»   » മഞ്ജു വാര്യരുടെ വേട്ട തിയേറ്ററുകളില്‍ എത്താന്‍ വൈകും, അതെന്താ?

മഞ്ജു വാര്യരുടെ വേട്ട തിയേറ്ററുകളില്‍ എത്താന്‍ വൈകും, അതെന്താ?

Posted By:
Subscribe to Filmibeat Malayalam

റോജിന്‍ തോമസ് സംവിധാനം ചെയ്ത ജോ ആന്റ് ദി ബോയ് എന്ന ചിത്രത്തിന് ശേഷം മഞ്ജു വാര്യര്‍ നായികയായി എത്തുന്ന ചിത്രമാണ് വേട്ട. രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 29ന് തിയേറ്ററില്‍ എത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ റിലീസ് 29ന് ഉണ്ടാകില്ല. പുതിയ റിലീസ് ഡേറ്റ് മാര്‍ച്ചിലേക്ക് ആയിരിക്കുമെന്നും പറയുന്നു.

ചിത്രീകരണത്തിന് ശേഷം ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാകത്തതിനാലാണ് റിലീസ് മാറ്റി വച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥയുടെ വേഷമാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്.

മഞ്ജു വാര്യരുടെ വേട്ട തിയേറ്ററുകളില്‍ എത്താന്‍ വൈകും, അതെന്താ?

ട്രാഫിക്,മിലി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാജേഷ് പിള്ള ഒരുക്കുന്ന ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമാണ് വേട്ട.

മഞ്ജു വാര്യരുടെ വേട്ട തിയേറ്ററുകളില്‍ എത്താന്‍ വൈകും, അതെന്താ?

ജോയ് ആന്റ് ദി ബോയ്ക്ക് ശേഷം മഞ്ജു വാര്യര്‍ നായികയാകുന്നു. ശ്രീബാല എന്ന പോലീസ് ഉദ്യോഗസ്ഥയുടെ വേഷമാണ് വേട്ടയില്‍.

മഞ്ജു വാര്യരുടെ വേട്ട തിയേറ്ററുകളില്‍ എത്താന്‍ വൈകും, അതെന്താ?

കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സൈലക്‌സ് എബ്രഹാം എന്ന പോലീസ് അസിസ്റ്റന്റ് കമ്മീഷണറുടെ വേഷമാണ് ഇന്ദ്രജിത്തിന്. മെല്‍വിന്‍ എന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബനും എത്തും.

മഞ്ജു വാര്യരുടെ വേട്ട തിയേറ്ററുകളില്‍ എത്താന്‍ വൈകും, അതെന്താ?

രാജേഷ് പിള്ള സിനിമാസിന്റെ ബാനറില്‍ രാജേഷ് പിള്ളയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Vettah release date shifted.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam