twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഞാൻ മനപൂർവം ചെയ്യുന്നതല്ല..', ശാരദയുടെ ചോദ്യത്തിനോട് പ്രതികരിച്ച് മധു

    |

    എൺപത്തിയെട്ട് പിന്നിട്ടിട്ടും മലയാള സിനിമയിലെ കാരണവർ സ്ഥാനത്ത് ശോഭിച്ച് നിൽക്കുകയാണ് ഒരു കാലത്തെ നായകവസന്തമായിരുന്ന നടൻ മധു. ഒരു കാലത്തെ സൂപ്പർ സ്റ്റാറായിരുന്നു മധു. ബനാറസ് ഹിന്ദുസര്‍വകലാശാലയിൽ നിന്ന് വിദ്യാഭ്യാസം നേടി നാഗര്‍കോവിലിലെ സ്‌കോട്ട് ക്രിസ്ത്യന്‍ കോളജില്‍ അധ്യാപകനായി ജോലിനോക്കിയിരുന്ന സമയത്താണ് ടീച്ചർ ജോലി രാജിവെച്ച് നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പ്രവേശനം നേടി പഠിപ്പിക്കുന്നത്. അഭിനയം സാങ്കേതികമായും അക്കാദമികമായും അഭ്യസിച്ച ആദ്യത്തെ മലയാള നടനെന്ന വിശേഷണവും മധുവിന് ചേരും.

    നിണമണിഞ്ഞ കാല്പാടുകളാണ് മധുവിന്റെ പുറത്തുവന്ന ആദ്യ ചിത്രം. തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരൻ പിള്ളയുടെയും തങ്കമ്മയുടേയും മൂത്തപുത്രനായി 1933 സെപ്റ്റംബർ 23ന് തിരുവനന്തപുരം ജില്ലയിലെ ഗൗരീശപട്ടത്താണ് പി.മാധവൻ നായർ എന്ന മധു ജനിച്ചത്. ഇക്കഴിഞ്ഞ 23ന് അദ്ദേഹം 88 ആം പിറന്നാൾ കൊണ്ടാടിയപ്പോൾ മലയാള സിനിമയിലെ പുതുതലമുറ മുതലുള്ള ആളുകൾ അദ്ദേഹത്തിന് ആശംസയുമായി എത്തിയിരുന്നു. മധു മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാ​ഗമാകുകയല്ല ചെയ്തത്. ചരിത്രത്തെയും തന്റെയൊപ്പം കൂട്ടി സഞ്ചരിക്കുകയാണ് ചെയ്തത്. മലയാള സിനിമ ഉള്ളിടത്തോളം കാലം ചെമ്മിൻ സിനിമക്കൊപ്പം മധുവും ഓർമിക്കപ്പെടും.

    ചെമ്മീനെന്ന ഭാ​ഗ്യം

    മലയാളത്തിന് ദേശീയ തലത്തില്‍ സ്വര്‍ണത്തിളക്കം സമ്മാനിച്ച സിനിമയായിരുന്നു ചെമ്മീൻ. മധുവിന്റെ എക്കാലത്തെയും മികച്ച ചിത്രം. മധുവിന്റെ നിരാശാ കാമുകനായ പരീക്കുട്ടിക്ക് ഇന്നും സിനിമാപ്രേമികളുടെ മനസിൽ യുവത്വം തന്നെയാണ്. രാമു കാര്യാട്ടായിരുന്നു ചെമ്മീൻ സംവിധാനം ചെയ്തത്. പിന്നീടും മധുവിനെ പ്രസക്തനാക്കുന്ന രണ്ട് പ്രധാനപ്പെട്ട സിനികൾ മലയാളത്തിൽ പിറവികൊണ്ടു. ഒന്ന് അടൂര്‍ ഗോപാലകൃഷ്ണന്റെ ആദ്യചിത്രം സ്വയംവരം. രണ്ടാമത്തേത് ജോണ്‍ ഏബ്രഹാമിന്റെ ആദ്യചിത്രം വിദ്യാര്‍ത്ഥികളേ ഇതിലേ. പിന്നീട് ഒട്ടനവധി ചിത്രങ്ങളുടെ ഭാ​ഗമായി പതിയെ നായകനാ യുവാവിൽ നിന്ന് അദ്ദേഹം തൊണ്ണൂറുകളിൽ അച്ഛൻ വേഷങ്ങളിലും മുത്തച്ഛൻ വേഷങ്ങളിലും പ്രത്യക്ഷപ്പെട്ട് തുടങ്ങി.

    അമിതാഭ് ബച്ചൻ ചിത്രത്തിലൂടെ ബോളിവു‍ഡിലും

    മധുവിന്റെ ജീവിതം കാമറയ്ക്കുമുന്നിൽ മാത്രം ഒതുങ്ങി നിൽക്കുതായിരുന്നില്ല. താരജാഡ തൊട്ടുതീണ്ടാത്ത സ്നേഹബന്ധങ്ങൾക്ക്‌ ഉടമയായിരുന്നു അദ്ദേഹം. സംവിധായകൻ, നിർമാതാവ്‌, സ്റ്റുഡിയോ ഉടമ, സ്കൂൾ ഉടമ, കർഷകൻ തുടങ്ങിയ റോളുകളിലും അദ്ദേഹം തിളങ്ങി. 2013ൽ മധുവിന് പത്മശ്രീ ലഭിച്ചു. അമിതാഭ് ബച്ചന്റെ അരങ്ങേറ്റ ചിത്രമായ സാത് ഹിന്ദുസ്ഥാനി വഴി ദേശീയ തലത്തിലും മധു ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്തർദേശീയ തലത്തിലും പ്രസിദ്ധി നേടിയെങ്കിലും മലയാള സിനിമയുടെ പരിമിതിയിൽ ഒതുങ്ങി നിൽക്കാനാണ് മധു താൽപ്പര്യപ്പെട്ടത്. ഷീല , ശാരദ, ജയഭാരതി, ശ്രീവിദ്യ, സീമ, ലക്ഷ്മി തുടങ്ങിയ അനേകം നായികമാരുടെ നായകനായി മധു അരങ്ങുവാണിട്ടുണ്ട്.

    Recommended Video

    മമ്മൂട്ടിയെ ഒഴിവാക്കി പൃഥിരാജിനെ നായകനാക്കാൻ കാരണം ഇതാണ് .വെളിപ്പെടുത്തലുമായി തുളസിദാസ്‌
    ശാരദയുടെ ചോദ്യത്തിന് രസകരമായ മറുപടി

    മധുവിന്റെ നായികമാരിൽ ഒരാളായിരുന്ന ശാരദ ഒരിക്കൽ മധുവിനോട് ചോദിച്ച ഒരു ചോദ്യവും അതിന് അദ്ദേഹം നൽകിയ മറുപടിയുമാണ് ഇപ്പോൾ വൈറലാകുന്നത്. മറ്റുള്ളവരെ ചിരിപ്പിച്ചിട്ട് സ്വയം ​ഗൗരവത്തോടെ ഇരുന്ന് വീക്ഷിക്കുന്നതിന് പിന്നിലെ കാരണം എന്താണ് എന്നാണ് ശാരദ കുസൃതി നിറഞ്ഞ ചിരിയോട് മധുവിനോട് ചോദിച്ചത്. ജോൺ ബ്രിട്ടാസ് അവതരിപ്പിക്കുന്ന ജെബി ജെ​ഗ്ഷനിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് മധുവിനോട് രസകരമായ ചോദ്യവുമായി ശാരദ എത്തിയത്. മനപൂർവം ​ഗൗരവത്തോടെ ഇരിക്കുന്നതല്ലെന്നും ചിലപ്പോൾ അങ്ങനെയായിപോകുന്നതാണെന്നുമാണ് മധു മറുപടിയായി പറയുന്നത്. സെറ്റുകളിൽ എത്തിയ നർമ്മം കലർത്തി മനോഹരമായി മധു സംസാരിക്കുമെന്നാണ് ശാരദ പറയുന്നത്. നാടകത്തോടുള്ള പ്രിയത്തെ കുറിച്ചും അധ്യാപനം ഒഴിവാക്കിയ സാഹചര്യത്തെ കുറിച്ചുമെല്ലാം അദ്ദേഹം വിവരിച്ചു. 2019ലാണ് മധു അഭിനയിച്ച അവസാന സിനിമകൾ റിലീസിനെത്തിയത്. ഒരു യമണ്ടൻ പ്രേമകഥ, വിശുദ്ധ പുസ്തകം, ചിൽഡ്രൺ പാർക്ക്, മാജിക്ക് മൊമന്റ്സ് എന്നിവയാണ് അവസാനമായി റിലീസ് ചെയ്ത സിനിമകൾ.

    English summary
    veteran actor madhu funny reply on actress sharda's question about humour sense, video goes viral again
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X