നായകനായി വീണ്ടും മധു
ഒരുകാലത്ത് മലായള സിനിമയിലെ കാമുക സങ്കല്‍പ്പങ്ങള്‍ക്ക് പുതിയ മാനം നല്‍കിയ മുതിര്‍ന്ന താരം മധു വീണ്ടും നായകനായി എത്തുന്നു. ദൈവത്തിന്റെ കയ്യൊപ്പ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് മധു വീണ്ടും നായക തുല്യമായ കഥാപാത്രമായി എത്തുന്നത്.
സെമിത്തേരിയില്‍ ജീവിയ്ക്കുന്ന കറിയ എന്ന കഥാപാത്രമാണ് മധുവിന്റേത്. പ്രായം ചെന്ന കറിയ പഴയ നിറം മങ്ങിയ വസ്ത്രങ്ങള്‍ ധരിയ്ക്കുകയും കഞ്ചാവ് വലിച്ച് ഉച്ചത്തില്‍ ദൈവസ്തുതികള്‍ ചൊല്ലി നടക്കുകയും ചെയ്യുന്നയാളാണ്. വലിയ രൂപമാറ്റങ്ങളോടെയാണ് മധുകഥാപാത്രമായി മാറുന്നത്.

ബെന്നി ആശംസയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥയും ബെന്നിയുടേത് തന്നെയാണ്. ചിത്രത്തില്‍ എംആര്‍ ഗോപകുമാര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇവരെ രണ്ടുപേരെയും കൂടാതെ സലിം സുമാര്‍, ഇന്ദ്രന്‍സ്, മൈഥിലി, ഊര്‍മ്മിള ഉണ്ണി എന്നിവരും കഥാപാത്രങ്ങളാകുന്നു ഈ ചിത്രത്തില്‍.
25 വര്‍ഷങ്ങള്‍ക്കുശേഷമാണ് മധു വീണ്ടുമൊരു നായകതുല്യമായ കഥാപാത്രം ചെയ്യാന്‍ പോകുന്നത്. 1963ല്‍ മൂടുപടം എന്ന ചിത്രത്തിലൂടെയാണ് മധു സിനിമാ ജീവിതം തുടങ്ങിയത്. ഇതിനകം മുന്നൂറോളം ചിത്രങ്ങളില്‍ മധു അഭിനയിച്ചുകഴിഞ്ഞു.


Click it and Unblock the Notifications