വിഹാന്റെ നെഞ്ചിനകത്തും ലാലേട്ടൻ തന്നെ!! വിനയ് ഫോർട്ടിന്റെ മകന്റെ മോഹൽലാൽ പാട്ട്, വീഡിയോ കാണാം
പാട്ടു പാടുന്ന ആളെ അറിഞ്ഞാൽ ഒന്ന് ഞെട്ടും. അത് മറ്റാരുമല്ല നടൻ വിനയ് ഫോർട്ടിന്റെ മകൻ വിഹാനാണ്
മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് മോഹൻലാൽ. ചെറിയ കുട്ടികൾ വരെ താര്തതിനോക്കൾ മുതിർന്നവരെ ഈ ലിസ്റ്റിലുണ്ട്. 6 വയസുമുതൽ 60 വയസുമുള്ളവരെയുള്ളവർക്ക്താരം ലാലേട്ടനാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒരു ലലേട്ടൻ ആരാധകന്റെ പാട്ടാണ്.
പാട്ടു പാടുന്ന ആളെ അറിഞ്ഞാൽ ഒന്ന് ഞെട്ടും. അത് മറ്റാരുമല്ല നടൻ വിനയ് ഫോർട്ടിന്റെ മകൻ വിഹാനാണ്. ക്വീൻ എന്ന ചിത്രത്തിലെ നെഞ്ചിലകത്ത് ലാലേട്ടൻ എന്ന ഗാനമാണ് അച്ഛനോടൊപ്പം വിവാഹൻ തെല്ലും അങ്കലാപ്പില്ലാതെ പാടുന്നത്. വിനയ് ഫോർട്ട് തന്നെയാണ് തചന്റെ മകൻ ലാലേട്ടൻ പാട്ട് ആരധകരുമായി പങ്കുവെച്ചത്. നിമിഷ നേരത്തിനുള്ളിൽ വീഡിയോ സേഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

ഡിജോ ജോസ് ആന്റണി സംവിധാനം ചെയത് 2018 ൽ പുറത്തിറങ്ങിയ ചിത്രമാണ് ക്വീൻ. എഞ്ചിനിയറിങ് കോളേജിന്റെ കഥാപശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിലെ ഏറെ ഹിറ്റായ ഗാനമാണ് നെഞ്ചിനകത്ത് ലാലേട്ടൻ. സിനിമയെക്കാലും ഒരുപടി മുന്നിൽ നിൽക്കുന്നത് ചിത്രത്തിലെ ഈ ഗാനമാണ്. ഈ പാട്ട് പാടത്തവരായി ഒറ്റമനുഷ്യൻ പോലു ഉണ്ടാകാൻ സാധ്യതയില്ല.


Click it and Unblock the Notifications