെ അപേക്ഷ ആരും ചെവിക്കൊണ്ടില്ല... സ്‌പൈഡറിന്റെ വ്യാജനും പുറത്ത്!

രാമലീല പരാജയപ്പെട്ടാല്‍ അതിന് ഒരേ ഒരു കാരണം മാത്രം... തിരക്കഥാകൃത്ത് സച്ചി പറയുന്നു!

എന്നാല്‍ മികച്ച ഇനിഷ്യല്‍ നേടാന്‍ മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസ്തകത്തിന് സാധിച്ചിരുന്നു. ഇപ്പോഴിതാ വിവാദമായി മാറിയ ദിലീപ് ചിത്രം രാമലീല തിയറ്ററില്‍ എത്തിയതോടെ കൊച്ചിയിലെ മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നും വെളിപാടിന്റെ പുസ്തകം പുറത്തായിരിക്കുകയാണ്.

28 ദിവസങ്ങൾ

ആഗസ്റ്റ് 31ന് റിലീസ് ചെയ്ത വെളിപാടിന്റെ പുസ്തകം 28 ദിവസം വിജയകരമായി പ്രദര്‍ശിപ്പിച്ച ശേഷമാണ് തിയറ്റര്‍ വിട്ടത്. പൂജ റിലീസുകളും വെളിപാടിന്റെ പുസ്തകത്തിന് പ്രേക്ഷകര്‍ കുറഞ്ഞതുമാണ് ചിത്രത്തിന് തിരിച്ചടിയായത്.

കളക്ഷനിലും തിരിച്ചടി

റിലീസ് ചെയ്ത ആദ്യ വാരം മറ്റ് ഓണച്ചിത്രങ്ങളേക്കാള്‍ മികച്ച നേട്ടം കൊയ്യാന്‍ ചിത്രത്തിന് സാധിച്ചെങ്കിലും തുടര്‍ ദിവസങ്ങളില്‍ അത് നിലനിര്‍ത്താന്‍ ചിത്രത്തിന് സാധിച്ചില്ല. 28 ദിവസം കൊണ്ട് ഏകദേം 65 ലക്ഷം രൂപയാണ് ചിത്രം കൊച്ചി മള്‍ട്ടിപ്ലക്‌സുകൡ നിന്ന് മാത്രം സ്വന്തമാക്കിയത്.

ഒരു കോടി മോഹം

പുലിമുരുകന്റെ റെക്കോര്‍ഡ് കളക്ഷന് ശേഷം തിയറ്ററിലെത്തിയ മുന്തിരവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിനും മള്‍ട്ടിപ്ലക്‌സില്‍ ഒരു കോടിക്ക് മുകളില്‍ കളക്ഷന്‍ നേടാനായി. അതിന് ശേഷം തിയറ്ററിലെത്തിയ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്, വെളിപാടിന്റെ പുസ്തകം എന്നിവയ്‌ക്കൊന്നും ഒരു കോടി കടക്കാനായില്ല.

കളം നിറഞ്ഞ് പൂജ റിലീസ്

പൂജ റിലീസായി നാല് മലയാള ചിത്രങ്ങള്‍ ഉള്‍പ്പെടെ അഞ്ച് ചിത്രങ്ങളാണ് തിയറ്ററില്‍ എത്തിയിരിക്കുന്നത്. അതിന് മുന്നോടിയായി പറവ, പോക്കിരി സൈമണ്‍ എന്നിവയും തിയറ്ററിലെത്തിയിരുന്നു. പറവ മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയുമാണ്.

രാമലീലയുടെ മാസ് റിലീസ്

കേരളത്തില്‍ മാത്രം 129 തിയറ്ററുകളാണ് ദിലീപ് ചിത്രം രാമലീല തിയറ്ററില്‍ എത്തിയിരിക്കുന്നത്. ആദ്യ ദിനത്തിലെ എല്ലാ ഷോകളും ഇതിനോടകം ഹൗസ് ഫുള്ളായി കഴിഞ്ഞു. ആദ്യ ഷോകള്‍ ചിത്രത്തിന് പോസ്റ്റീവ് റിവ്യു ആണ് നല്‍കുന്നത്.

മള്‍ട്ടിപ്ലക്‌സിലും രാമലീല

കൊച്ചി മള്‍ട്ടിപ്ലക്‌സിലും രാമലീല തന്നെയാണ് താരം. കൊച്ചിയിലെ നാല് മള്‍ട്ടിപ്ലക്‌സുകളിലുമായി 21 പ്രദര്‍ശനങ്ങളാണുള്ളത്. എഴ് പ്രദര്‍ശനങ്ങളാണ് പിവിആറില്‍ ഉള്ളത്. സിനിമാക്‌സ്, ക്യു സിനിമാസ് എന്നിവയില്‍ അഞ്ച് പ്രദര്‍ശനങ്ങളും പാന്‍ സിനിമയില്‍ നാല് പ്രദര്‍ശനങ്ങളുമാണുള്ളത്.

തിയറ്ററുകള്‍ കൂടും

രാമലീലയ്ക്ക് മികച്ച പ്രതികരണം ലഭിക്കുന്നതോടെ തുടര്‍ന്നുള്ള പ്രദര്‍ശനങ്ങള്‍ക്ക് തിരക്ക് വര്‍ദ്ധിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ രാമലീലയുടെ തിയറ്ററുകളും ഷോകളും വര്‍ദ്ധിപ്പിക്കാനും നീക്കമുണ്ട്. ഇത് മറ്റ് ഓണച്ചിത്രങ്ങള്‍ക്കും തിരിച്ചടിയാകും.

വെള്ളിയാഴ്ച പുതിയ ചിത്രങ്ങള്‍

രണ്ട് ചിത്രങ്ങള്‍ക്കൂടെ വെള്ളിയാഴ്ച തിയറ്ററിലേക്ക് എത്തുകയാണ്. ധനുഷ് നിര്‍മിക്കുന്ന ടൊവിനോ ചിത്രം തരംഗം, ഷാഫി ചിത്രം ഷെര്‍ലക് ടോംസ് എന്നിവയുമാണ് തിയറ്ററിലേക്ക് എത്തുന്നത്. ഇതോടെ ഓണച്ചിത്രങ്ങള്‍ പൂര്‍ണമായും പ്രധാന കേന്ദ്രങ്ങളില്‍ നിന്നും അപ്രത്യക്ഷമാകും.

English summary
Velipadinte Pusthakam finished its Cochi multiplex shows.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam