For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സെറ്റില്‍ മണിക്കൂറുകളോളം വൈകിയാണ് ഷെയ്ന്‍ എത്താറുളളത്! ആരോപണങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍

  |

  ഷെയ്ന്‍ നിഗത്തിനെതിരെ കഴിഞ്ഞ ദിവസം വെയില്‍ സംവിധായകന്‍ ശരത് രംഗത്തെത്തിയത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. നടന്‍ ഷൂട്ടിംഗില്‍ സഹകരിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് സംവിധായകന്‍ എത്തിയിരുന്നത്. തുടര്‍ന്ന് ഇനിയുളള ചിത്രങ്ങളില്‍ ഷെയ്‌നെ അഭിനയിപ്പിക്കില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അമ്മ സംഘടനയെ അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് താന്‍ അനുഭവിച്ച കാര്യങ്ങള്‍ ഒന്നൊന്നായി വെളിപ്പെടുത്തികൊണ്ട് നടന്‍ എത്തിയിരുന്നത്.

  വെയിലിന്റെ സംവിധായകനെതിരെ ഗുരുതരമായ ആരോപണങ്ങളായിരുന്നു ഷെയ്ന്‍ നിഗം സോഷ്യല്‍ മീഡിയ പേജുകളില്‍ കുറിച്ചത്. വെയില്‍ സിനിമ വീണ്ടും പുനരാരംഭിച്ചപ്പോള്‍ ചെറിയ കാര്യങ്ങള്‍ക്ക് വരെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി സംവിധായകന്‍ വലുതാക്കി കൊണ്ടിരുന്നുവെന്ന് ഷെയ്ന്‍ കുറിച്ചിരുന്നു. കൂടാതെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഉറങ്ങാന്‍ പോലും അനുവദിക്കാതെ തുടര്‍ച്ചയായി ചിത്രീകരണം നടത്തുകയായിരുന്നു എന്നും നടന്‍ പറഞ്ഞു.

  തന്‌റെ മനഃസാന്നിധ്യത്തിനും ഏകാകൃതിക്കും കോട്ടം തട്ടുന്ന തരത്തിലാണ് ശരത്തിന്റെ സമീപനമെന്നും ഷെയ്ന്‍ കുറിച്ചിരുന്നു. കൂടാതെ ഞാന്‍ ചെയ്തു കൊണ്ടിരിക്കുന്നത് ഒരു ആര്‍ട്ട് ഫോം ആണെന്നും അല്ലാതെ യാന്ദ്രികമായി ചെയ്യാന്‍ പറ്റുന്ന ഒന്നല്ല. എന്നിലെ കലാകാരന് അതു സഹിക്കാവുന്നതിലും അപ്പുറമാണെന്നും ഷെയ്ന്‍ കുറിച്ചു. അതേസമയം ഷെയ്ന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി വെയില്‍ സംവിധായകന്‍ തുടര്‍ന്ന് എത്തിയിരുന്നു.

  ആദ്യ ദിവസത്തിന് ശേഷം എല്ലായ്‌പ്പോഴും ഷെയ്ന്‍ മണിക്കുറുകളോളം വൈകിയാണ് വരാറുളളതെന്നും അത് മൂലം ഷൂട്ടിംഗില്‍ ഏറെ താളപ്പിഴകളുണ്ടായെന്നും ശരത് പറഞ്ഞു. പല കാലഘട്ടങ്ങളിലുമുളള കഥ പറയുന്ന ചിത്രം ഷെയ്‌നിന്റെ നിസഹരണം മൂലം വൈകുന്നത് മറ്റ് താരങ്ങളെയും ബാധിക്കുകയാണ്. ഒരേ ലുക്ക് അവര്‍ കാത്തുസുക്ഷിക്കണം. ഇത് തീര്‍ത്താണ് അവര്‍ക്ക് മറ്റ് ചിത്രങ്ങളില്‍ പോകേണ്ടത്.

  നായികയായി എത്തുന്ന പുതുമുഖം പരീക്ഷ പോലും കളഞ്ഞ് ഫെബ്രുവരി മുതല്‍ ചിത്രവുമായി സഹകരിക്കുകയാണ്. മേയില്‍ തീരേണ്ട ചിത്രമായിരുന്നു ഇതെന്നും സഹികെട്ടാണ് ഷെയ്‌നിന്റെ ഉമ്മയെ വിളിച്ച് സംസാരിച്ചതെന്നും ശരത് പറയുന്നു. ആ ദിവസം രാത്രി ഏഴ് മണി തൊട്ട് എല്ലാവരും കാത്തിരിക്കുകയായിരുന്നു, സഹതാരം ഷൈന്‍ ടോം ചാക്കോയ്ക്ക് മറ്റൊരു സിനിമയില്‍ അഭിനയിക്കാന്‍ പോകേണ്ടതുണ്ടായിരുന്നു.

  ഷെയ്‌നിനൊപ്പമുളള രംഗം എടുത്തിട്ടുവേണം അദ്ദേഹത്തിന് പോകാന്‍, ഷെയ്ന്‍ അന്നും താമസിച്ചാണ് വന്നത്. ഏകദേശം പത്തരമണിയായി എത്തിയപ്പോള്‍. ഷെയ്‌നിന്റെ ഈ പെരുമാറ്റം കാരണം സെറ്റില്‍ എല്ലാവരും മടുത്തിരുന്നു. ഫോട്ടോഗ്രാഫി ഡയറക്ടര്‍ ബോളിവുഡിലൊക്കെ പ്രവര്‍ത്തിച്ച വ്യക്തിയാണ്. അദ്ദേഹം പറഞ്ഞു. ഇതിങ്ങനെ സഹിക്കാന്‍ പറ്റില്ല. നമുക്ക് സംസാരിച്ചിട്ട് ഷൂട്ടിംഗ് തുടങ്ങാമെന്ന്. ഷെയ്‌നിനോട് കാര്യങ്ങള്‍ സംസാരിച്ച് കഴിഞ്ഞപ്പോള്‍ പന്ത്രണ്ടര മണിയായി. അതിന് ശേഷമായിരുന്നു ഷൂട്ടിംഗ്.

  മാമാങ്കം സിനിമയെ തകര്‍ക്കാന്‍ ആസൂത്രീത നീക്കം! സജീവ് പിളളയ്‌ക്കെതിരെ പരാതിയുമായി സഹ നിര്‍മ്മാതാവ്

  ആ സീന്‍ തീര്‍ന്നപ്പോള്‍ രണ്ടര മണിയായി. അതല്ലാതെ ആരും ഷെയ്‌നിനെ നിര്‍ബന്ധിപ്പിച്ച് അഭിനയിപ്പിച്ചിട്ടില്ല. അദ്ദേഹം സെറ്റിലുണ്ടാകുന്ന സമയം തന്നെ കുറവായിരുന്നു. ഒരു സീന്‍ അഭിനയിക്കും എന്നിട്ട് കാരവനില്‍ പോയി ഇരിക്കും. അസോസിയേറ്റ് വിളിക്കാന്‍ ചെല്ലുമ്പോള്‍ കാപ്പി കുടിച്ചിട്ട് വരാം. എന്തെങ്കിലും കഴിച്ചിട്ട് വരാം. എന്നെല്ലാം പറഞ്ഞ് പിന്നെയും താമസിക്കും ഒരും രംഗം കഴിഞ്ഞുകഴിഞ്ഞാല്‍ കുറനേരം ആലോചനയാണ്. അങ്ങനെയും സമയം പോകും. ഷെയ്ന്‍ എത്തുന്ന ദിവസം ഒന്നോ രണ്ടോ സീന്‍ മാത്രമാണ് ഷൂട്ട് ചെയ്യാന്‍ സാധിച്ചിട്ടുളളത്. സിനിമയില്‍ കൂടുതലുളളത് ഷെയ്‌നിന്റെ രംഗമാണ്. ഈ രീതിയില്‍ പെരുമാറിയാല്‍ എങ്ങനെയാണ് സിനിമ മുന്നോട്ട് കൊണ്ടുപോവാന്‍ സാധിക്കുന്നത്. ശരത് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

  കേരളത്തിലെ 400 തിയ്യേറ്ററുകളില്‍ മാമാങ്ക മഹോത്സവം! തമിഴ്,തെലുങ്ക് പതിപ്പുകള്‍ തിരുവനന്തപുരത്തും

  Read more about: shane nigam
  English summary
  Veyil Director Sarath's Reply On Shane Nigam's Allegations
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X