twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാളത്തിന്റെ പ്രിയ നടി കെപിഎസി ലളിത അന്തരിച്ചു

    |

    മുതിർന്ന നടി കെപിഎസി ലളിത അന്തരിച്ചു. 75 വയസായിരുന്നു. തൃപ്പൂണിത്തുറയിലുള്ള മകന്റെ ഫ്ലാറ്റിൽ വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. നാടകത്തിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച കെപിഎസി ലളിതയ്ക്ക് രണ്ട് തവണ ദേശീയ അവാർഡ് പലതവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 1969ൽ പുറത്തിറങ്ങിയ കെ.എസ് സേതുമാധവന്റെ കൂട്ടുകുടുംബം ആണ് കെപിഎസി ലളിതയുടെ ആദ്യ ചിത്രം. 500 ലധികം സിനിമകളുടെ ഭാ​ഗമായി കഴിഞ്ഞു കെപിഎസി ലളിത. അന്തരിച്ച സംവിധായകൻ ഭരതനെയാണ് കെപിഎസി ലളിത വിവാഹം ചെയ്തത്.

    KPAC Lalitha passes away, KPAC Lalitha, KPAC Lalitha news, KPAC Lalitha films, കെപിഎസി ലളിത, കെപിഎസി ലളിത വാർത്തകൾ, കെപിഎസി ലളിത സിനിമകൾ, കെപിഎസി ലളിത അന്തരിച്ചു

    മുഖച്ചമയങ്ങളില്ലാത്ത ജീവിതത്തിന്റെ ഉടമയായിരുന്നു കെപിഎസി ലളിത. അഭിനയത്തിലെ സ്ത്രീക്കരുത്ത് എന്നും വിശേഷിപ്പിക്കാം. മഹേശ്വരി എന്നാണ് യഥാർഥ പേര്. കുട്ടിക്കാലത്ത് നൃത്തം പഠിച്ചും പിന്നീട് നാടകത്തിലൂടെയും സിനിമയിലൂടെയും വളര്‍ന്ന് മഹേശ്വരി കെപിഎസി ലളിതയായി മാറി. കായംകുളം രാമപുരത്ത് കടയ്ക്കല്‍ തറയില്‍ അനന്തന്‍ നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളായി 1947 മാര്‍ച്ച് പത്തിന് ഇടയാറന്മുളയില്‍ ജനനം. ചെങ്ങന്നൂര്‍ അമ്പലത്തില്‍ ഭജനമിരുന്ന് പിറന്നതിനാലാണത്രേ മഹേശ്വരിയെന്ന പേര് വീണത്. നൃത്തത്തിലായിരുന്നു ആദ്യം താത്പര്യം. പത്താംവയസ്സില്‍ നൃത്തപഠനത്തില്‍ നിന്ന് ചങ്ങനാശ്ശേരി ഗീഥയുടെ ബലിയെന്ന നാടകത്തിലൂടെ കെ.പി.എ.സിയിലെത്തി.

    'സുന്ദറിനെ വിവാഹം ചെയ്തത് ഒട്ടും ആലോചിക്കാതെ എടുത്ത തീരുമാനമായിരുന്നു'; വിവാഹ ജീവിതത്തെ കുറിച്ച് ഖുശ്ബു!'സുന്ദറിനെ വിവാഹം ചെയ്തത് ഒട്ടും ആലോചിക്കാതെ എടുത്ത തീരുമാനമായിരുന്നു'; വിവാഹ ജീവിതത്തെ കുറിച്ച് ഖുശ്ബു!

    മലയാളത്തിലും തമിഴിലുമായി അഞ്ഞൂറിലേറെ സിനിമകളില്‍ അവര്‍ കഥാപാത്രമായി ജീവിച്ചു. അഭിനയത്തികവിന്റെ അംഗീകാരങ്ങളായി മികച്ച സഹനടിക്കുള്ള ദേശീയപുരസ്‌കാരം ഭരതന്റെ അമരത്തിലൂടെയും ജയരാജിന്റെ ശാന്തത്തിലൂടേയും കെപിഎസി ലളിതയ്ക്ക് ലഭിച്ചു. പ്രേംനസീര്‍ മുതലുള്ള താരങ്ങള്‍ക്കൊപ്പം വേഷമിട്ട ലളിതയുടെ കഥപാത്രങ്ങളില്‍ നല്ലൊരു ഭാഗവും മലയാളിയെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തു. ഭർത്താവ് ഭരതന്റെ മരണം ലളിതയെ വല്ലാതെ തളര്‍ത്തിയിരുന്നു. 1998 ജൂലൈ 29ന് ആണ് ഭരതൻ അന്തരിച്ചത്. സിനിമയിൽ നിന്ന് വീണ്ടും ഒരു ഇടവേള ലളിതയെടുത്തു. ‌പിന്നീട് 1999ൽ സത്യൻ അന്തിക്കാടിന്റെ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെ ശക്തമാ‍യി സിനിമ രംഗത്തേക്ക് തിരിച്ച് വന്നു.

    'ലാലേട്ടന്റെ രോമാഞ്ചം വരുന്ന സീനുകളുണ്ട്, സിദ്ദിഖും പൊളിച്ചു'; ആറാട്ടിനെ കുറിച്ച് ബഷീർ ബഷിയും കുടുംബവും!'ലാലേട്ടന്റെ രോമാഞ്ചം വരുന്ന സീനുകളുണ്ട്, സിദ്ദിഖും പൊളിച്ചു'; ആറാട്ടിനെ കുറിച്ച് ബഷീർ ബഷിയും കുടുംബവും!

    പ്രായത്തിൽ കവിഞ്ഞ കഥാപാത്രങ്ങളെ പോലും പക്വതയോടെ അഭിനയിക്കാൻ കഴിയുന്ന ചുരുക്കം ചില അഭിനേത്രികളിൽ ഒരാൾ കൂടിയായിരുന്നു കെപിഎസി ലളിത. മനസിനക്കരയിലെ കുഞ്ഞുമറിയ, അപൂർവം ചിലരിലെ മേരിക്കുട്ടി, പവിത്രത്തിലെ പുഞ്ചിരി, തേന്മാവിൻ കൊമ്പത്തിലെ കാർത്തു, കനൽക്കാറ്റിലെ ഓമന, മണിച്ചിത്രത്താഴിലെ ഭാസുര, കന്മദത്തിലെ യശോദ എന്നീ കഥാപാത്രങ്ങൾ അവയിൽ ചിലത് മാത്രം. നാടകത്തിൽ നിന്നും സിനിമയിലേക്ക് എത്തിയ നടിയായതിനാൽ കെപിഎസി ലളിത അഭിനയിക്കുന്ന കഥാപാത്രങ്ങൾക്ക് ആന്മാവുള്ളുപോലെ കാണികൾക്ക് അനുഭവപ്പെടും. അടുത്തിടെയാണ് കരൾ സംബന്ധമായ അസുഖം ബാധിച്ച് താരം ആശുപത്രിയിലായ വാർത്തകൾ ലയാളികൾ ദുഃഖത്തോടെ വായിച്ചത്. കെപിഎസി ലളിതയുടെ തിരിച്ചുവരവ് ആ​ഗ്രഹിച്ചും പ്രാർത്ഥിച്ചും കഴിഞ്ഞിരുന്ന മലയാളികൾക്ക് ഇടയിലേക്കാണ് അപ്രതീക്ഷിതമായി മരണവാർത്ത എത്തിയത്.

    'വിക്കുള്ളത് അനു​ഗ്രഹമാണ്, കഥ പറയുമ്പോൾ തപ്പൽ വന്നാൽ ആലോചിക്കാൻ സമയം കിട്ടും'; ജൂഡ് ആന്റണി'വിക്കുള്ളത് അനു​ഗ്രഹമാണ്, കഥ പറയുമ്പോൾ തപ്പൽ വന്നാൽ ആലോചിക്കാൻ സമയം കിട്ടും'; ജൂഡ് ആന്റണി

    Read more about: kpac lalitha
    English summary
    veteran actress KPAC Lalitha passes away
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X