twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിര്‍മാതാവ് അറിയാതെ ബജറ്റ് ഉയര്‍ത്തി, കര്‍ണനെ വിട്ട് നിര്‍മാതാവ് മമ്മൂട്ടിയുടെ മാമാങ്കത്തിനൊപ്പം!!!

    By Jince K Benny
    |

    മലയാളി പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രമായിരുന്നു പൃഥ്വിരാജിനെ നായകനാക്കി ആര്‍എസ് വിമല്‍ ഒരുക്കുന്ന കര്‍ണന്‍. എന്ന് പ്രൊജക്ട് അനന്തമായി നീണ്ടും പോകുകയായിരുന്നു. വേണു കുന്നപ്പള്ളിയായിരുന്നു ചിത്രത്തിന്റെ നിര്‍മാണം ഏറ്റെടുത്തത്.

    മമ്മൂട്ടിയേയും പിന്നിലാക്കി... രാമനുണ്ണിയുടെ തോളിലേറി ദിലീപ് രണ്ടാമന്‍! രാമലീല ദിലീപിന്റെ ശുക്രന്‍.. മമ്മൂട്ടിയേയും പിന്നിലാക്കി... രാമനുണ്ണിയുടെ തോളിലേറി ദിലീപ് രണ്ടാമന്‍! രാമലീല ദിലീപിന്റെ ശുക്രന്‍..

    സെക്‌സ് സീനില്‍ അഭിനയിക്കാന്‍ നടിക്ക് ഹോട്ടല്‍ മുറിയില്‍ പ്രത്യേക ക്ലാസ്, നിര്‍മാതാവിനെതിരെ നടി..! സെക്‌സ് സീനില്‍ അഭിനയിക്കാന്‍ നടിക്ക് ഹോട്ടല്‍ മുറിയില്‍ പ്രത്യേക ക്ലാസ്, നിര്‍മാതാവിനെതിരെ നടി..!

    കര്‍ണന്‍ അനന്തമായി നീണ്ടുപോകുകയും ബജറ്റ് ഉയരുകയും ചെയ്തതോടെ വേണു കുന്നുപ്പള്ളി ചിത്രത്തില്‍ നിന്ന് പിന്മാറി. മമ്മൂട്ടി നായകനായി എത്തുന്ന മാമാങ്കം എന്ന ചിത്രം നിര്‍മിക്കുന്നതും വേണുവാണ്. കര്‍ണനില്‍ നിന്ന് പിന്മാറാനുള്ള കാരണവും മാമാങ്കത്തിലെത്തിയതെങ്ങനെ എന്നും വേണു കുന്നപ്പള്ളി റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിശദീകരിച്ചു.

    ബജറ്റ് ഉയര്‍ന്നു

    ബജറ്റ് ഉയര്‍ന്നു

    കര്‍ണന്‍ ഒരു സ്വപ്‌ന പദ്ധതിയായിരുന്നു. എഴുപത്, എണ്‍പത് കോടി ബജറ്റിലാണ് ചിത്രം പ്രഖ്യാപിച്ചത്. 300 കോടിയെന്നൊക്കെ പല മാധ്യമങ്ങളിലും വാര്‍ത്തകള്‍ വന്നു. എന്നാല്‍ അത് എങ്ങനെയാണെന്ന് അറിയില്ല. പിന്മാറാനുള്ള ഒരു കാരണം ഇതായിരുന്നു.

    പ്ലാനിംഗ് തെറ്റി

    പ്ലാനിംഗ് തെറ്റി

    കര്‍ണന്‍ ലോഞ്ച് ചെയ്യുന്ന സമയത്ത് കൃത്യമായ പ്ലാനിംഗ് ഉണ്ടായിരുന്നു. എന്നാല്‍ മുന്നോട്ട് പോകുന്തോറും പല പ്രശ്‌നങ്ങളും ഉണ്ടായി. പ്ലാനിംഗ് തെറ്റി. ഇത് തുടര്‍ന്നാല്‍ കൂടുതല്‍ പൈസ ചെലവാകുമെന്ന് തോന്നിയതോടെയാണ് ചിത്രത്തില്‍ പിന്മാറാന്‍ തീരുമാനിച്ചത്.

    കര്‍ണനില്‍ നിന്ന് മാമാങ്കത്തിലേക്ക്

    കര്‍ണനില്‍ നിന്ന് മാമാങ്കത്തിലേക്ക്

    കര്‍ണനില്‍ നിന്ന് പിന്മാറിയതിന് ശേഷമാണ് മാമാങ്കത്തിലേക്ക് എത്തിയത്. കര്‍ണനിലെ അനുഭവങ്ങള്‍ മാമാങ്കത്തില്‍ ഗുണം ചെയ്തു. ആറേഴു മാസമായി ഈ സിനിമയുടെ പണിപ്പുരയിലാണ്. അണിയറ പ്രവര്‍ത്തനങ്ങള്‍ വളരെ ദൂരം മുന്നോട്ട് പോയ്ക്കഴിഞ്ഞു. ഈ ചിത്രത്തേക്കുറിച്ച് ആശങ്ക വേണ്ട.

    പ്രചോദനം ബാഹുബലി

    പ്രചോദനം ബാഹുബലി

    വലിയ ബജറ്റിലുള്ള സിനിമകള്‍ ചെയ്യാന്‍ പ്രചോദം ബാഹുബലിയാണ്. മാമാങ്കം സിനിമ വേണമെങ്കില്‍ ചെറിയ ബജറ്റില്‍ എടുക്കാം. എന്നാല്‍ സിനിമയുടെ എല്ലാ തലങ്ങളും വച്ച് നോക്കുമ്പോള്‍ അത് വലിയ രീതിയില്‍ ചെയ്യാനേ തോന്നു. വിഷ്വല്‍ എഫക്‌സും, ഫൈറ്റും, ആര്‍ടും ചിത്രത്തോട് നീതി പുലര്‍ത്തുന്നതായിരിക്കണം.

    ആകര്‍ഷിച്ച ഘടകം

    ആകര്‍ഷിച്ച ഘടകം

    സംവിധായകന്‍ സജീവ് പിള്ളയുടെ ആത്മസമര്‍പ്പണമാണ് തന്നെ ഈ സിനിമയിലേക്ക് ആകര്‍ഷിച്ചതെന്ന് വേണു പറയുന്നു. മാമാങ്കം നടന്ന സ്ഥലത്ത് പോയി താമസിച്ച് ഗവേഷണം നടത്തിയാണ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്. 2010ല്‍ തിരക്കഥ രജിസ്റ്റര്‍ ചെയ്തു. മുഴുവന്‍ തിരക്കഥയുമായാണ് സജീവ് തന്നെ കാണാനെത്തിയതെന്നും വേണു പറയുന്നു.

    മറ്റൊരു നടനില്ല

    മറ്റൊരു നടനില്ല

    ഈ സിനിമയുടെ കഥ കേള്‍ക്കുമ്പോള്‍ തന്നെ മനസില്‍ തെളിഞ്ഞ് വന്നത് മമ്മൂട്ടിയുടെ മുഖമാണ്. മറ്റൊരാളുടേയും മുഖം വന്നില്ല. ചിത്രീകരിക്കുന്നത് തമിഴിലാണെങ്കിലും തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. തമിഴ് തെലുങ്ക് താരങ്ങളും ചിത്രത്തില്‍ അണിനിരക്കും.

    കടപ്പാട് നവോദയോട്

    കടപ്പാട് നവോദയോട്

    ചിത്രത്തിന് എന്ത് പേരിടും എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് മാമാങ്കം എന്ന പേര് കിട്ടുമോ എന്ന് നോക്കാന്‍ മമ്മൂട്ടി പറഞ്ഞത്. നവോദയയില്‍ ഇക്കാര്യം സംസാരിച്ചപ്പോള്‍ ഒരു രൂപ പോലും മേടിക്കാതെ അവര്‍ സമ്മതിച്ചു, പഴയ സിനിമയുടെ മികവ് ഈ സിനിമയ്ക്കും ഉണ്ടാകണമെന്ന് മാത്രമാണ് അവര്‍ ആവശ്യപ്പെട്ടത്. അവരോട് ഇക്കാര്യത്തില്‍ വളരെയധികം കടപ്പെട്ടിരിക്കുന്നുവെന്നും വേണു കുന്നപ്പിള്ളി പറഞ്ഞു.

    English summary
    Venu Kunnappilly the man who announced Karnan will produce Mammootty's Mamangam.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X