വിശുദ്ധ മാമച്ചന്‍ ഇനി നിങ്ങളുടെ വീട്ടില്‍ എത്തും
തിയറ്ററില്‍ നിന്ന് വെള്ളിമൂങ്ങ സിനിമ കണ്ട് കൊതി തീരാത്തവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. വിശുദ്ധ മാമച്ചന്‍ ഇനി നിങ്ങളുടെ വീട്ടില്‍ എത്തും. എങ്ങനെ എന്നല്ലേ നിങ്ങളുടെ സംശയം. വെള്ളിമൂങ്ങ എന്ന ചിത്രത്തിന്റെ വിഡിയോ സിഡി പുറത്തിറക്കി. മനോരമ മ്യൂസിക്കാണ് വെള്ളിമൂങ്ങയുടെ സിഡി വിപണിയില്‍ എത്തിച്ചത്. ഈ വര്‍ഷം ഇറങ്ങിയ ചിത്രങ്ങളില്‍ ഏറെ ജനശ്രദ്ധ നേടിയ ചിത്രമായിരുന്നു ബിജു മേനോന്റെ വെള്ളിമൂങ്ങ.
ജിബു ജേക്കബ്ബ് സംവിധാനം ചെയ്ത ഈ ചിത്രം മൂന്നാഴ്ച കൊണ്ട് എട്ട് കോടി നേടികൊടുത്തിട്ടുണ്ട്. ശശിധരന്‍ ഉള്ളാട്ടില്‍ നിര്‍മ്മിച്ച ചിത്രത്തില്‍ ബിജു മേനോന്റെ നായികയായി എത്തിയത് നിക്കി ഗില്‍റാണിയാണ്. സിദ്ദിഖ്,ആസിഫ് അലി, അജു വര്‍ഗ്ഗീസ്,ടിനി ടോം, കലാഭവന്‍ ഷാജോണ്‍, ലെന തുടങ്ങി നിരവധി താരങ്ങള്‍ അണിനിരന്ന ഈ ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു.

ജോജി തോമസ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. പതിവു കോമഡിയില്‍ നിന്നും വ്യത്യസ്തമായ ശൈലിയാണ് പ്രേക്ഷകരെ ഈ ചിത്രം ആകര്‍ഷിച്ചത്. രാഷ്ട്രീയക്കാരുടെ ജീവിതങ്ങള്‍ ആസ്പദമാക്കിയായിരുന്നു ചിത്രം ഒരുക്കിയത്.
അടുത്ത കാലത്ത് ആസ്വദിച്ചു കണ്ട സിനിമ എന്നാണ് തിയറ്ററില്‍ നിന്നും വെളളിമൂങ്ങ കണ്ടിറങ്ങിയവര്‍ പറഞ്ഞത്. വിസിഡി കൂടാതെ ഡിവിഡി, ബ്ലൂ-റേ ഫോര്‍മാറ്റുകളിലും വിഡിയോ വിപണിയില്‍ ലഭ്യമാണ്.


Click it and Unblock the Notifications











