For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രതീക്ഷകള്‍ ആകാശത്തിനും മുകളില്‍! ആ അത്ഭുതത്തിനായി കാത്തിരിക്കൂ! മാമാങ്കം നിര്‍മ്മാതാവ്‌

  |
  Mamangam Trends Across India In Twitter | FilmiBeat Malayalam

  മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മാമാങ്കം റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മമ്മൂക്കയുടെ കരിയറിലെ എറ്റവും വലിയ ചിത്രമായി അണിയറയില്‍ ഒരുങ്ങുന്ന സിനിമ ഡിസംബര്‍ 12നാണ് തിയ്യേറ്ററുകളിലായി എത്തുന്നത്. അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ തരംഗമായി മാറിയിരുന്നു. ചരിത്ര പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമ മലയാളത്തിലെ ശ്രദ്ധേയ സംവിധായകരിലൊരാളായ എം പദ്മകുമാറാണ് ഒരുക്കുന്നത്.

  മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി വലിയ റിലീസിനായിട്ടാണ് ചിത്രം തയ്യാറെടുക്കുന്നത്. അമ്പത് കോടി ബഡ്ജറ്റിലാണ് മാമാങ്കം അണിയിച്ചൊരുക്കുന്നതെന്ന് നേരത്തെ അണിയറക്കാര്‍ വ്യക്തമാക്കിയിരുന്നു. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിളളിയാണ് ബ്രഹ്മാണ്ഡ ചിത്രം നിര്‍മ്മിക്കുന്നത്. മാമാങ്കവുമായി ബന്ധപ്പെട്ടുളള നിര്‍മ്മാതാവിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു.

  ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസ് അടുക്കവേ പ്രതീക്ഷകള്‍ ആകാശത്തിന് മുകളിലാണെന്നാണ് നിര്‍മ്മാതാവ് പറയുന്നത്. മാമാങ്കം പോലുളള സിനിമകള്‍ ജീവിതത്തില്‍ അത്രയെളുപ്പം ചെയ്യാവുന്നതല്ലെന്ന് വേണു കുന്നപ്പിളളി പറയുന്നു. ഏറെ നാളായുളള തയ്യാറെടുപ്പിന് ശോഷം ഈ സിനിമ നിങ്ങളുടെ മുന്നിലേക്ക് വരുകയാണ്. പ്രതീക്ഷകള്‍ ആകാശത്തിന് മുകളിലാണ്. എന്നെന്നും ഹൃദയത്തില്‍ സൂക്ഷിക്കാന്‍ പോകുന്ന ആ അത്ഭുതത്തിനായി കാത്തിരിക്കു. മാമാങ്കം നിര്‍മ്മാതാവ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

  അതേസമയം റിലീസിങ്ങിനൊരുങ്ങുവേ മാമാങ്കത്തിന്റെ പ്രൊമോഷന്‍ പരിപാടികളെല്ലാം തകൃതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. സിനിമയുടെ പോസ്റ്ററുകളെല്ലാം ഒന്നൊന്നായി നേരത്തെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം പറയുന്നത് മാമാങ്കത്തിന്റെ ചരിത്രവും ചാവേറുകളുടെ കഥയുമാണ്. തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കര്‍ രാമകൃഷ്ണനാണ് ബ്രഹ്മാണ്ഡ ചിത്രത്തിന്റെ അവലംബിത തിരക്കഥ ഒരുക്കിയിരിക്കുന്നത്.

  നവംബര്‍ 21നാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചതെങ്കിലും കഴിഞ്ഞ ദിവസം ഡിസംബറിലേക്ക് മാറ്റുകയായിരുന്നു. മാമാങ്കത്തിന്റെ അന്യ ഭാഷാ ചിത്രങ്ങളുടെ ജോലികള്‍ ഇതുവരെയും പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് റിലീസ് ഡേറ്റില്‍ അണിയറപ്രവര്‍ത്തകര്‍ മാറ്റം വരുത്തിയത്. കേരളത്തില്‍ മാത്രമായി ബ്രഹ്മാണ്ഡ ചിത്രം 400ല്‍ അധികം തിയ്യേറ്ററുകളില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

  മമ്മൂട്ടിയുടെ വണ്ണില്‍ പാര്‍ട്ടി സെക്രട്ടറിയായി ജോജു! മറ്റു വിവരങ്ങള്‍ ഇങ്ങനെ

  ലോകമെമ്പാടുമായി 2000ത്തിലധികം സ്‌ക്രീനുകളിലും ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസ് പ്രതീക്ഷിക്കുന്നു. വമ്പന്‍ താരനിര തന്നെയാണ് മമ്മൂട്ടിക്കൊപ്പം ചിത്രത്തില്‍ അണിനിരക്കുന്നത്. ഉണ്ണി മുകുന്ദന്‍ ചന്ദ്രോത്ത് പണിക്കരായി എത്തുന്ന ചിത്രത്തില്‍ പ്രാചി ടെഹ്ലാന്‍, അനു സിത്താര, കനിഹ, ഇനിയ തുടങ്ങിയവരാണ് നായികമാര്‍. സിദ്ധിഖ്, സുദേവ് നായര്‍, ജയന്‍ ചേര്‍ത്തല. തരുണ്‍ അറോറ, കവിയൂര്‍ പൊന്നമ്മ, വല്‍സലാ മേനോന്‍, സുരേഷ് കൃഷ്ണ, നീരജ് മാധവ്, മണികണ്ഠന്‍ തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

  എനിക്ക് ഭാരം 45, സാരിക്കും ആഭരണത്തിനും 15ഉം! ആദ്യരാത്രിയിലെ വേഷത്തെക്കുറിച്ച് അനശ്വര രാജന്‍

  English summary
  Venu Kunappilly's Post About Mamangam Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X