മലയാള സിനിമയുടെ അമ്മ മുഖം മാഞ്ഞു; നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു
മലയാള സിനിമയുടെ അമ്മമുഖമായി അറിയപ്പെട്ടിരുന്ന മുതിര്‍ന്ന നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് നടിയുടെ വേര്‍പാടുണ്ടാവുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരോഗ്യവസ്ഥ ഗുരുതരമായ തുടരുകയായിരുന്ന നടി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
പതിനാലാം വയസ്സില്‍ തോപ്പില്‍ ഭാസിയുടെ മൂലധനം എന്ന നാടകത്തിലൂടെയാണ് കവിയൂര്‍ പൊന്നമ്മ അഭിനയ രംഗത്തെത്തുന്നത്. ശേഷം ആറുപതിറ്റാണ്ടുകാലം മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നടിയായിരുന്നു. ചെറിയ പ്രായത്തില്‍ അഭിനയിച്ച് തുടങ്ങിയ പൊന്നമ്മ അമ്മ വേഷത്തില്‍ പകരം വെക്കാനില്ലാത്ത നടിയാണ് താനെന്ന് പലതവണ തെളിയിച്ചു.

ആറ് പതിറ്റാണ്ടിനുള്ളില്‍ എഴുനൂറില്‍പരം സിനിമകളില്‍ അഭിനയിച്ചു. വര്‍ഷങ്ങളായി സൂപ്പര്‍താരങ്ങളുടെയടക്കം അമ്മയായി അഭിനയിച്ചതിലൂടെ മലയാളികളുടെയും പ്രിയപ്പെട്ട അമ്മമാരില്‍ ഒരാളായി പൊന്നമ്മ മാറി. വടക്കന്‍ പറവൂരിലെ കരിമാളൂരിലെ വസതിയില്‍ ജ്യേഷ്ഠനും കുടുംബത്തിനുമൊപ്പമാണ് കവിയൂര്‍ പൊന്നമ്മ കഴിഞ്ഞുവന്നത്.
ഏകമകള്‍ ബിന്ദു അമേരിക്കയിലാണ്. സിനിമാ നിര്‍മാതാവായിരുന്ന മണിസ്വാമിയായിരുന്നു ഭര്‍ത്താവ്. അന്തരിച്ച പ്രശസ്ത നാടക സിനിമാ നടിയായിരുന്ന കവിയൂര്‍ രേണുക പൊന്നമ്മയുടെ സഹോദരിയാണ്


Click it and Unblock the Notifications











