ഒരേ വേദിയില്‍ രണ്ട് സിനിമകളുമായി ആചാര്യ സിനിമാസ്! 'വെള്ളക്കാരന്റെ കാമുകി' ഓഡിയോ ലോഞ്ച് നടത്തി
Recommended Video
ബി എസ് അനിസ് സംവിധാനം ചെയ്യുന്ന 'വെള്ളക്കാരന്റെ കാമുകി' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടത്തി. സംവിധായകന്‍ വിനയന്‍ അനീസ് ബിഎസിന് സിഡി കൈമാറി കൊണ്ടാണ് ഓഡിയോ ലോഞ്ച് ചെയ്തത്. അനിയപ്പന്‍, ജാഫര്‍ ഇടുക്കി, രണ്‍ദേവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിര്‍മ്മിക്കുന്ന ചിത്രത്തിന് രചന നിര്‍വഹിക്കുന്നതും ബി എസ് അനിസാണ്.
ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് കണ്ണൂരില്‍ നിന്നുമാണ് ആരംഭിച്ചത്. ആചാര്യ സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖം അഭിരാമി നായികയാവുന്നു. വിജയന്‍ കാരന്തൂര്‍, അനീഷ്, രാജന്‍ ഇടുക്കി, ഹസീബ്, അശ്വന്ത്, ഷൈജു ടി വേല്‍ എന്നിവരാണ് മറ്റു താരങ്ങള്‍. ജോഷ്വാ റൊണാള്‍ഡ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. അനീഷ് ടി നെട്ടൂരിന്റെ വരികള്‍ക്ക് വി കെ സുനേഷ് സംഗീതം പകരുന്നു.

പ്രൊഡക്ഷര്‍ കണ്‍ട്രോളര്‍-പി സി മുഹമ്മദ്, കല-ഷാജി കലാമിത്ര, മേക്കപ്പ്-ഷനീജ്, വസ്ത്രാലങ്കാരം-ശാലിനി, സ്റ്റില്‍സ്-ശ്രീനി മഞ്ചേരി, എഡിറ്റര്‍-രാജഗോപാല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഷൈജു ടി വേല്‍, അസോസിയേറ്റ് ഡയറക്ടര്‍-ഉമല്‍സ്, അനില്‍ മുതുതല, അസിസ്റ്റന്റ് ഡയറക്ടര്‍-ശ്രീക്കുട്ടന്‍, നൃത്തം-പ്രകാശ് കോട്ടയ്ക്കല്‍, ലോക്കേഷന്‍ മാനേജര്‍-ജകേഷ് പി പി, പ്രൊഡക്ഷന്‍ മാനേജര്‍-സുധീന്ദ്രന്‍, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
ആചാര്യ സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ആദ്യ സിനിമയാണ് 'വെള്ളക്കാരന്റെ കാമുകി'. ഈ സിനിമയുടെ ഓഡിയോ ലോഞ്ച് നടത്തിയ വേദിയില്‍ നിന്ന് തന്നെ ആചാര്യ സിനിമാസ് നിര്‍മ്മമിക്കുന്ന രണ്ടാമത്തെ ചിത്രത്തിന്റെ പൂജ ചടങ്ങളും നടന്നു. ആചാര്യ സിനിമാസ് നിര്‍മ്മിക്കുന്ന അടുത്ത സിനിമയായ ലൂയി രണ്ടാമന്റെ പൂജയാണ് ഇതോടൊപ്പം നടന്നത്. പ്രശാന്ത് ജയകുമാറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.


Click it and Unblock the Notifications











