»   » അഭിപ്രായ വ്യത്യാസങ്ങളെല്ലാം പരിഹരിച്ചു, മമ്മൂട്ടി കോട്ടയം കുഞ്ഞച്ചനായി വീണ്ടുമെത്തും, കാണൂ!

അഭിപ്രായ വ്യത്യാസങ്ങളെല്ലാം പരിഹരിച്ചു, മമ്മൂട്ടി കോട്ടയം കുഞ്ഞച്ചനായി വീണ്ടുമെത്തും, കാണൂ!

Written By:
Subscribe to Filmibeat Malayalam
മമ്മൂട്ടി കോട്ടയം കുഞ്ഞച്ചനായി വീണ്ടുമെത്തും, സംഭവം ഇങ്ങനെ | Oneindia Malayalam

മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായിരുന്നു കോട്ടയം കുഞ്ഞച്ചന്‍. പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നുവെന്ന വാര്‍ത്ത അടുത്തിടെയായിരുന്നു പുറത്തുവന്നത്. മിഥുന്‍ മാനുവല്‍ തോമസ്, വിജയ് ബാബു കൂട്ടുകെട്ടായിരുന്നു ഈ സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചത്. ആട് 2 ന്റെ വിജയാഘോഷത്തിനിടയിലായിരുന്നു ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. എന്നാല്‍ ഏറെത്താമസിയാതെ സിനിമ ത്രിശങ്കുവില്‍ എന്ന അവസ്ഥയിലേക്ക് എത്തുകയായിരുന്നു.

മമ്മൂട്ടിയുടെ ജയില്‍ ചിത്രങ്ങളെല്ലാം പൊളിയാണ്, ഏതൊക്കെയാണെന്നറിയുമോ ആ സിനിമകള്‍, കാണാം!

മമ്മൂട്ടിയെ തെറ്റിദ്ധരിപ്പിച്ചാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചതെന്ന് വ്യക്തമാക്കി അരോമ മണിയും സുരേഷ് കുമാറും രംഗത്തെത്തിയതോടെയാണ് ആരാധകര്‍ അങ്കലാപ്പിലായത്. എന്നാല്‍ ഇതുവരെയുള്ള പ്രശ്‌നങ്ങളെല്ലാം ചര്‍ച്ചയിലൂടെ പരിഹരിച്ചുവെന്നും കുഞ്ഞച്ചനായി മമ്മൂട്ടി വീണ്ടുമെത്തുമെന്നും ഫ്രൈഡേ ഫിലിംസിന്റെ സാരഥിയും നടനുമായ വിജയ് ബാബു വ്യക്തമാക്കിയിട്ടുണ്ട്. ഫേസ്ബുക്കിലൂടെയാണ്  കാര്യങ്ങള്‍ വിശദീകരിച്ചത്.


വീഴ്ചയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് മമ്മൂട്ടി, ഇനി മെഗാസ്റ്റാറിന്‍രെ പ്രതികാരം, കാണൂ!


കോട്ടയം കുഞ്ഞച്ചന്‍ വീണ്ടുമെത്തും

കോട്ടയും കുഞ്ഞച്ചനുമായി ബന്ധപ്പെട്ട കാറും കോളുമൊഴിഞ്ഞു. സിനിമയുമായി മുന്നോട്ട് പോവുകയാണെന്ന് വിജയ് ബാബു വ്യക്തമാക്കിയതോടെ ആരാധകര്‍ വീണ്ടും സന്തോഷത്തിലാണ്. സിനിമയുടെ പ്രഖ്യാപനത്തിന്റെ അതേ സന്തോഷത്തിലാണ് മെഗാസ്റ്റാര്‍ ആരാധകര്‍. വിജയ് ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഫാന്‍സ് പ്രവര്‍ത്തകരും പോസ്റ്റിനെ ഏറ്റെടുത്തിട്ടുണ്ട്. സിനിമാപ്രേമികള്‍ ഏറെ സന്തോഷത്തോടെയാണ് ഈ വാര്‍ത്തയെ സ്വീകരിച്ചത്.


ചര്‍ച്ചയിലൂടെ പരിഹരിച്ചു

സിനിമയുമായി ബന്ധപ്പെട്ട് ഉടലെടുത്തിരുന്ന പ്രശ്‌നങ്ങളെല്ലാം ചര്‍ച്ചയിലൂടെ രമ്യമായി പരിഹരിച്ചു. കോപ്പി റൈറ്റ്‌സുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളൊന്നും ഇനിയില്ല. മുന്‍പ് പ്രഖ്യാപിച്ചത് പോലെ തന്നെ സിനിമ സംഭവിക്കും. മമ്മൂട്ടി കോട്ടയം കുഞ്ഞച്ചനായി വീണ്ടുമെത്തുന്ന സന്തോഷ വാര്‍ത്ത എല്ലാവരെയും അറിയിക്കുന്നുവെന്ന് പറഞ്ഞാണ് വിജയ് ബാബു കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുള്ളത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വഴിയെ അറിയിക്കാമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.


അണിയറപ്രവര്‍ത്തകര്‍ക്ക് നന്ദി

കോട്ടയം കുഞ്ഞച്ചനെന്ന സിനിമയെ മലയാളിക്ക് സമ്മാനിച്ച അണിയറപ്രവര്‍ത്തകരോടും നന്ദി പറയുന്നുവെന്നും വിജയ് ബാബു കുറിച്ചിട്ടുണ്ട്. സിനിമയുമായി ബന്ധപ്പെട്ട് യാതൊരുവിധ ചര്‍ച്ചയും അനുമതിയും തങ്ങളുമായി നടത്തിയില്ലെന്നാരോപിച്ചായിരുന്നു സംവിധായകനും നിര്‍മ്മാതാവും രംഗത്തെത്തിയത്. കോട്ടയം കുഞ്ഞച്ചനെന്ന പേരില്‍ സിനിമയെടുക്കാന്‍ സമ്മതിക്കില്ലെന്നായിരുന്നു ഇരുവരും നേരത്തെ വ്യക്തമാക്കിയത്. എന്നാല്‍ ഇപ്പോള്‍ ഇരുവരും തീരുമാനം മാറ്റിയിട്ടുണ്ട്. അതിന്റെ സന്തോഷത്തിലാണ് സിനിമാപ്രേമികള്‍.


ട്രോളര്‍മാര്‍ക്കും നന്ദി

സിനിമയുടെ ടൈറ്റിലുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടായപ്പോള്‍ ട്രോളര്‍മാര്‍ അതാഘോഷിച്ചിരുന്നു. പ്രഖ്യാപനം മുതല്‍ തന്നെ പല ചിത്രങ്ങളെയും ട്രോളര്‍മാര്‍ ഏറ്റെടുക്കാറുണ്ട്. ഈ സിനിമയെ ട്രോളിക്കൊന്ന ട്രോളര്‍മാര്‍ക്ക് നന്ദി പറയുന്നുവെന്നും വിജയ് ബാബു കുറിച്ചിട്ടുണ്ട്. സിനിമ വീണ്ടും വരുന്നുവെന്ന് കേട്ടപ്പോള്‍ അതും ട്രോള്‍ ലോകത്തിന് ആഘോഷമാണ്. നിരവധി ട്രോളുകളാണ് ഇതുമായി ബന്ധപ്പെട്ട് ഇറങ്ങിയത്.


ആദ്യഭാഗത്തിനിടയില്‍ നേരിട്ട വെല്ലുവിളികള്‍

10 നിര്‍മ്മാതാക്കളും 5 സംവിധായകരും വേണ്ടെന്ന വെച്ച ചിത്രമാണ് കോട്ടയം കുഞ്ഞച്ചന്‍. പതിവിന് വിപരീതമായി മമ്മൂട്ടി കോമഡി പറഞ്ഞാല്‍ പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന ആശങ്കയായിരുന്നു പലരെയും പിന്തിരിപ്പിച്ചത്. എന്നാല്‍ സിനിമയ്ക്ക് മികച്ച സ്വീകാര്യത ലഭിച്ചുവെന്ന് മാത്രമല്ല ബോക്സോഫീസില്‍ നിന്നും റെക്കോര്‍ഡുകള്‍ വാരിക്കൂട്ടാനും കഴിഞ്ഞിരുന്നു. ചിത്രത്തിലെ ഡയലോഗുകളും മമ്മൂട്ടിയുടെ മാനറിസവും ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്.


വിജയ് ബാബുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ

വിജയ് ബാബുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ


English summary
Viajy Babu about Kottayam Kunjachan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X