ഷെയ്‌ന്റെ നിസഹകരണം തന്നെയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം! തുറന്നുപറഞ്ഞ് വെയില്‍ ക്യാമറാമാന്‍

By Midhun Raj

ഷെയ്ന്‍ നിഗമിന്റെ വിലക്കും നിര്‍മ്മാതാക്കള്‍ താരത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങളും നേരത്തെ വലിയ ചര്‍ച്ചയായിരുന്നു. നടന്റെ നിസഹകരണം മൂലം വെയില്‍,കുര്‍ബാനി സിനിമകളുടെ നിര്‍മ്മാതാക്കള്‍ക്ക് വലിയ നഷ്ടമാണ് ഉണ്ടായതെന്നായിരുന്നു സംഘടന ആരോപിച്ചിരുന്നത്. പിന്നാലെ തനിക്ക് പറയാനുളള കാര്യങ്ങളെല്ലാം പറഞ്ഞ് ഷെയിന്‍ നിഗവും രംഗത്തെത്തി.

തുടര്‍ന്ന് ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കായി അമ്മ സംഘടന അടക്കമുളളവര്‍ ശ്രമിച്ചെങ്കിലും എങ്ങുമെത്താതെ പോവുകയായിരുന്നു. കഴിഞ്ഞ ദിവസം ഐഎഫ്എഫ്‌കെയില്‍ വെച്ച് നിര്‍മ്മാതാക്കളെക്കുറിച്ചുളള നടന്റെ പരാമര്‍ശമാണ് ഇതിന് കാരണമായത്. അവിടെ വെച്ച് തന്നെ വെയില്‍ സംവിധായകനെയും ക്യാമറാമാനെയുകുറിച്ചും ഷെയ്ന്‍ തുറന്നടിച്ചിരുന്നു.

പ്രശ്‌നം പരിഹരിച്ച്

പ്രശ്‌നം പരിഹരിച്ച് ഷൂട്ടിനെത്തിയ തന്നെ ബുദ്ധിമുട്ടിച്ചത് നിര്‍മ്മാതാവല്ലെന്നും ആ പടത്തിന്റെ ക്യാമറാമാനും സംവിധായകനും ആണെന്നുമാണ് നടന്‍ പറഞ്ഞത്. ഇതിന് തെളിവുകളുണ്ടെന്നും മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്‍പില്‍ വെച്ച് നടന്‍ തുറന്നുപറഞ്ഞിരുന്നു. അതേസമയം ഷെയ്ന്‍ പറഞ്ഞതിന് പിന്നാലെ ഇതിന് മറുപടിയുമായി വെയിലിന്റെ ഛായാഗ്രാഹകന്‍ ഷാസ് മുഹമ്മദ് എത്തിയിരുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞത്.

ഷെയ്‌ന്റെ പ്രസ്താവന കാരണം

ഷെയ്‌ന്റെ പ്രസ്താവന കാരണം മാനസികമായി ഏറെ തളര്‍ന്നിരിക്കുകയാണെന്ന് ഷാസ് മുഹമ്മദ് പറയുന്നു. ഒരു അനിയനെ പോലെയാണ് ഷെയ്‌നിനെ കണ്ടതെന്നും ഈ സിനിമയെ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയല്ല താനെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ എന്തിനാണ് ഷെയ്‌നിനെ ബുദ്ധിമുട്ടിക്കുന്നത്. ഇത് എന്റെ ആദ്യത്തെ സിനിമയാണ്. അത് നല്ല രീതിയില്‍ പുറത്തുവരണമെന്നാണ് ആഗ്രഹിക്കുന്നത്.

ഷെയ്ന്‍ വളരെ മികച്ച പ്രകടനം തന്നെയാണ്

ഷെയ്ന്‍ വളരെ മികച്ച പ്രകടനം തന്നെയാണ് ഇതുവരെ കാഴ്ചവെച്ചിരിക്കുന്നതും. പക്ഷേ പ്രശ്‌നങ്ങള്‍ക്ക് കാരണം ഷെയ്‌നിന്റെ സഹകരണം ഇല്ലാത്തത് തന്നെയാണെന്നും ഷാസ് മുഹമ്മദ് പറയുന്നു. എനിക്ക് കരുതികൂട്ടി ഷെയ്‌നിനെ ബുദ്ധിമുട്ടിക്കാനായി ചെയ്യാവുന്നത് ലൈറ്റും ഫോക്കസുമൊക്ക മാറ്റി ഷൂട്ട് ചെയ്യുക എന്നതാണ്. ഇത്രയും ആള്‍ക്കാരുടെ മുന്നില്‍ നിന്ന ഞാന്‍ അത് എങ്ങനെയാണ് ചെയ്യുക. അഥവാ അങ്ങനെ ചെയ്താല്‍ തന്നെ അത് സ്വയം തൊഴിലിനെ കൊല്ലുന്നത് സമമല്ലേ.

ഷെയ്ന്‍ 12 മുതല്‍ 14 മണി്കൂര്‍

ഷെയ്ന്‍ 12 മുതല്‍ 14 മണിക്കൂര്‍ വരെ തുടര്‍ച്ചയായി ജോലി ചെയ്യേണ്ടി വന്നുവെന്നാണ് ആരോപണം. അങ്ങനെയെങ്കില്‍ ഛായാഗ്രാഹകനായ ഞാന്‍ 16മുതല്‍ 17 മണിക്കൂര്‍ വരെ ക്യാമറയ്ക്ക് പിന്നില്‍ നില്‍ക്കേണ്ട. അപ്പോള്‍ മനപൂര്‍വ്വം ഞാന്‍ അങ്ങനെ ചെയ്യുമോ. വളരെ വിഷമത്തോടെയാണ് ഞാന്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. കാരണം സിനിമയെ അത്രയേറെ സ്‌നേഹിക്കുന്നവരാണ് ഞാനും സംവിധായകന്‍ ശരത് മേനോനുമൊക്കെ. ഷാസ് മുഹമ്മദ് പറയുന്നു.

അമ്മയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും

അമ്മയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഈ വിവാദങ്ങള്‍ക്ക് ഒരു പോംവഴി കണ്ടെത്തണമെന്നാണ് എനിക്ക് അഭ്യര്‍ത്ഥിക്കാനുളളതെന്നും ഷാസ് മുഹമ്മദ് പറഞ്ഞു. കാരണം ഇത് ഷെയ്‌നിന്റെ മാത്രം സിനിമയല്ല. ഞങ്ങളെ പോലുളള പലരുടെതുമാണ്. ഈ സിനിമ ഇങ്ങനെ മുടങ്ങുന്നതു കാരണം പല പ്രോജക്ടുകളും എനിക്ക് നഷ്ടമായി.

Recommended Video

Talks end after actor Shane Nigam calls producers mentally sick | FilmiBeat Malayalam
സാമ്പത്തികപരമായും

സാമ്പത്തികപരമായും വ്യക്തിപരമായും ഇത് നഷ്ടങ്ങളാണ്. അതുകൊണ്ട് തന്നെ ഞങ്ങളുടെ കഷ്ടപ്പാടിനെ ഓര്‍ത്തെങ്കിലും പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണ് എന്റെ അപേക്ഷ. ഷെയ്‌നിനോട് അഭ്യര്‍ത്ഥിക്കാനുളളത് പരസ്യ പ്രതികരണങ്ങള്‍ നടത്തുമ്പോള്‍ കുറച്ചുടി മയപ്പെടണം എന്നാണ്. കാരണം ഒരു അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ സിനിമ രേഖപ്പെടുത്താന്‍ പോകുന്നത് ഷെയ്‌നിന്റെ പേരിലാകും, അത്ര നല്ല സിനിമയാണ് ഇത്. ഷെയ്ന്‍ അത്ര മികച്ച പ്രകടനം തന്നെയാണ് ഇതുവരെ കാഴ്ചവെച്ചതും. ഷാസ് മുഹമ്മദ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X