»   » വെട്രിമാരന്‍ ചിത്രത്തില്‍ ധനുഷിനൊപ്പം ഫഹദ് ഫാസില്‍

വെട്രിമാരന്‍ ചിത്രത്തില്‍ ധനുഷിനൊപ്പം ഫഹദ് ഫാസില്‍

Posted By:
Subscribe to Filmibeat Malayalam
Fahad-Dhanush
മലയാളത്തില്‍ അതിര്‍ത്തികള്‍ ഭേദിയ്ക്കാന്‍ ന്യൂജനറേഷന്‍ നായകന്‍ ഫഹദ് ഫാസില്‍ ഒരുങ്ങുന്നു. ആടുകളം, പൊല്ലാതവന്‍ എന്നീ സിനിമകളിലൂടെ ദേശീയതലത്തില്‍ വരെ ശ്രദ്ധേയനായ വെട്രിമാരന്‍ ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ഫഹദിന്റെ തമിഴ് പ്രവേശം. ധനുഷിനൊപ്പം ഫഹദും നായകനാവുന്ന ചിത്രം തമിഴിലും മലയാളത്തിലുമായി ചിത്രീകരിയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിലൂടെ തമിഴില്‍ ഒരു ഗംഭീര അരങ്ങേറ്റത്തിനുള്ള വഴിയാണ് ഫഹദിന് മുന്നില്‍ തുറന്നുകിട്ടിയിരിക്കുന്നത്. ഇതിന് പുറമെ കമ്മത്ത് ആന്റ് കമ്മത്തിലൂടെ മലയാളത്തില്‍ മുഖംകാണിച്ച ധനുഷിന്റെ ഒരു മുഴുനീള മലയാള സിനിമ കാണാനുള്ള ഭാഗ്യം ഇവിടുത്തെ പ്രേക്ഷകര്‍ക്കും ലഭിയ്ക്കും.

മലയാളത്തിലെ യുവതാരങ്ങള്‍ക്കിടയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച ഫഹദിന്റെ കരിയറിലെ നാഴികക്കല്ലായി ഈ ചിത്രം മാറുമെന്നാണ് കരുതപ്പെടുന്നത്.

വ്യത്യസ്ത ഭാഷകള്‍ സംസാരിയ്ക്കുന്ന രണ്ട് സുഹൃത്തുക്കളുടെ കഥയാണ് ചിത്രത്തിലൂടെ വെട്രിമാരന്‍ പറയാനൊരുങ്ങുന്നത്. സൗഹൃദത്തിന് ഭാഷ വേണ്ടെന്ന സന്ദേശമായിരിക്കും ഈ ചിത്രം നല്‍കുന്നതും.

ആറ് ദേശീയപുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കിയ ആടുകളത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചത് വെട്രിമാരാനാണ്. ചിത്രത്തിലൂടെ ധനുഷ് മികച്ച നടനുള്ള ഉപഹാരവും സ്വന്തമാക്കി. ഈ ടീമിനൊപ്പം ഫഹദ് ഫാസില്‍ ചേരുമ്പോള്‍ എന്തുണ്ടാവുമെന്നാണ് തമിഴ്-മലയാള ചലച്ചിത്രലോകം ഇനി ഉറ്റുനോക്കുക.

English summary
Acclaimed director Vetrimaaran who directed movies like ' Aadukalam'and 'Polladhavan' is ready to roll out his next venture. The movie
 features Fahad Fazil and Dhanush in the lead

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam