സൗന്ദര്യം വീക്‌നെസാണെന്ന് ജോണ്‍ ബ്രിട്ടാസ് !
പല കാലങ്ങളിലായി പല പരിപാടികളുമായി തീപ്പൊരി ഡയലോഗുകളും ആരെയും കുഴപ്പിക്കുന്ന ചോദ്യങ്ങളുമായി മാത്രം കാണാറുള്ള ജോണ്‍ ബ്രിട്ടാസിന്റെ ഈ മുഖം ആരെയുമൊന്ന് അമ്പരപ്പിക്കും. പറഞ്ഞുവരുന്നത് മറ്റൊന്നിനെയും കുറിച്ചല്ല കേരളത്തിലെ താരപ്പൊലിമയുള്ള മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസിന്റെ സിനിമയെക്കുറിച്ചാണ്.
വെള്ളിവെളിച്ചത്തില്‍ എന്ന ചിത്രത്തിലൂടെയാണ് ജോണ്‍ ബ്രിട്ടാസ് നടനാകുന്നത്. മലയാളത്തിലെ പല പ്രമുഖ താരങ്ങളും അണിനിരക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നുകഴിഞ്ഞു. സൗന്ദര്യം എന്റെയൊരു വീക്‌നെസ്സാണെന്ന ബ്രിട്ടാസിന്റെ ഡയലോഗോടുകൂടിയാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് ചിത്രത്തിലെ നായികയായ ഇനിയ മറ്റ് താരങ്ങളായ സുരാജ് വെഞ്ഞാറമൂട്, ലാലു അലക്‌സ്, ടിനി ടോം, ശ്രീജിത്ത് രവി തുടങ്ങിയവരുടെയെല്ലാം ഭാഗങ്ങള്‍ ട്രെയിലറില്‍ കാണാം.
മധു കൈതപ്രം സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഒരു ഗാനവും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിട്ടുണ്ട്. തീപ്പൊരി ചോദ്യങ്ങളുടെ കാര്യത്തില്‍ മാത്രമല്ല ഭാവാഭിനയത്തിന്റെ കാര്യത്തിലും താന്‍ മുന്നില്‍ത്തന്നെയാണെന്ന് ട്രെയിലറിലൂടെയും ഗാനരംഗത്തിലൂടെയുമെല്ലാം ബ്രിട്ടാസ് തെളിയിക്കുന്നുണ്ട്.


Click it and Unblock the Notifications











