»   » നടി തൊടുപുഴ വാസന്തി അത്യാസന്ന നിലയില്‍ ആശുപത്രിയില്‍!

നടി തൊടുപുഴ വാസന്തി അത്യാസന്ന നിലയില്‍ ആശുപത്രിയില്‍!

Posted By: സാൻവിയ
Subscribe to Filmibeat Malayalam

70കളിലും 80കളിലും മലയാള സിനിമയുടെ ഭാഗമായി നിറഞ്ഞ് നിന്ന നടി തൊടുപുഴ വാസന്തി അത്യസന്ന നിലയില്‍ കോട്ടയം കാരിത്താസ് ആശുപത്രിയില്‍. ക്യാന്‍സര്‍ രോഗബാധ മൂലം രണ്ടാഴ്ചയായി നടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വൃക്ക തകരാറിലായതായും ഡോക്ടര്‍മാര്‍ അറിയിച്ചു. നേരത്തെ ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്നാണ് നടി തൊടുപുഴ വാസന്തി സിനിമാ ജീവിതം അവസാനിപ്പിച്ചത്.

ഇടുക്കി ജില്ലയിലെ തൊടുപുഴക്കടുത്ത് മണ്ണാക്കാട് സ്വദേശിനിയാണ് വാസന്തി. നാടകരംഗത്ത് നിന്നാണ് നടി സിനിമയില്‍ എത്തുന്നത്. അടൂര്‍ ഭവാനിക്കൊപ്പമാണ് വാസന്തി നാടകത്തില്‍ ചേരുന്നത്. തോപ്പില്‍ ഭാസിയുടെ എന്റെ നീലാകാശം എന്ന ചിത്രത്തിലൂടെയാണ് വാസന്തി സിനിമയില്‍ എത്തുന്നത്. മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചിട്ടും പിന്നീട് നടിക്ക് നല്ലൊരു വേഷം ലഭിച്ചില്ല. വീണ്ടും നടി നാടകരംഗത്തേക്ക് തന്നെ തിരിച്ച് പോകുകയായിരുന്നു.

thodupuzhavasanti

1976ലാണ് നടി സിനിമയില്‍ സജീവമാകുന്നത്. ചെറുതും വലുതുമായ നാനൂറോളം ചിത്രങ്ങളില്‍ നടി അഭിനയിച്ചിട്ടുണ്ട്. നാടകരംഗത്തെ സംഭാവനകള്‍ക്ക് വാസന്തിക്ക് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. വരമണി നാട്യാലയം എന്ന നൃത്ത വിദ്യാലയം നടത്ത വരികയായിരുന്നു നടി വാസന്തി.

English summary
Veteran actress Thodupuzha Vasanthi hospitalised in a Critical Condition.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam