ജയില്‍ മോചിതനായി മമ്മൂട്ടി
ഛായാഗ്രാഹകനായി പേരെടുക്കുകയും പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുകയും ചെയ്തിട്ടുള്ള വേണു ആദ്യമായി സംവിധാനം ചെയ്ത ദയ, അന്ന് മലയാളസിനിമയിലെ ഒരു അത്ഭുതചിത്രമായിരുന്നു. മഞ്ജുവാര്യര്‍ ആണ്‍വേഷത്തിലെത്തിയതിനെത്തുടര്‍ന്ന് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട ചിത്രം മികച്ച നിരൂപകപ്രശംസനേടിയിരുന്നു. ഇപ്പോള്‍ വേണു വീണ്ടുമൊരു ചിത്രം സംവിധാനം ചെയ്യുന്നുവെന്ന് കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും ദയയേക്കാള്‍ മികച്ചൊരു ചിത്രമാണ് പ്രേക്ഷകര്‍ പ്രതീക്ഷിയ്ക്കുക.
പ്രത്യേകിച്ചും വേണു സംവിധാനം ചെയ്യുന്നത് മമ്മൂട്ടിയെയാണെന്ന് അറിയുമ്പോള്‍ പ്രതീക്ഷകള്‍ വര്‍ധിയ്ക്കും. വേണുവിന്റെ രണ്ടാമത്തെ ചിത്രത്തില്‍ മമ്മൂട്ടി ജയില്‍ശിക്ഷ കഴിഞ്ഞെത്തുന്ന വ്യക്തിയുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. മമ്മൂട്ടിച്ചിത്രത്തിന്റെ തിരക്കഥ ആര്‍ ഉണ്ണിയാണ് രചിച്ചിരിക്കുന്നത്. ചിത്രം നിര്‍മ്മിക്കുന്നതാകട്ടെ സംവിധായകന്‍ രഞ്ജിത്തും.

ജയില്‍ മോചിതനായ വ്യക്തിയുടെ ജീവിതകഥയെഴുതാനെത്തുന്ന മാധ്യമപ്രവര്‍ത്തകയുടെ വേഷത്തില്‍ എത്തുന്നത് റിമ കല്ലിങ്കലാണ്. മാര്‍ച്ചിലായിരിക്കും ഈ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുക. ഇതിന് മുമ്പ് നിറക്കൂട്ട്, അര്‍ത്ഥം തുടങ്ങിയ ചിത്രങ്ങളില്‍ ജയില്‍മോചിതനായെത്തുന്ന കഥാപാത്രങ്ങളായി മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റുകളായി മാറുകയും ചെയ്തിരുന്നു.


Click it and Unblock the Notifications











