Don't Miss!
- News ശൈലജക്കെതിരായ ദുഷ്പ്രചരണം; പിന്നില്‍ ഈ മൂവര്സംഘമെന്ന് വികെ സനോജ്
- Lifestyle അവധിക്കാലം കുട്ടികള്‍ക്ക് ഉഷാറാക്കാന്‍ സ്വീറ്റ് സോഫ്റ്റ് കേക്ക്
- Sports IPL 2024: ഗില്ലിനെക്കൊണ്ടാവില്ല! ഹാര്‍ദിക് പാണ്ഡ്യ മടങ്ങി വരൂ..., ആവശ്യപ്പെട്ട് ജിടി ആരാധകര്‍
- Automobiles ടൊയോട്ട ഇനി ചന്ദ്രനിലേക്കോ, നാസയുമായി കൈകോർത്ത് ബ്രാൻഡ്
- Finance എല്ലാ മാസവും ഉറപ്പായ വരുമാനം, റിട്ടയർമെന്റ് ജീവിതം അടിപൊളിയാക്കൂ, ഇതാണ് പദ്ധതി
- Technology 2 രൂപ വ്യത്യാസത്തിൽ ഇങ്ങനെ മാജിക്ക് കാണിക്കാൻ ബിഎസ്എൻഎല്ലിനേ പറ്റൂ! കാണുന്നവർ അമ്പരക്കും
- Travel ബാംഗ്ലൂർ നഗരത്തിലെ യാത്രകൾ ഈസി; 2 കിലോമീറ്ററിന് 20 രൂപ, ജിപിഎസ് ട്രാക്കിങ്, കുട്ടികൾക്ക് സൗജന്യ യാത്ര..
ഒരു ഇടവേളയ്ക്ക് ശേഷം ശാരി വീണ്ടും മലയാളത്തിലേയ്ക്ക്, പുതിയ ചിത്രം... ടൈറ്റിൽ പോസ്റ്റർ പുറത്ത്
" വിഡ്ഢികളുടെ മാഷ് " എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. നടി ശാരി , പ്രൊഡക്ഷൻ ഡിസൈനർ ബാദുഷ എൻ എം , ദേവ് മോഹൻ , വിഷ്ണു ഗോവിന്ദൻ , ശ്രീ ബിലഹരി, ദേശീയ അവാർഡ് ജേതാവ് ശ്രീ സുരഭി ലക്ഷ്മി , ശ്രീ വി കെ പ്രകാശ് , ശ്രീ പ്രജേഷ് സേനൻ , സിനിമയിലെ നായിക അഞ്ചലി നായർ , എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ പുറത്ത് വന്നിരിക്കുന്നത്. വൈകുന്നേരം ആറ് മണിക്ക് പുറത്ത് ഇറങ്ങിയ പോസ്റ്ററിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
ഒരു നോ കാരണം മമ്മൂക്കയ്ക്ക് നഷ്ടപ്പെട്ട മെഗാഹിറ്റുകൾ
നവാഗതനായ അനീഷ് VA യുടെ സംവിധാനത്തിൽ ദിലീപ് മോഹൻ, അഞ്ചലി നായർ , ശാരി എന്നിവരെ പ്രധാന വേഷത്തിൽ അവതരിപ്പിക്കുന്നു. ദിലീപ് മോഹൻ തന്നെ കഥയും തിരക്കഥയും എഴുതിയ ചിത്രത്തിൽ മണിയൻപിള്ള രാജു , അനീഷ് ഗോപാൽ, തമിഴ് നടൻ മനോബാല , മണികണ്ഠൻ പട്ടാമ്പി ( മറിമായം) , സുനിൽ സുഗത , നിർമ്മൽ പാലാഴി , രാജേഷ് പറവൂർ എന്നീ സീനിയർ താരങ്ങളും സോഷ്യൽ മീഡിയ താരങ്ങളായ അഖിൽ സി. ജെ, സ്റ്റീവ് , ദിവിൻ പ്രഭാകർ , ദിലീപ് പാലക്കാട് , അമേയ തുമ്പി എന്നിവരും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ബിജിബാൽ സംഗീതം ഒരുക്കിയിരിക്കുന്ന സിനിമയിൽ റഫീഖ് അഹമ്മദിന്റെ വരികൾ പാടിയിരിക്കുന്നത് കെ എസ് ചിത്രയും , സൂരജ് സന്തോഷുമാണ് . മാഫിയ ശശി സംഘട്ടനം ഒരുക്കിയിരിക്കുന്നു.
അമ്മയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പാപ്പു, മറുപടി ഇല്ലാതെ അമൃത, മകളിൽ സന്തോഷമുണ്ടെന്ന് താരം
Recommended Video
നർമ്മവും , ആക്ഷേപ ഹാസ്യത്തിലും പൊതിഞ്ഞ് ഈ വിഷ്വൽ ട്രീറ്റ് ബാംഗ്ലൂരിലെ പ്രൊഡക്ഷൻ കമ്പനിയായ ബാക്ക് ബെഞ്ചേഴ്സ് ഡ്രാമയാണ് നിങ്ങളിലേക്ക് എത്തിക്കുന്നത്. ശരിയായ അദ്ധ്യാപനം , ഒരു അദ്ധ്യാപകന്റെ ജീവിതത്തിലൂടെ വരച്ച് കാട്ടുവാൻ ശ്രമിക്കുന്ന കഥയിൽ പുതിയ തലമുറയും പഴയ തലമുറയും തമ്മിലുള്ള സൗഹൃദങ്ങളും, ഹൃദയബന്ധങ്ങളും മാറ്റുരക്കുന്ന ഒരു ഫീൽ ഗുഡ് മൂവിയാണ് ഇതെന്ന് നീണ്ട ഇടവേളക്ക് ശേഷം നല്ലൊരു കഥാപാത്രം ചെയ്യാനെത്തിയ മലയാളത്തിന്റെ സ്വന്തം മുന്തിരിത്തോപ്പുകളുടെ രാജ്ഞി ശാരി (സോളമന്റെ സോഫിയ) അഭിപ്രായപ്പെട്ടു.
-
നിന്റെ അവസ്ഥ അവന് കണ്ടുകൂടെ, എത്രത്തോളം ഫ്രണ്ട്ഷിപ്പുണ്ടെന്ന് ഇപ്പോൾ അറിഞ്ഞോ; പവർ ടീമും ഗബ്രിയും വഴക്കിൽ
-
'താരപത്നിക്ക് എന്തുകൊണ്ടാണ് പെട്ടന്ന് ഒരു മനംമാറ്റം'; വിജയ് ഇല്ലാതെ ശങ്കറിന്റെ മകളുടെ വിവാഹത്തിനെത്തി സംഗീത!
-
നോറയ്ക്ക് കൃത്യമായ ടാര്ജറ്റുകളുണ്ട്, ഇവരാണവര്‍; നോറ സ്ട്രോങ് ആകാന്‍ കാരണം ഇതാണ്!