മലയാള സിനിമയിലെ ആദ്യകാല താരം ജമീല മാലിക് അന്തരിച്ചു
ആദ്യകാല നടി ജമീല മാലിക് അന്തരിച്ചു. 73 വയസ്സായിരുന്നു. തിരുവനന്തപുരത്തെ പാലോട് പൂന്തറയിലെ ബന്ധു വീട്ടിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

1946 ൽ ആലപ്പുഴ ജില്ലയിലെ മുതുകുളത്തായിരുന്നു ജനനം. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ചലച്ചിത്ര പഠനം പൂർത്തിയാക്കിയ ആദ്യ മലയാളി വനിതയാണ് ജമീല മാലിക. റാഗിങ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേയ്ക്ക് ചുവട് വെച്ച താര പിന്നീട് തെന്നിന്ത്യൻ സിനിമയുടെ സ്ഥിര സാന്നിധ്യമാകുകയായിരുന്നു. മലയാളത്തെ കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
വിന്റ്സെന്റ്, അടൂർഭാസി, പ്രേംനസ്സീർ എന്നിവരുടെ കൂടെ അഭിനയിച്ചിരുന്നു. നദിയെ തേടി വന്ന കടൽ എന്ന ചിത്രത്തിൽ തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയ്ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. മിനിസ്ക്രീനിലും സജീവമായിരുന്നു ജമീല. ദുരദർശൻ സംപ്രേക്ഷണം ചെയ്ത സാഗരിക, കയർ, മനുഷ്യ ബന്ധങ്ങൾഎന്നീ പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ ആകാശവാണിയ്ക്ക് വേണ്ടി നിരവധി നാടകങ്ങൾ എഴുതിയിട്ടുണ്ട്. 1983ല്‍ വിവാഹിതയായെങ്കിലും ഒരു വര്‍ഷത്തിനുശേഷം ബന്ധം വേര്‍പിരിഞ്ഞു. അന്‍സര്‍ മാലിക് ആണ് മകന്‍.


Click it and Unblock the Notifications