വെറുതെ ഒരു ഭാര്യ പണം വാരുന്നു

By Staff

ഏറെക്കാലത്തെ ഇടവേളയ്‌ക്കു ശേഷം ഒരു ജയറാം ചിത്രം ബോക്‌സ്‌ ഓഫീസിലെ ലാഭക്കണക്കില്‍ ഇടം പിടിയ്‌ക്കുന്നു. ജയറാമിനെയും ഗോപികയെയും പ്രധാന കഥാപാത്രങ്ങളാക്കി അക്കു അക്‌ബര്‍ സംവിധാനം ചെയ്‌ത വെറുതെ ഒരു ഭാര്യയാണ്‌ ലാഭക്കണക്കുകളിലേക്ക്‌ കുതിയ്‌ക്കുന്നത്‌.

കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ട്‌ വെറും കുറഞ്ഞ ബജറ്റില്‍ 1.3 കോടി രൂപയ്‌ക്ക്‌ ഒരുക്കിയ ചിത്രം മൂന്നാം വാരത്തിലേക്ക്‌ കടന്നിട്ടും തിയറ്ററുകളില്‍ നല്ല തിരക്കാണ്‌ അനുഭവപ്പെടുന്നത്‌.

ചിത്രം ലാഭം നേടിത്തരുമെന്ന്‌ കരുതുന്നതായി നിര്‍മാതാവായ സലാഹുദ്ദീന്‍ കോഴിക്കോട്‌ നടത്തിയ മീറ്റ്‌ ദ പ്രസ്‌ പരിപാടിയില്‍ പറഞ്ഞു. കരിയറില്‍ മോശം കാലഘട്ടത്തിലൂടെ കടന്നു പോകുന്ന ജയറാമിനെ നായകനാക്കാമെന്ന്‌ സംവിധായകന്‍ പറഞ്ഞപ്പോള്‍ ചിത്രത്തിന്റെ വിജയത്തില്‍ തനിയ്‌ക്ക്‌ സംശയമുണ്ടായിരുന്നെന്ന്‌ സലാഹുദ്ദീന്‍ പറഞ്ഞു.

കുടുംബ പ്രേക്ഷകര്‍ക്കായി നല്ലൊരു ചിത്രമൊരുക്കുകയായിരുന്നു എന്റെ ലക്ഷ്യം. എന്റെ ആദ്യത്തെ സ്വതന്ത്ര ചിത്രമെന്നും വെറുതെ ഒരു ഭാര്യയെ വിശേഷിപ്പിയ്‌ക്കാമെന്നും പരിപാടിയില്‍ പങ്കെടുത്ത സംവിധായകന്‍ അക്കു അക്‌ബര്‍ പറഞ്ഞു.

ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നതിന്‌ താന്‍ പല താരങ്ങളെയും സമീപിച്ചെങ്കിലും 14 വയസ്സുള്ള ഒരു കുട്ടിയുടെ അമ്മയായി അഭിനയിക്കാന്‍ അവരെല്ലാം വിസമ്മതിച്ചുവെന്ന്‌ അക്‌ബര്‍ പറഞ്ഞു.

എന്നാല്‍ ചിത്രത്തിന്റെ വണ്‍ലൈന്‍ തിരക്കഥ കേട്ടപ്പോള്‍ തന്നെ ചിത്രത്തിലഭിനയിക്കാന്‍ ഗോപിക സമ്മതിച്ചുവെന്നും ഇതിലൂടെ കരയറിലെ ഏറ്റവും മികച്ച വേഷവും ഗോപികയ്‌ക്ക്‌ ലഭിച്ചുവെന്നും അക്‌ബര്‍ കൂട്ടിച്ചേര്‍ത്തു.

ബന്ധപ്പെട്ട വാര്‍ത്തകള്‍







വെറുതേ ഒരു ഭാര്യ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X