Just In
- 15 min ago
ബിഗ് ബോസ് സീസണ് 3ല്‍ മത്സരിക്കുന്നുണ്ടോ? മറുപടിയുമായി രജിത് കുമാര്‍, വീഡിയോ വൈറല്‍
- 1 hr ago
ഓഫറുകൾ സ്നേഹപൂർവ്വം നിരസിച്ചിട്ടുണ്ട്, അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ബാലചന്ദ്ര മേനോൻ
- 1 hr ago
സ്റ്റാര്‍ മാജികിലേക്ക് രജിത് കുമാര്‍, ഷിയാസിനൊപ്പമുള്ള ചിത്രങ്ങള്‍ വൈറല്‍, ബിഗ് ബോസിലേക്കില്ലേയെന്ന് ആരാധകര്‍
- 1 hr ago
ഫോര്‍പ്ലേ വേണമെന്ന് അവള് പറയുമ്പോള്‍ 'എല്ലാം അറിയാമല്ലേ' എന്ന ആക്ഷേപം, വൈറല്‍ കുറിപ്പ്
Don't Miss!
- News
യുഡിഎഫിന് വലിയ നഷ്ടം അവര്‍ രണ്ട് പേരും മുന്നണി വിട്ടതാണ്, തുറന്ന് പറഞ്ഞ് ലീഗ് എംഎല്‍എ!!
- Finance
രണ്ടാമത്തെ കള്ളിനന് സ്വന്തമാക്കി മുകേഷ് അംബാനി; നാലാമത്തെ റോള്‍സ് റോയ്സ്, വില ഏഴ് കോടി രൂപ
- Sports
IPL 2021: റെയ്ന സിഎസ്കെയില്‍ നിന്നു പുറത്തേക്ക്! നിലനിര്‍ത്തിയേക്കില്ല- കാരണങ്ങളറിയാം
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ചുമരില്‍ മമ്മൂട്ടി! ചേര്‍ന്നുനിന്ന് പോസ് ചെയ്ത് മോഹന്‍ലാല്‍! എയര്‍പോര്‍ട്ടിലെ ചിത്രം വൈറലാവുന്നു!
മലയാള സിനിമയുടെ നടനവിസ്മയങ്ങള്‍ ഒരുമിക്കുമ്പോഴെല്ലാം ആരാധകര്‍ക്ക് സന്തോഷമാണ്. വ്യത്യസ്തമായ സിനിമകളുമായാണ് ഇരുവരും എത്താറുള്ളതും. അന്യോന്യം പിന്തുണയ്ക്കുന്ന കാര്യത്തില്‍ ഏറെ മുന്നിലാണ് ഇരുവരും. സിനിമയ്ക്കപ്പുറത്ത് അടുത്ത സൗഹൃദമാണ് ഇവര്‍ സൂക്ഷിക്കുന്നത്. ഇച്ചാക്കയെന്ന് മോഹന്‍ലാല്‍ മമ്മൂട്ടിയെ വിളിക്കാറുള്ളത്. ഇരുവരും മാത്രമല്ല ഇവരുടെ കുടുംബാംഗങ്ങള്‍ തമ്മിലും സൗഹൃദമുണ്ട്. മമ്മൂട്ടിക്ക് പിന്നാലെയായി ചരിത്ര സിനിമയുമായി വിസ്മയിപ്പിക്കാന് മോഹന്‍ലാലും എത്തുന്നുണ്ട്. എം പത്മകുമാര്‍ സംവിധാനം ചെയ്ത മാമാങ്കമെന്ന ചിത്രവുമായാണ് മെഗാസ്റ്റാര്‍ ഇനി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്.
പ്രഖ്യാപനം കൊണ്ട് തന്നെ ശ്രദ്ധ നേടിയ സിനിമയായാണ് മാമാങ്കം. തിരുനാവായ മണപ്പുറത്തെ മാമാങ്ക മഹോത്സവത്തെ പുനരാവിഷ്ക്കരിച്ചാണ് ഇത്തവണ മമ്മൂട്ടിയും സംഘവും എത്തുന്നത്. ചാവേറായി മാത്രമല്ല നാല് വ്യത്യസ്ത ഗെറ്റപ്പുകളിലായാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. കളരിപ്പയറ്റുള്പ്പടെയുള്ള ആയോധനകലകളില്‍ അദ്ദേഹം പരിശീലനം നേടിയിരുന്നു. സ്ത്രൈണ സ്വഭാവത്തിലുള്ള ലുക്കായിരുന്നു കഴിഞ്ഞ ദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനകം തന്നെ ലുക്ക് തരംഗമായി മാറുകയും ചെയ്തിരുന്നു. ഡിസംബര്‍ 12നാണ് മാമാങ്കം തിയേറ്ററുകളിലേക്ക് എത്തുന്നത്.
തിയേറ്ററുകളിലും പൊതുസ്ഥലത്തുമെല്ലാം മാമാങ്കത്തിന്‍രെ ഫ്ളക്സ് ബോര്‍ഡുകളുണ്ട്. കൊച്ചിന് എയര്‍പോര്‍ട്ടില്‍ നിന്നുള്ള ചിത്രം പങ്കുവെച്ചാണ് നിര്‍മ്മാതാവായ വേണു കുന്നമ്പിള്ളി എത്തിയത്. മമ്മൂട്ടിയുടെ ചാവേര്പടം ചുവരിലാണെങ്കില് ഇപ്പുറത്ത് ചിരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തത് മോഹന്‍ലാലാണ്. നിമിഷനേരം കൊണ്ട് തന്നെ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹന്‍ലാലിന്റെ പിന്തുണയ്ക്ക് നന്ദി അറിയിച്ചാണ് നിര്‍മ്മാതാവ് എത്തിയത്. ഫേസ്ബുക്കിലൂടെ അദ്ദേഹം ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
ജിജിനാണ് പ്രണയം തുറന്നുപറഞ്ഞത്! വീട്ടലറിഞ്ഞപ്പോള്‍ പൊട്ടിത്തെറിയുണ്ടായെന്നും ശ്രീലക്ഷ്മി!