സൂരിയെ നായകനാക്കി വെട്രിമാരന്റെ വിടുതലൈ; വില്ലനായി വിജയ് സേതുപതി
വിജയ് സേതുപതി, സൂരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വെട്രിമാരന്‍ സംവിധാനം ചെയ്ത വിടുതലൈയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില് നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായാണ് വിജയ് സേതുപതി എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തോക്കേന്തി പട്ടാള യൂണിഫോമില്‍ സൂരിയും കൈവിലങ്ങില്‍ നില്‍ക്കുന്ന വിജയ് സേതുപതിയുമുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.

സത്യമംഗലം കാടുകളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്. വൈദ്യുതിയും ടെലികമ്മ്യൂണിക്കേഷനും ഇല്ലാത്ത പശ്ചിമഘട്ടത്തിലെ നിബിഡ വനങ്ങളിലുടനീളം നടന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങില്‍ നടക്കുന്ന ഘട്ടത്തില്‍ വിജയ് സേതുപതി, വെട്രിമാരന്‍, സൂരി, ഭവാനി ശ്രെ എന്നിവര്‍ക്കൊപ്പം മുഴുവന്‍ ഗോത്രവര്‍ഗ്ഗക്കാരും ഒന്നിച്ച് താമസിച്ചാണ് അതി സാഹസികമായി രംഗങ്ങൾ പൂർത്തിയാക്കിയത്. ദക്ഷിണേന്ത്യയിലെ പ്രമുഖ നിര്‍മ്മാതാവ് എല്‍റെഡ് കുമാറിന്റെ പ്രൊഡക്ഷൻ കമ്പനിയായ ആര്‍ എസ് ഇന്‍ഫോടെയ്ന്‍മെമെന്റാണ് ചിത്രം അവതരിപ്പിക്കുന്നത്.
ബിക്കിനിയില്‍ സ്‌റ്റെലിഷായി സാനിയ ഇയ്യപ്പന്‍, മാലിദീപിലെ വെക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്
Recommended Video
സംഗീത ചക്രവർത്തി ഇളയരാജ ആദ്യമായി വെട്രി മാരാനുമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് "വിടു തലൈ "വെട്രി മാരന്റെ മുൻ സിനിമകള്‍ക്ക് സ്ഥിരമായി ക്യാമറ കൈകാര്യം ചെയ്ത വെല്‍രാജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്. ആര്‍. രാമനാണ് ചിത്രത്തിന്റെ എഡിറ്റര്‍.


Click it and Unblock the Notifications











