ഗീതുവിന്റെ മൂത്തോനെ കാണാൻ ബോളിവുഡ് താരവും! കൂട്ടുകാരിയുടെ സന്തോഷം ആഘോഷമാക്കി താരങ്ങൾ
മികച്ച പ്രേക്ഷക നിരൂപക, ശ്രദ്ധ നേടി ബോക്സോഫീസിൽ ആഘോഷമാക്കുകയാണ് ഗീതു മോഹൻദാസ് ചിത്രം മുത്തോൻ. പുറത്ത് നിന്നു മാത്രമല്ല സിനിമ ലോകത്തു നിന്നും മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. സ്വവർഗ അനുരാഗം അതിമനോഹരമായി ഗീതു സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിന്റെ അതിമനോഹരമായ തിരക്കഥയ്ക്കൊപ്പം നിവിൻ പോളി ഉൾപ്പെടെയുള്ള താരങ്ങളും മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത്.

ടൊറന്റോ ഫെസ്റ്റിവലിലും മുംബൈ ചലച്ചിത്ര മേളയിലും മികച്ച പ്രേക്ഷക പ്രതികരണം നേടിയതിനു ശേഷമാണ് മുത്തോൻ തിയേറ്ററുകളിൽ എത്തിയത്. കഴിഞ്ഞ ദിവസം മുംബൈയിൽ പ്രത്യേക പ്രദർശനം ഒരുക്കിയിരുന്നു. അഞ്ജലി മേനാൻ പാർവതി എന്നിവർ ചിത്രം കാണാനായി എത്തിയിരുന്നു. ഇരുവർക്കുമൊപ്പമുള്ള ചിത്രം ഗീതു ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ബോളിവുഡ് താരം വിക്കി കൗശലും, നദിയ മൊയ്തുവും മൂത്തോന്റെ സ്പെഷ്യൽ പ്രദർശനത്തിനെത്തിയിരുന്നു. വിക്കിക്കൊപ്പമുള്ള ചിത്രവും ഗീതു സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരുന്നു.
ലയേഴ്സിനു ശേഷം ഗീതു സംവിധാനം ചെയ്യുന്ന ചിത്രമാണ് മൂത്തോൻ. ലക്ഷദ്വീപ് പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത് ഗീതു തന്നെയാണ്. ലക്ഷദ്വീപിനെ കൂടാതെ കാമത്തിപുരം എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ . ജെആർ പിക്ചേഴ്സ്, മിനിസ്റ്റുഡിയോ തുടങ്ങിയ നിർമ്മാണ കമ്പനികളുടെ ബാനറിൽ സംവിധായകൻ അനുരാഗ് കശ്യപ്,വിനോദ് കുമാർ,


Click it and Unblock the Notifications











