തീയറ്ററുകൾ തുറന്നാലുടൻ ജയസൂര്യ ചിത്രം "വെള്ളം" റീലീസ് ചെയ്യാൻ തങ്ങൾ തയ്യാറെന്നു നിർമാതാക്കൾ
ക്യാപ്റ്റൻ എന്ന ചിത്രത്തിന് ശേഷം ജയസൂര്യ, പ്രജേഷ് സെൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ചിത്രമാണ് വെളളം. ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ തയ്യാറാണെന്ന് നിർമ്മാതാക്കൾ. സെൻസറിങ്ങ് പൂർത്തിയായ ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

സിനിമ വ്യവസായ രംഗത്തെ കോവിഡ് കാല പ്രതിസന്ധികളിൽ നിന്നും തിരികെ കൊണ്ട് വരാനായി ഏതു റിസ്ക്കുംഏറ്റെടുക്കാൻ തങ്ങൾ തയ്യാറാണെന്നും ആശങ്കകളില്ലാതെ ചിത്രം തീയറ്ററുകളിൽ എത്തിക്കാൻ ഒരുക്കമാണെന്നും നിർമാതക്കളിൽ ഒരാളായ ജോസ്ക്കുട്ടി മഠത്തിൽ പറഞ്ഞു. തീയറ്ററുകളിൽ ഭയപ്പാടില്ലാതെ പ്രേക്ഷകർ എത്തുമെന്ന പ്രതീക്ഷയിലാണ്.
കണ്ണൂരിലെ മുഴുക്കുടിയനായ മുരളി എന്നയാളുടെ കഥയാണ് വെള്ളം പറയുന്നത്. മാസങ്ങൾക്ക് മുൻപ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തു വന്നിരുന്നു. മദ്യക്കുപ്പിയുമായി കുടിച്ച് നിലതെറ്റി നില്‍ക്കുന്ന ജയസൂര്യ ആയിരുന്നു ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ.പൂർണമായും സിങ്ക് സൗണ്ടിലാണ് വെള്ളം ചിത്രീകരിച്ചിരിക്കുന്നത്. ഫ്രണ്ട്‍ലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്കുട്ടി മഠത്തിൽ യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിൻരെ ഫസ്റ്റലുക്ക് പോസ്റ്റർ
Recommended Video
സംയുക്താ മേനോൻ, സിദ്ദിഖ്, ഇന്ദ്രൻസ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, സ്നേഹ പലിയേരി, ഇടവേള ബാബു, ജോണി ആന്റണി, വെട്ടുക്കിളി പ്രകാശൻ, നിർമൽ പാലാഴി, സന്തോഷ് കീഴാറ്റൂർ, ഉണ്ണി ചെറുവത്തൂർ, ബാബു അന്നൂർ, മിഥുൻ, സീനിൽ സൈനുദ്ദീൻ, മുഹമ്മദ് പേരാമ്പ്ര, ശിവദാസ് മട്ടന്നൂർ, ജിൻസ് ഭാസ്കർ, ബേബി ശ്രീലക്ഷ്മി എന്നിവർക്കൊപ്പം മുപ്പതോളം പുതുമുഖങ്ങളും അഭിനയിച്ചിട്ടുണ്ട്.സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.
മോഹൻലാലിന്റെ മകളുടെ പുതിയ ചിത്രം


Click it and Unblock the Notifications