twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രേക്ഷകരുടെ പ്രിയതാരം വിടവാങ്ങി! നടന്‍ ശ്രീരാം ലാഗുവിന് ആദരാഞ്ജലി നേര്‍ന്ന് സിനിമാലോകം!

    |

    സിനിമാലോകത്തേയും ആരാധകരേയും ഒരുപോലെ വേദനിപ്പിച്ച് മറ്റൊരു വിയോഗം കൂടി. മറാത്തി സിനിമയിലെ അതികായന്‍മാരിലൊരാളായ ഡോ ശ്രീരാം ലാഗു അന്തരിച്ചുവെന്നുള്ള വാര്‍ത്തയാണ് ബുധനാഴ്ച പുലര്‍ച്ചെ പുറത്തുവന്നിട്ടുള്ളത്. പൂനൈയിലെ ദീനനാഥ് മംഗേഷ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. 92 വയസ്സായിരുന്നു അദ്ദേഹത്തിന്.

    നാടകത്തില്‍ നിന്നുമാണ് അദ്ദേഹം സിനിമയിലേക്ക് എത്തിയത്. ഇഎന്‍ടി ഡോക്ടറായി ജോലി ചെയ്തുവരുന്നതിനിടയിലാണ് അദ്ദേഹം കലാരംഗത്തേക്ക് തിരിഞ്ഞത്. സാമൂഹിക പ്രവര്‍ത്തനങ്ങളിലും സജീവസാന്നിധ്യം അറിയിച്ചിരുന്നു. 1930 ലായിരുന്നു അദ്ദേഹം നാടകത്തില്‍ സജീവമായത്. ഇതിന് ശേഷമാണ് അദ്ദേഹത്തെ തേടി സിനിമാപ്രവര്‍ത്തകരെത്തിയത്. പിന്നീട് സിനിമയിലും സജീവമാവുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കരിയര്‍ ബ്രേക്ക് ചിത്രങ്ങളിലൊന്നാണ് നാട്യസാമ്രാട്ട്. നൂറിലധികം സിനിമകള്‍ക്കായി അദ്ദേഹം വേഷമിട്ടിട്ടുണ്ട്. ദീപ ലാഗുവാണ് അദ്ദേഹത്തിന്റെ ജീവിതസഖി.

    Shreeram Lagoo

    വാര്‍ത്താവിനിമയ സംപ്രേഷണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍, റിഷി കപൂര്‍, തുടങ്ങിയവര്‍ അദ്ദേഹത്തിന് ആദരാഞ്ജലി നേര്‍ന്നിട്ടുണ്ട്. ഇതുവരെ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാനായില്ലെന്ന നിരാശയോടെയായിരുന്നു റിഷി കപൂര്‍ ട്വീറ്റ് കുറിച്ചത്.

    English summary
    Veteran actor Shreeram lagoo passed away
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X